രണ്ട് വര്‍ഷത്തെ വരള്‍ച്ച സൃഷ്ടിച്ച അത്യുഷ്ണം പ്രദേശത്ത് കാട്ടുതീ പടരുന്നതിന് വലിയ കാരണമായി. ഇതോടെ ഈ വര്‍ഷം ഇതുവരെയായി നിരവധി കാട്ടുതീകളാണ് പ്രദേശത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
ഈ വർഷം ഒരു പ്രധാന പോഷക നദിയിൽ നിന്ന് തടാകത്തിലേക്ക് വെള്ളം ഒഴുകിയിരുന്നില്ലെന്ന് ലോസ് ഏഞ്ചൽസ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനാല്‍ തടാകത്തിലെ സാല്‍മണ്‍ മത്സ്യ സമ്പത്ത് കുറയുമെന്നും വിനോദസഞ്ചാരം നില്‍ക്കുമെന്നും അവര്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
നിലവില്‍ തടാകത്തിലെ ബോട്ടിങ്ങ് സര്‍വ്വീസ് നിലച്ചമട്ടാണ്. ബോട്ടുകളെല്ലാം തടാകത്തിലെ ജലനിരപ്പിന് ഏറെ മുകളില്‍ കരയിലാണുള്ളത്. എന്നാല്‍ പ്രകൃതിദത്ത തടാകത്തില്‍ ഇപ്പോഴും ജലമുണ്ട്. അതിന് കുറെ കെട്ടിയ ജലസംഭരണിയാണ് ഒഴിഞ്ഞ് കിടക്കുന്നത്.
തടാകത്തില്‍ നിന്ന് ജലസംഭരണിയിലേക്ക് വെള്ളം ശേഖരിച്ച ശേഷം അവിടെ നിന്ന് അധികം വരുന്ന ജലമായിരുന്നു നദിയിലേക്ക് തുറന്ന് വിട്ടുകൊണ്ടിരുന്നത്. ഈ സംവിധാനം പൂര്‍ണ്ണമായും നിലച്ചു. കാലാവസ്ഥാ വ്യതിയാനത്തിന്‍റെ പ്രശ്നമാണ് തടാകം അനുഭവിക്കുന്നതെന്നാണ് വിദഗ്ദരുടെ അഭിപ്രായം. '
കഴിഞ്ഞ വേല്‍ക്കാലത്തുണ്ടായ കാട്ടുതീ, ഇതുവരെ ഈ പ്രദേശത്തുണ്ടായ ഏറ്റവും ചൂടേറിയതും വലുതുമായിരുന്നു. ഇതോടെ സമീപത്തെ വിനോദസഞ്ചാര നഗരമായ ടാഹോയില്‍ നിന്ന് ആയിരക്കണക്കിന് കുടുംബങ്ങളെയാണ് മാറ്റിപ്പാര്‍പ്പിച്ചത്. '
സിയറ നെവാഡ പർവതനിര കടന്ന് രണ്ടാമതും കാട്ടുതീയെത്തിയ ഈ വര്‍ഷം മാത്രമായിരുന്നു. കഴിഞ്ഞ ഒക്ടോബർ 2 വരെ മാത്രം 2,21,775 ഏക്കർ ഭൂമിയാണ് കത്തിനശിച്ചത്. ഈ കാട്ടുതീ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. '
കാട്ടുതീ പടര്‍ന്ന് പിടിച്ചത് അവശേഷിച്ച ജലത്തെയും ദോഷകരമായി ബാധിച്ചു. വരൾച്ച ഇപ്പോഴും ഒരു സമ്പൂർണ്ണ പ്രതിസന്ധിയല്ലെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു. ഈ ശൈത്യകാലത്ത് കാലിഫോർണിയയിൽ എത്രമാത്രം മഴയും മഞ്ഞും ലഭിക്കുമെന്നതിനെ ആശ്രയിച്ച് വരള്‍ച്ചയെ മറികടക്കാന്‍ കഴിയുമെന്നാണ് ഇവര്‍ പറയുന്നത്.
എന്നാല്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാവുകയാണെന്നാണ് യുസി ഡേവിസ് തഹോ പരിസ്ഥിതി ഗവേഷണ കേന്ദ്രം ഡയറക്ടർ ജെഫ്രി ഷ്ലാഡോ പറയുന്നത്. കാരണം, വരള്‍ച്ചയില്ലാത്ത സമയങ്ങളില്‍ ജലനിരപ്പ് ഏറ്റവും കുറഞ്ഞത് പ്രകൃതിദത്തമായ ജലനിരപ്പിനും മേലെയാണ്. എന്നാല്‍ ഇത്തവണ അത് പ്രകൃതിദത്തമായ അളവില്‍ നിന്ന് അരയടി താഴ്ന്നിരിക്കുന്നു.
അരയടി എന്ന് പറയുമ്പോള്‍ തടാകത്തിന്‍റെ മൊത്തം വ്യാപ്തിയില്‍ നിന്നും അരയടി താഴ്ചയിലേക്ക് ജലം ഇറങ്ങിയിരിക്കുന്നെന്ന്. ഇത് വലിയ ദുരന്തത്തിന് കാരണമാകാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറയുന്നു. ഡിസംബർ, ജനുവരി മാസങ്ങളിൽ തടാകത്തിലെ ജലനിരപ്പ് ഏറ്റവും കുറവായിരിക്കും. വസന്തകാലത്ത്, സിയറ നെവാഡ പർവതനിരകളിലെ മഞ്ഞുപാളികൾ ഉരുകി വെള്ളം താഴേക്ക് ഒഴുകുന്നതിനാൽ അവ വീണ്ടും ഉയരുന്നു.
എന്നാല്‍ കഴിഞ്ഞ വര്‍ഷം പ്രതീക്ഷിച്ച ശൈത്യകാലമായിരുന്നില്ല ലഭിച്ചത്. ഇതോടെ തടാകത്തിലേക്കുള്ള ജലത്തിന്‍റെ അളവ് കുറഞ്ഞു. മാത്രമല്ല ഉഷ്ണകാലം തുടങ്ങിയതോടെ ഉണ്ടായിരുന്ന ജലം ബാഷ്പീകരണത്തിലൂടെ നഷ്ടമായി.
ഇത്തരത്തിലാണ് വരുന്ന വര്‍ഷങ്ങളിലും കാര്യങ്ങളെങ്കില്‍ കടുത്ത പ്രതിസന്ധിയെയാകും കാലിഫോര്‍ണിയ നേരിടാന്‍ പോകുന്നതെന്ന് ജെഫ്രി ഷ്ലാഡോ വ്യക്തമാക്കുന്നു. 'അടുത്ത വർഷം ഒരു ശരാശരി വരണ്ട വർഷമോ കൂടുതല്‍ മോശമായ വരണ്ട വർഷമാണെങ്കിൽ, അടുത്ത വർഷം ഈ സമയത്തെ ജലനിരപ്പ് റിമ്മിൽ നിന്ന് നാല് അടി താഴെ ആയിരിക്കുമെന്ന് മാത്രം.' അദ്ദേഹം പറയുന്നു.
2012 നും 2017 നും ഇടയിൽ, കടുത്ത വളര്‍ച്ചയുണ്ടായതിനെ തുടര്‍ന്ന് താടകത്തിലെ ജലനിരപ്പ് താഴ്ന്നിരുന്നു. എന്നാല്‍ തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ അതിശക്തമായ മഴ ലഭിച്ചു. ഇതോടെ താടാകത്തിലെ ജലനിരപ്പ് പതിറ്റാണ്ടായി കാണാത്ത ഉയരത്തിലേക്ക് കുതിച്ചു.
പക്ഷേ, പ്രതീക്ഷകള്‍ അസ്ഥാനത്തായിരുന്നു. തുടര്‍ന്ന് കാലിഫോര്‍ണയ കണ്ടത് അതികഠിനമായ വരള്‍ച്ചയുടെ നാളുകള്‍. പ്രകൃതിയില്‍ വലിയ തോതില്‍ സൃഷ്ടിക്കപ്പെടുന്ന ഈ അസന്നിഗ്ദാവസ്ഥ, കാലാവസ്ഥയെ തകിടം മറിക്കും. കാലാവസ്ഥാ വ്യതിയാനങ്ങള്‍ അതിശക്തമാണെന്നും അദ്ദേഹം വിശദീകരിക്കുന്നു.
സംസ്ഥാന ജല പദ്ധതി അണക്കെട്ടുകളുടെയും കനാലുകളുടെയും ജലസംഭരണികളുടെയും ഒരു സങ്കീർണ്ണ സംവിധാനമാണ്. സംസ്ഥാനത്തെ ഏകദേശം 27 ദശലക്ഷം ആളുകൾക്ക് കുടിവെള്ളം നൽകാൻ ഈ സംവിധാനത്തിന് കഴിയുന്നു. ഡിസംബറിൽ, ഓരോ ജില്ലയും അടുത്ത വർഷം എത്രമാത്രം വെള്ളം പ്രതീക്ഷിക്കുമെന്ന് സംസ്ഥാന ഉദ്യോഗസ്ഥർ പ്രഖ്യാപിക്കും. വ്യാഴാഴ്ച, വകുപ്പ് ജലസ്രോതസ്സുകളുടെ ഡയറക്ടർ കർലാ നേമെത്ത് പറഞ്ഞു.
കഴിഞ്ഞ മാസം, പ്രദേശത്ത് 'ജലവിതരണ അലർട്ട്' പ്രഖ്യാപിച്ചു. സംസ്ഥാനത്തെ 58 കൗണ്ടികളിൽ 50 ലും ഗവർണർ ഗാവിൻ ന്യൂസോം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സംസ്ഥാനം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയപ്പോൾ ഏറ്റവും പുതിയ വരൾച്ചയിൽ നിന്ന് പഠിച്ച പാഠങ്ങളാണ് സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്നതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona