സണ്‍റൈസേഴ്‌സിനെതിരെ വമ്പന്‍ മാറ്റത്തിന് ചെന്നൈ; പലരുടേയും കസേര തെറിച്ചേക്കും

First Published | Oct 2, 2020, 2:53 PM IST

ദുബായ്: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പ്ലേയിംഗ് ഇലവനില്‍ മാറ്റമുറപ്പ്. പരിക്ക് മാറിയെത്തുന്ന അമ്പാട്ടി റായുഡുവും ഡ്വെയ്‌ന്‍ ബ്രാവോയും കളിക്കാന്‍ തയ്യാറാണെന്ന് പരിശീലകന്‍ സ്റ്റീഫന്‍ ഫ്ലെമിംഗ് വ്യക്തമാക്കിയിട്ടുണ്ട്. റായുഡു ഇലവനിലെത്തും എന്നുറപ്പെങ്കില്‍ ബ്രാവോയുടെ സാധ്യതകള്‍ എത്രത്തോളമുണ്ട്. ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മറ്റൊരു കാര്യം നായകന്‍ എം എസ് ധോണിയുടെ കാര്യത്തിലാണ്. 

ഓപ്പണിംഗില്‍ ആരെയൊക്കെ ഇറക്കും എന്നത് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് വലിയ തലവേദനയാണ്.
undefined
ഷെയ്‌ന്‍ വാട്‌സണെ നിലനിര്‍ത്തിയാല്‍ തന്നെ ഫോമിലല്ലാത്ത മുരളി വിജയ്‌യുടെ കാര്യത്തില്‍ ഇനിയും പരീക്ഷണം ചെന്നൈക്ക് ക്ഷീണം ചെയ്യും.
undefined

Latest Videos


മുഷ്‌താഖ് അലി ട്രോഫിയില്‍ ഓപ്പണറായി തിളങ്ങിയിട്ടുള്ളറിതുരാജ് ഗെയ്‌ക്‌വാദിനെ വാട്‌സണ് ഒപ്പം ഇന്ന് ഓപ്പണിംഗില്‍ കണ്ടാല്‍ അത്ഭുതപ്പെടേണ്ടതില്ല.
undefined
മൂന്നാം നമ്പറില്‍ സീസണില്‍ സ്ഥാനമുറപ്പിച്ചു കഴിഞ്ഞിട്ടുണ്ട് ആദ്യ മൂന്ന് മത്സരത്തിലെ പ്രകടനം കൊണ്ട് ഫാഫ് ഡുപ്ലസി.
undefined
അമ്പാട്ടി റായുഡു തിരിച്ചുവരുന്നത് ചെന്നൈയുടെ ബാറ്റിംഗ് കരുത്ത് കൂട്ടും.
undefined
നായകന്‍ എം എസ് ധോണി ഏത് പൊസിഷനില്‍ ഇറങ്ങും എന്നത് ചര്‍ച്ചാവിഷയമാണ്. പ്രത്യേകിച്ച് മുന്‍മത്സരങ്ങളില്‍ ധോണി ഏറെ വിമര്‍ശനം കേട്ട സാഹചര്യത്തില്‍.
undefined
ഡ്വെയ്ന്‍ ബ്രാവോയെ ഉള്‍പ്പെടുത്തണമെങ്കില്‍ ജോഷ് ഹേസല്‍വുഡിനെ ഒഴിവാക്കേണ്ടിവരും എന്നതാണ് വെല്ലുവിളി.
undefined
കഴിഞ്ഞ മത്സരത്തില്‍ ഇറങ്ങിയ മറ്റൊരു വിദേശ താരം, ബാറ്റും പന്തും കൊണ്ട് അത്ഭുതം കാട്ടാന്‍ കരുത്തുള്ള സാം കറനെ ഒഴിവാക്കാനുമാവില്ല.
undefined
സ്‌പിന്നര്‍മാരായി പരിചയസമ്പന്നരായരവീന്ദ്ര ജഡേജയും പീയുഷ് ചൗളയും തുടര്‍ന്നേക്കും.
undefined
റായുഡു വരുന്നതോടെ ബാറ്റിംഗ് നിര ശക്തമാകും എന്നതിനാല്‍ കേദാര്‍ ജാദവിന് പകരം പേസര്‍ ഷാര്‍ദുല്‍ ഠാക്കൂറിനെ കളിപ്പിക്കുന്നതും ചെന്നൈ പരീക്ഷിച്ചേക്കും.
undefined
മീഡിയം പേസര്‍ ദീപക് ചഹാറിന്‍റെ കാര്യത്തില്‍ സ്ഥാനമാറ്റത്തിന് ചെന്നൈ മുതിര്‍ന്നേക്കില്ല.
undefined
സീസണില്‍ ഇതുവരെ പുറത്തിരുന്ന ഇമ്രാന്‍ താഹിറിന് ഇലവനിലേക്ക് ഹേസല്‍വുഡ് വഴിമാറുമോ എന്നതും ചര്‍ച്ചയാവുന്നുണ്ട്.
undefined
ദുബായിയിൽ വൈകിട്ട് ഏഴരയ്‌ക്കാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്-സണ്‍റൈസേഴ്‌സ് ഹൈദരാബാദ്മത്സരം
undefined
പോയിന്‍റ് പട്ടികയില്‍ നിലവില്‍ അവസാന സ്ഥാനക്കാരാണ് സ്റ്റീഫന്‍ ഫ്ലെമിംഗ് പരിശീലിപ്പിക്കുന്ന ചെന്നൈ.
undefined
click me!