ബോംബെയിലെ സർ ജെ.ജെ. സ്കൂൾ ഓഫ് ആർട്ടിലൂടെയാണ് ചിത്രകലയുടെ ലോകത്തേക്ക് എം എഫ് ഹുസൈന്‍ നടന്നുവരുന്നത്. ആദ്യം ബോംബൈയിലെ (പുതിയ മുംബൈ ) തെരുവുകളില്‍ ഹോള്‍ഡിങ്ങുകള്‍ക്ക് ചായം തേച്ച് തുടങ്ങിയ എം എഫ് ഹുസൈന്‍ ചുരുങ്ങിയ കാലത്തിനുള്ളില്‍ ഇന്ത്യയിലെ ഏറ്റവും പ്രതിഫലം ലഭിക്കുന്ന ചിത്രകാരനായി മാറി. (അദ്ദേഹം നാല്‍പത് വര്‍ഷത്തോളം താമസിച്ചത് ഇവിടെയായിരുന്നു.)
undefined
ക്രിസ്റ്റീസ് ലേലത്തിൽ വച്ച് അദ്ദേഹത്തിന്‍റെ ചില ചിത്രങ്ങൾക്ക് 20 ലക്ഷം ഡോളർ വരെ വില ലഭിച്ചിട്ടുണ്ട്. സ്വന്തം നിലപാടുകളെ കുറിച്ച് തുറന്ന് പറയാന്‍ ഹുസൈന്‍ ഒരിക്കലും മടി കാണിച്ചിരുന്നില്ല. തന്‍റെ ആരാധനാ പാത്രമായ മാധുരീ ദീക്ഷിതിനെ പ്രധാന കഥാപാത്രമാക്കി ഒരു ചിത്രം തന്നെ ചെയ്തു, 'ഗജഗാമിനി'. മാധുരിയെക്കുറിച്ച് അദ്ദേഹം 'ഫിദ' എന്ന പേരിൽ ഒരു ചിത്രശൃംഖല തന്നെ രചിച്ചിട്ടുണ്ട്. ( രണ്ടാം നിലയിലെ മുറിയിലായിരുന്നു എം എഫ് ഹുസൈന്‍ തന്‍റെ ജീവിതം തുടങ്ങുന്നത്. )
undefined
മീനാക്ഷി - മൂന്നു നഗരങ്ങളുടെ കഥ ( തബു പ്രധാന കഥാപാത്രമായി അഭിനയിച്ച ചിത്രം ), ‘ഒരു ചിത്രകാരന്‍റെ നിർമ്മാണം’ എന്ന ആത്മകഥാസ്പർശിയായ ചിത്രം തുടങ്ങിയ സിനിമകളും അദ്ദേഹം എടുത്തു.
undefined
അടിയന്തരാവസ്ഥാ കാലത്ത് ഇന്ദിരാ ഗാന്ധിയെ വരച്ച ഹുസൈന്‍ 1986 ല്‍ രാജ്യസഭാംഗവുമായി. ഒരേ സമയം സിഗരറ്റ് പാക്കറ്റ് ഡിസൈന്‍ ചെയ്യുന്ന എം എഫ് ഹുസൈന്‍ ലോകത്തെ അതിശയിപ്പിച്ച ചിത്രങ്ങളും വരച്ചു. (എം എഫ് ഹുസൈനും തബുവും.)
undefined
എന്നാല്‍, ഇന്ത്യയിലെ രാഷ്ട്രീയ സാഹചര്യങ്ങളിലുണ്ടായ വ്യതിയാനങ്ങള്‍ എം എഫ് ഹുസൈനെയും വേട്ടയാടി. 1970 കളില്‍ അദ്ദേഹം വരച്ച ചിത്രങ്ങളെ ചോദ്യം ചെയ്ത് കേസുകളുണ്ടായി.
undefined
2004 ല്‍ ദുർഗ്ഗയെയും സരസ്വതിയെയും മോശമായി ചിത്രീകരിച്ച് വിവിധ സമുദായങ്ങൾ തമ്മിൽ ശത്രുത സൃഷ്ടിക്കുന്നു എന്ന കേസ് ദില്ലി ഹൈക്കോടി തള്ളിയെങ്കിലും, ജനങ്ങളുടെ വികാരങ്ങൾ വ്രണപ്പെടുത്തി എന്ന കുറ്റത്തിന് 2006 ഫെബ്രുവരിയിൽ എം എഫ് ഹുസൈൻ അറസ്റ്റ് ചെയ്യപ്പെട്ടു.
undefined
ഹിന്ദുദേവതമാരെ ( ഭാരതാംബയേയും ) നഗ്നരായി ചിത്രീകരിച്ചു എന്നതായിരുന്നു പ്രധാന കുറ്റം. 2010 ആകുമ്പോഴേക്കും അദ്ദേഹത്തിന് മാതൃരാജ്യത്ത് നിന്നും പോകേണ്ടിവന്നു.(1990 ല്‍ ആര്‍ക്കിടെക്ട് വി ബി ദോഷിയും എം എഫ് ഹുസൈനും ചേര്‍ന്ന് കലയുടെ ഗുഹ എന്ന പ്രോജക്റ്റ് )
undefined
ഹിന്ദുദേവതമാരെ ( ഭാരതാംബയേയും ) നഗ്നരായി ചിത്രീകരിച്ചു എന്നതായിരുന്നു പ്രധാന കുറ്റം. 2010 ആകുമ്പോഴേക്കും അദ്ദേഹത്തിന് മാതൃരാജ്യത്ത് നിന്നും പോകേണ്ടിവന്നു.('കലയുടെ ഗുഹ'യില്‍ നിന്ന്. )
undefined
2010 ല്‍ ഖത്തര്‍ പൗരത്വം നേടിയ ഹുസൈന്‍, തന്‍റെ ഇന്ത്യന്‍ പാസ്പോര്‍ട്ട് ഖത്തറിലെ ഇന്ത്യന്‍ എംബസിയില്‍ മരവിപ്പിക്കുമ്പോഴും പറഞ്ഞത്, " പാസ്പോര്‍ട്ട് വെറും കടലാസ്, ഞാന്‍ ഇന്ത്യക്കാരന്‍ തന്നെയാണ്." എന്നായിരുന്നു.
undefined
2010-ൽ ഖത്തർ ഹുസൈന് പൗരത്വം നൽകി. തന്മൂലം ഇന്ത്യൻ പാസ്പോർട്ട് തിരികെ ഏൽപ്പിച്ചിരുന്നു. അവസാനകാലം പാരീസിലും ദുബൈലുമായി ജീവിച്ച ഹുസൈൻ 95 -ആം വയസ്സിൽ 2011 ജൂൺ 9 -ന് ലണ്ടനിൽ വച്ച് അന്തരിച്ചു. ഹുസൈന്റെ മൃതദേഹം ലണ്ടനിലെ ബ്രൂക്ക്‌വുഡിലാണ് ഖബറടക്കിയത്.(മുനീറാ ചൗദാസമ, എം എഫ് ഹുസൈന്‍ വരച്ച തന്‍റെ പേയിന്‍റിങ്ങിന്‍റെ മുന്നില്‍.)
undefined
ഹുസൈന് ഇന്ത്യയില്‍ ഖബറിടം ഒരുക്കാമെന്ന സർക്കാറിന്‍റെ വാഗ്ദാനം ഹുസൈന്‍റെ മക്കൾ നിരാകരിച്ചു. ഖബറടക്കം ലണ്ടനിൽ തന്നെ മതിയെന്ന് തീരുമാനിക്കുകയായിരുന്നു. വർഷങ്ങളോളം സ്വരാജ്യത്തേക്ക് മടങ്ങാൻ ആഗ്രഹിച്ച പിതാവിന് ഒരു സഹായവും നൽകാതെ മരിച്ച ശേഷം ഭൗതികശരീരം കൊണ്ടുവരാൻ പറയുന്നത് അദ്ദേഹത്തോടുള്ള അവഹേളനമാണെന്ന് പറഞ്ഞാണ് മക്കൾ ഇന്ത്യയുടെ വാഗ്ദാനം തള്ളിയത്.
undefined
'ആഗോള നൊമാഡെ'ന്നും 'ഇന്ത്യന്‍ പിക്കാസോ'യെന്നും അദ്ദേഹം അറിയപ്പെട്ട അദ്ദേഹം, ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ച ശേഷം സംഘപരിവാര്‍ നേതാക്കള്‍ തന്നെ ഒഴിവാക്കേണ്ടിയിരുന്ന സംഭവമെന്ന് പറയുകയുണ്ടായി. (മുംബൈയിലെ ബിന്ദി ബസാറിലെ നൂര്‍ മുഹമ്മദി എന്നയാളുടെ കഫേയില്‍ എം എഫ് ഹുസൈന്‍റെ വര.കൊച്ചിയിലെ കായിക്കാന്‍റെ ബിരിയാണിക്കടയിലുംഎം എഫ് ഹുസൈന്‍റെ പെയ്ന്‍റിങ്ങുണ്ട്. )
undefined
താനൊരു നാടോടി കലാകാരനാണ്. വരയ്ക്കുക, അടുത്ത സ്ഥലത്തേക്ക് നീങ്ങുക എന്നതാണ് തന്‍റെ രീതിയെന്നും അദ്ദേഹം സ്വയം അടയാളപ്പെടുത്തി.
undefined
Traditional Indian Festivals
undefined