എജ്ജാതി ഡ്രാമ! മുംബൈ- ചെന്നൈ ഫൈനലിനെ നാടകീയമാക്കിയ 12 നിമിഷങ്ങള്‍

First Published | May 13, 2019, 1:32 PM IST

അവസാന പന്തിലാണ് കിരീടം മുംബൈയുടെ പക്കലെത്തിയത്, അതും ഒരു റണ്ണിന്!. അതായത്, ഇരു ടീമിനും ജയസാധ്യതയുണ്ടായിരുന്ന ത്രില്ലറായിരുന്നു ഇക്കുറി ഐപിഎല്‍ ഫൈനല്‍. ടോസ് മുതല്‍ കിരീടധാരണം വരെയുള്ള പ്രധാന നിമിഷങ്ങളെ ചിത്രങ്ങള്‍ കൊണ്ട് ഇങ്ങനെ അടയാളപ്പെടുത്താം. 
 

ഭാഗ്യം മുംബൈയ്‌ക്ക്- ഐപിഎല്‍ ഫൈനലുകളില്‍ അതിനിര്‍ണായകമാണ് ഫൈനലുകള്‍. അതിനാല്‍ ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ ടോസ് നേടിയ മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ്മ ബാറ്റിംഗ് തെരഞ്ഞടുത്തു.
undefined
മിന്നല്‍ ഡി കോക്ക്- മുംബൈയ്‌ക്ക് ഡികോക്കും രോഹിത് ശര്‍മ്മയും ഭേദപ്പെട്ട തുടക്കം നല്‍കി. ഡികോക്കിന്‍റെ ബാറ്റില്‍ നിന്ന് പറന്നത് നാല് സിക്‌സുകള്‍. എന്നാല്‍ 45റണ്‍സ് അക്കൗണ്ടില്‍ നില്‍ക്കേ മുംബൈ ഓപ്പണര്‍മാര്‍ പവലിയനിലെത്തി.
undefined

Latest Videos


പറക്കും താക്കൂര്‍- ക്വാളിഫയറിലെ ഹീറോ സൂര്യകുമാറും മടങ്ങിയതോടെ ക്രുനാല്‍ പാണ്ഡ്യക്കും ഇഷാന്‍ കിഷനും പ്രതിരോധത്തിലേക്ക് വലിയേണ്ടിവന്നു. എന്നാല്‍ താക്കൂറിന്‍റെ ബൗണ്‍സറില്‍ ആവേശം കാട്ടിയ ക്രുണാലിന് പിഴച്ചു. ഷാക്കൂറിന്‍റെ പറക്കും റിട്ടേണ്‍ ക്യാച്ചില്‍ ക്രുനാല്‍ പുറത്ത്. മത്സരത്തിലെ ഏറ്റവും മികച്ച ക്യാച്ചും ഇതായിരുന്നു.
undefined
ചാമ്പലാക്കി ചഹാര്‍- ശരാശരി ബൗളറില്‍ നിന്ന് ഐപിഎല്ലിലെ മികച്ച പേസര്‍മാരില്‍ ഒരാളായുള്ള വളര്‍ച്ച. ധോണിക്ക് കീഴില്‍ നന്നായി പന്തെറിയുന്ന ദീപക് ചഹാര്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ഫൈനലിലും മികവ് കാട്ടി. നാല് ഓവറില്‍ 26 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ്. വീണവരില്‍ ഹിറ്റ്‌മാനും ഹാര്‍ദികും...പിന്നെ പറയണോ പൂരം.
undefined
പോളി പൊളി- നട്ടെന്ന് തകര്‍ന്ന മുംബൈ ഇന്ത്യന്‍സിനെ പോരാടാനുള്ള സ്‌കോറില്‍ എത്തിച്ചത് പൊള്ളാര്‍ഡിന്‍റെ പൊളി ഇന്നിംഗ്‌സ്. 25 പന്തില്‍ മൂന്ന് വീതം ഫോറും സിക്‌സുമടക്കം പുറത്താകാതെ 41 റണ്‍സുമായി പോളി തിളങ്ങിയപ്പോള്‍ മുംബൈ 20 ഓവറില്‍ 149ലെത്തി.
undefined
ട്രോളന്‍ പൊള്ളാര്‍ഡ്- മുംബൈ ഇന്നിംഗ്‌സിലെ അവസാന ഓവറില്‍ കണ്ടത് നാടകീയ രംഗങ്ങള്‍. ബ്രാവോയുടെ നാലാം പന്ത് വൈഡ് ലൈനിന് പുറത്തുകൂടെ പോയി. എന്നാല്‍ അംപയര്‍ സിംഗ്‌നല്‍ കാട്ടിയില്ല. ബാറ്റ് വായുവിലേക്ക് എറിഞ്ഞ് പൊള്ളാര്‍ഡ് അരിശം പ്രകടിപ്പിച്ചു. തൊട്ടടുത്ത പന്തില്‍ വൈഡ് ലൈനിന് അരികിയില്‍ നിലയുറപ്പിച്ച പൊള്ളാര്‍ഡ് പന്ത് നേരിട്ടില്ല. ട്രോളനായി വിലസിയെങ്കിലും മത്സരശേഷം മുട്ടന്‍ പണി പൊള്ളാര്‍ഡിന് കിട്ടി!
undefined
താഹിറോട്ടാം- മൂന്ന് ഓവറില്‍ 23 റണ്‍സിന് രണ്ട് വിക്കറ്റ്. ഐപിഎല്‍ 12-ാം സീസണിലെ ഉയര്‍ന്ന റണ്‍വേട്ടക്കാരനാകാന്‍ ഇമ്രാന്‍ താഹിറിന് ഈ വിക്കറ്റുകള്‍ മതിയായിരുന്നു. പുറത്തായത് സൂര്യകുമാറും ഇഷാനും. ഡല്‍ഹിയുടെ കാഗിസോ റബാഡയെയാണ് ഇമ്രാന്‍ മറികടന്നത്.
undefined
ഫന്‍റാസ്റ്റിക് ഫാഫ്- മറുപടി ബാറ്റിംഗില്‍ ചെന്നൈയ്‌ക്ക് ഫാഫ് ഡുപ്ലസിസും ഷെയ്‌ന്‍ വാട്‌സണും നല്‍കിയത് മിന്നും തുടക്കം. 13 പന്തില്‍ 26 റണ്‍സെടുത്ത് ഫാഫ് ക്രുനാലിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. എന്നാല്‍ ഇതിനിടെ മൂന്ന് ഫോറും ഒരു സിക്‌സും അതിര്‍ത്തിയിലെത്തി.
undefined
നിര്‍ണായകം ധോണി- റെയ്‌നയും റായുഡുവും വേഗം മടങ്ങിയതോടെ ധോണി ക്രീസിലെത്തി. എന്നാല്‍ ഇഷാന്‍ കിഷന്‍റെ ഉഗ്രന്‍ ത്രോ ധോണിയുടെ സ്റ്റംപ് തെറിപ്പിച്ചു. ഏറെനീണ്ട പരിശോധനകള്‍ക്കൊടുവിലാണ് ഈ ഔട്ട് മൂന്നാം അംപയര്‍ അനുവദിച്ചത്. ഇപ്പോഴും വിവാദങ്ങളും ബാക്കി.
undefined
കൈവിട്ട കളി- മുംബൈ ഫീല്‍ഡര്‍മാരുടെ ചോര്‍ന്ന കൈകളാണ് മത്സരം അവസാന ഓവറിലേക്കെത്തിച്ചത്. ചെന്നൈ ടോപ് സ്‌കോററായ വാട്‌സണെ(59 പന്തില്‍ 80) മൂന്ന് തവണയാണ് മുംബൈ ഫീല്‍ഡര്‍മാര്‍ നിലത്തിട്ടത്. അവസരം മുതലാക്കിയ വാട്‌സണ്‍ അര്‍ദ്ധ സെഞ്ചുറിയും നേടി. എന്നിട്ടും മുംബൈ ജയിച്ചത് ഭാഗ്യം!.
undefined
ബും ബും ബുംറ- വീണ്ടും ഡെത്ത് ഓവര്‍ ഹീറോയായി ബുംറ. ഭാഗ്യത്തിന്‍റെ ആനുകൂല്യം ആവോളം കിട്ടിയ വാട്‌സണ്‍ ക്രീസില്‍ നില്‍ക്കുമ്പോള്‍ ചെന്നൈയ്‌ക്ക് അനായാസമായി ജയിക്കാമായിരുന്നു. എന്നാല്‍ 19-ാം ഓവറില്‍ ബ്രാവോയെ പുറത്താക്കിയ ബുംറ വഴങ്ങിയത് ഒന്‍പത് റണ്‍സ് മാത്രം. അങ്ങനെ ഫൈനലിന്‍റെ ആവേശം അവസാന ഓവറിലേക്ക്. മത്സരത്തിലെ താരമായ ബുംറ നാല് ഓവറില്‍ രണ്ട് വിക്കറ്റ് നേടിയത് വെറും 14 റണ്‍സ് വഴങ്ങി.
undefined
വീരന്‍ മലിംഗ- അതുവരെ അടി കിട്ടി ക്ഷീണിച്ചുറങ്ങുകയായിരുന്നു ലസിത് മലിംഗ. എന്നാല്‍ അവസാന ഓവറില്‍ മലിംഗ ഉണര്‍ന്നു. പ്രതിരോധിക്കേണ്ടത് 9 റണ്‍സ്!. നാലാം പന്തില്‍ വാട്‌സണിന്‍റെ നിര്‍ണായക റണ്‍ഔട്ട്. മത്സരം അവസാന പന്തിലേക്കെത്തി. ജയിക്കാന്‍ ചെന്നൈയ്‌ക്ക് രണ്ട് റണ്‍സ് വേണമെന്നിരിക്കേ ചെന്നൈ കാണികളെ നിശംബ്ധമാക്കി താക്കൂറിന്‍റെ കാലിന് മലിംഗ വിലങ്ങിട്ടു. ഇതോടെ മുംബൈയ്‌ക്ക് നാലാം കിരീടം.
undefined
click me!