ഇതെന്ത്, കിംഗ്‌സ് ഇലവന്‍ കര്‍ണാടകയോ..? കിംഗ്‌സ് ഇലവന്‍ പഞ്ചാബ്‌ കോച്ച്‌ കുംബ്ലെയ്‌ക്കെതിരെ ആരോപണം ശക്തം

First Published | Oct 2, 2020, 4:12 PM IST

നാല് കര്‍ണാടക താരങ്ങളാണ് കിംഗ്‌സ് ഇലവന്‍ പഞ്ചാൂബില്‍ കളിക്കുന്നത്. ക്യാറ്റന്‍ കെ എല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, കരുണ്‍ നായര്‍, കൃഷ്്ണപ്പ ഗൗതം എന്നിവരാണ് പഞ്ചാബില്‍ കളിക്കുന്നു താരങ്ങള്‍. ഇതില്‍ രാഹുലും മായങ്കും കടുത്ത ഫോമിലാണ്. എന്നാല്‍ കൃഷ്ണപ്പ, കരുണ്‍ എന്നിവര്‍ക്ക് ഇതുവരെ ഫോമിലാവാന്‍ കഴിഞ്ഞിട്ടില്ല. മൂന്ന് തവണ ബാറ്റിങ്ങിനെത്തിയപ്പോള്‍ 16 റണ്‍സാണ് രാഹുല്‍ കരുണ്‍ നേടിയത്. രണ്ട് തവണ ബാറ്റിങ്ങിനിറങ്ങിയ കൃഷ്ണപ്പ 42 റണ്‍സ് നേടി. ഒരു വിക്കറ്റ് മാത്രമാണ് നേടിയത്. 

എന്നാല്‍ കിംഗ്‌സ് ഇലവന്‍ ടീം മാനേജ്‌മെന്റിനെ കടുത്ത വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് ആരാധകര്‍. കര്‍ണാടക്കാരായ കോച്ച് അനില്‍ കുംബ്ലെയും രാഹുലും അവരുടെ പ്രാദേശിക താരങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നുവെന്ന് ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്.
undefined
മുംബൈ ഇന്ത്യന്‍സിനെതിരായ തോല്‍വിക്ക് പിന്നാലെയാണ് ഇത്തരത്തില്‍ ആരോപണം ഉയര്‍ന്നുവന്നിരിക്കുന്നത്. പ്രധാനമായും കരുണ്‍ നായരെ ചൂണ്ടിക്കാട്ടിയാണ് ആരാധകര്‍ വിമര്‍ശനം ഉന്നയിക്കുന്നത്.
undefined

Latest Videos


മന്‍ദീപ് സിംഗിനെപ്പോലെ ഐപിഎല്ലില്‍ മികച്ച റെക്കോഡുള്ള താരം ടീമിലുണ്ടായിട്ടും ഫോമില്ലാത്ത കരുണ്‍ നായരെ വീണ്ടും പരിഗണിക്കുകയാണെന്നാണ് പ്രധാന ആരോപണം.
undefined
ഇന്നലെ മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ റണ്‍സൊന്നുമെടുക്കാന്‍ കരുണായിരുന്നില്ല. ഡല്‍ഹി കാപിറ്റല്‍സിനെതിരെ ഒരു റണ്‍സിന് പുറത്തായ താരം ആര്‍സിബിക്കെതിരെ എട്ട് പന്തില്‍ 15 റണ്‍സുമായി പുറത്താവാതെ നിന്നു.
undefined
28കാരനായ കരുണ്‍ 73 ഐപിഎല്ലില്‍ നിന്നായി 24.26 ശരാശരിയില്‍ 1480 റണ്‍സ് നേടിയിട്ടുണ്ട്. 10 അര്‍ധ സെഞ്ചുറിയും ഇതില്‍ ഉള്‍പ്പെടും. മന്‍ദീപ് 97 മത്സരത്തില്‍ നിന്ന് 22.16 ശരാശരിയില്‍ നേടിയത് 1529 റണ്‍സാണ്. ഇതില്‍ അഞ്ച് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും.
undefined
മുംബൈക്കെതിരേ മുരുകന്‍ അശ്വിനെ പുറത്തിരുത്തിയാണ് കൃഷ്ണപ്പ പ്ലയിംഗ് ഇലവനില്‍ ഇടം നേടിയത്. മുംബൈക്കെതിരായി അവസാന ഓവറില്‍ പന്തെറിയാനെത്തിയ ഗൗതം നാല് സിക്സാണ് ഓവറില്‍ വഴങ്ങിയത്. ഇഷാന്‍ കിഷന്റെ വിക്കറ്റ് വീഴ്ത്തിയെങ്കിലും നാല് ഓവറില്‍ 45 റണ്‍സ് ഗൗതം വഴങ്ങി.
undefined
മൂന്ന് മത്സരത്തില്‍ നിന്ന് രണ്ട് പോയിന്റുള്ള പഞ്ചാബ് നിലവില്‍ ആറാം സ്ഥാനത്താണ്. നാലാം തീയ്യതി ചെന്നൈ സൂപ്പര്‍ കിംഗ്സാണ് പഞ്ചാബിന്റെ അടുത്ത എതിരാളികള്‍.
undefined
click me!