ഭക്ഷണമോ വെള്ളമോ ഇല്ല; യുദ്ധമുഖത്ത് കരഞ്ഞ് വിളിച്ച് റഷ്യന്‍ സേനയെന്ന് ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജന്‍സി
First Published | Mar 2, 2022, 3:09 PM ISTഉക്രൈനിനെതിരായ (Ukraine) യുദ്ധത്തില്‍ പങ്കെടുക്കുന്ന റഷ്യന്‍ (Russian) സൈനീകരുടെ ശബ്ദരേഖകള്‍ പരിശോധിച്ച ഒരു ബ്രിട്ടീഷ് രഹസ്യാന്വേഷണ ( British intelligence) കമ്പനി ഷോഡോ ബ്രേക്ക് (Shadow Break), റഷ്യ സൈനീകര്‍ 'പൂർണ്ണമായും താറുമാറായ അവസ്ഥയിലാണ്' എന്ന് വെളിപ്പെടുത്തുന്നു. ഉക്രൈന്‍ പട്ടണങ്ങളിൽ ഷെൽ വര്‍ഷിക്കാനുള്ള സെൻട്രൽ കമാൻഡ് ഉത്തരവുകൾ അനുസരിക്കാൻ സൈന്യം വിസമ്മതിക്കുന്നുവെന്നും സൈന്യത്തിനുള്ള ഭക്ഷണത്തിന്‍റെയും ഇന്ധനത്തിന്‍റെയും വിതരണം നിലച്ചതായും സൈനീകര്‍ മേലധികാരികള്‍ക്ക് പരാതിപ്പെടുന്ന റേഡിയോ സന്ദേശങ്ങളാണ് രഹസ്യാന്വേഷണ ഏജന്‍സി പിടിച്ചെടുത്തത്. ഉക്രൈനില്‍ റഷ്യന്‍ അധിനിവേശം ആരംഭിച്ച ശേഷം റഷ്യന്‍ സൈനീകര്‍ മേലധികരികളുമായി നടത്തിയ 24 മണിക്കൂര്‍ റോഡിയോ സന്ദേശങ്ങള്‍ പിടിച്ചെടുത്താണ് ബ്രിട്ടീഷ് രഹസ്യാന്വേഷണ കമ്പനി വെളിപ്പെടുത്തല്‍ നടത്തിയത്. സംഭാഷണങ്ങളിലൊന്നിൽ, ഒരു പട്ടാളക്കാരൻ കരയുകയാണെങ്കില്‍ മറ്റൊന്നിൽ, ഭക്ഷണമോ വെള്ളമോ ഇന്ധനമോ എപ്പോൾ എത്തുമെന്ന് ദേഷ്യത്തോടെ സൈനീകന്‍ ചോദിക്കുന്നതും കേള്‍ക്കാമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 'ഞങ്ങൾ മൂന്നു ദിവസമായി ഇവിടെയുണ്ട് ! നരകം എപ്പോഴാണ് തിരിച്ച് പോകുന്നത് ?' എന്നാണ് ഒരു സൈനീകന്‍റെ ചോദ്യം.