ഗെയ്‌ലും തല താഴ്ത്തി; ഒറ്റയ്ക്കും അല്ലാതേയും റെക്കോഡുകളുടെ പെരുമഴ തീര്‍ത്ത് ഡിവില്ലിയേഴ്‌സ്

First Published | Oct 13, 2020, 1:55 PM IST

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ താരം എബി ഡിവില്ലിയേഴ്‌സിന്റെ വണ്‍മാന്‍ഷോ ആയിയിരുന്നു ഇന്നലെ ഷാര്‍ജയില്‍. ദുഷ്‌കരമായ പിച്ചില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ 33 പന്തില്‍ പുറത്താവാതെ 73 റണ്‍സാണ് ഡിവില്ലിയേഴ്‌സ് അടിച്ചെടുത്തത്. ആറ് സിക്‌സും അഞ്ച് ബൗണ്ടറികളും അടങ്ങുന്നതായിരുന്നു ഡിവില്ലിയേഴ്‌സിന്റെ ഇന്നിങ്‌സ്. മുന്‍ ദക്ഷിണാഫ്രിക്കന്‍ താരത്തിന്റെ കരുത്തില്‍ 82 റണ്‍സിനാണ് ആര്‍സിബി ജയിച്ചത്. കൂടാതെ പോയിന്റ് പട്ടികയില്‍ ആദ്യമൂന്നിലും താരമെത്തി. 

മത്സരത്തിലെ മാന്‍ ഓഫ് ദ മാച്ചും ഡിവില്ലിയേഴ്‌സായിരുന്നു. ഇതോടെ ഒരു റെക്കോഡ് ഡിവില്ലിയേഴ്‌സിനെ തേടിയെത്തി. ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ മാന്‍ ഓഫ് ദ മാച്ച് എന്ന റെക്കോഡാണ് ഡിവില്ലിയേ്‌സിനെ തേടിയെത്തിയത്.
undefined
22 മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരങ്ങളാണ് ഡിവില്ലിയേഴ്‌സിനുള്ളത്. 21 പുരസ്‌കാരങ്ങള്‍ നേടിയിട്ടുളള കിംഗ്‌സ് ഇലവന്‍ പഞ്ചാബ് താരം ക്രിസ് ഗെയ്‌ലിനെയാണ് ഡവില്ലിയേഴ്‌സ് മറികടന്നത്.
undefined

Latest Videos


ഇക്കാര്യത്തില്‍ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് മൂന്നാമന്‍. 18 മാന്‍ ഓഫ് ദ മാച്ച് രോഹിത് സ്വന്തമാക്കിയിട്ടുണ്ട്.
undefined
സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍, ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ക്യാപ്റ്റന്‍ എം എസ് ധോണി എന്നിവര്‍ 17 പുരസ്‌കാരങ്ങളുമായി നാലാം സ്ഥാനത്തുണ്ട്.
undefined
ചെന്നൈ സൂപ്പര്‍ കിംഗ്്‌സ് ഓപ്പണര്‍ ഷെയ്ന്‍ വാട്‌സണിന് 16 മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരങ്ങളുണ്ട്. അഞ്ചാം സ്ഥാനത്താണ് മുന്‍ ഓസ്‌ട്രേലിയന്‍ താരം.
undefined
ഇതോടൊപ്പം മറ്റു ചില നേട്ടങ്ങളും ഡിവില്ലിയേഴ്‌സിനെ തേടിയെത്തിയിരുന്നു. ഇന്നലെ കോലി- എബി ഡിവില്ലിയേഴ്‌സ് സഖ്യത്തിന്റെ 100 റണ്‍സ് കൂട്ടുകെട്ടാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്.
undefined
ഐപിഎല്ലില്‍ 3000 റണ്‍സ് പിന്നിടുന്ന ആദ്യ കൂട്ടുകെട്ടെന്ന റെക്കോര്‍ഡാണ് ഇരുവരേയും തേടിയെത്തിയത്. ഇരുവരും ഇതുവരെ 3034 റണ്‍സാണ് നേടിയത്. 2787 റണ്‍സെടുത്ത ക്രിസ് ഗെയ്ല്‍- കോലി കൂട്ടുകെട്ട് രണ്ടാമതും 2357 റണ്‍സെടുത്ത ഡേവിഡ് വാര്‍ണര്‍ ശിഖര്‍ ധവാന്‍ കൂട്ടുകെട്ട് മൂന്നാമതുമാണ്.
undefined
ഐപിഎല്‍ ചരിത്രത്തില്‍ 10 സെഞ്ചുറി കൂട്ടുകെട്ടുകളുണ്ടാക്കുന്ന ആദ്യ സഖ്യമെന്ന റെക്കോഡും ഇരുവരും സ്വന്തമാാക്കി. ഗെയ്ല്‍- കോലി സഖ്യം 9 സെഞ്ചുറി കൂട്ടുകെട്ടില്‍ പങ്കാളിയായിട്ടുണ്ട്. വാര്‍ണര്‍- ധവാന്‍ സഖ്യം സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് വേണ്ടി ആറ് തവണ സെഞ്ചുറി കൂട്ടുകെട്ടില്‍ പങ്കാളിയായി.
undefined
വാര്‍ണര്‍- ജോണി ബെയര്‍സ്‌റ്റോ, റോബിന്‍ ഉത്തപ്പ- ഗൗതം ഗംഭീര്‍ എന്നീ ജോഡികള്‍ അഞ്ച തവണ സെഞ്ചുറി കൂട്ടുകെട്ടില്‍ പങ്കാളിയായിട്ടുണ്ട്.
undefined
മുന്‍ സീസണുകളില്‍ നിന്ന് വ്യത്യസ്തമായി കൃത്യമായ മുന്നൊരുക്കവും പദ്ധതികളുമായാണ് ബാംഗ്ലൂര്‍ ഇത്തവണ കളിക്കുന്നതെന്ന് ക്യാപ്റ്റന്‍ വിരാട് കോലി വ്യക്തമാക്കി. ബൗളര്‍മാരുടെ മികവ് ടീമിന് കരുത്താണെന്നും കോലി പറഞ്ഞു.
undefined
ബാറ്റിംഗ് ദുഷ്‌കരമായ പിച്ചിലെ തന്റെ ബാറ്റിംഗ് പ്രകടനം അത്ഭുതപ്പെടുത്തിയെന്ന് ഡിവിലിയേഴ്‌സ്. സ്‌കോര്‍ 194ല്‍ എത്തുമെന്ന് കരുതിയില്ലെന്നും ഡിവിലിയേഴ്‌സ് പറഞ്ഞു.
undefined
എ ബി ഡിവില്ലിയേഴ്സ് അതിമാനുഷികന്‍ എന്നാണ് ആര്‍സിബി നായകന്‍ വിരാട് കോഹ്ലി അഭിപ്രായപ്പെട്ടത്. മറ്റ് ബാറ്റ്സ്മാന്മാര്‍ ഷാര്‍ജയിലെ പിച്ചില്‍ ബുദ്ധിമുട്ടിയപ്പോള്‍ ഡിവില്ലിയേഴ്സില്‍ നിന്ന് തകര്‍പ്പന്‍ ഇന്നിങ്സ് വന്നത് ചൂണ്ടിയാണ് കോഹ്ലിയുടെ വാക്കുകള്‍.
undefined
ഡിവില്ലിയേഴ്സിന്റെ ഇന്നിങ്സ് ആണ് കളിയില്‍ വ്യത്യാസം തീര്‍ത്തത് എന്നായിരുന്നു കൊല്‍ക്കത്ത ക്യാപ്റ്റന്‍ ദിനേശ് കാര്‍ത്തിക്കിന്റെ വാക്കുകള്‍. ലോകോത്തര കളിക്കാരനാണ് ഡിവില്ലിയേഴ്സെന്നും താരത്തെ പുറത്താക്കാന്‍ എല്ലാ മാര്‍ഗവും പയറ്റിയെന്നും കാര്‍ത്തിക് പറഞ്ഞു.
undefined
ഡിവില്ലിയേഴ്‌സിനെ ക്രിക്കറ്റിന് ഇനിയും ആവശ്യമുണ്ടെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ച് രവി ശാസ്ത്രി അഭിപ്രായപ്പെട്ടു. ഡിവില്ലിയേഴ്‌സിനോട് ക്രിക്കറ്റിലേക്ക് തിരിച്ചുവരാന്‍ അദ്ദേഹം ട്വിറ്ററിലൂടെ ആവശ്യപ്പെടുകയായിരുന്നു.
undefined
click me!