Agriculture
മുറ്റത്ത് സ്ഥലമില്ലേ? പഴങ്ങൾ നട്ടുവളർത്താൻ ബാൽക്കണി ആയാലും മതിയാവും. ബാൽക്കണിയിൽ പഴങ്ങൾ നട്ടുപിടിപ്പിക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം?
ഏത് തരം പഴങ്ങൾ വേണം എന്ന് ആദ്യമേ തീരുമാനിക്കണം. ബാൽക്കണിയിൽ വളർത്താവുന്ന സ്ട്രോബറി, വിവിധ തരം നാരങ്ങൾകൾ പോലുള്ള പഴങ്ങൾ വേണം തെരഞ്ഞെടുക്കാൻ.
കൃത്യമായ പാത്രം തെരഞ്ഞെടുക്കണം. 15 മുതൽ 20 ഗാലൻ വരെ വലിപ്പമുള്ള പാത്രമാണ് നല്ലത്. സ്ട്രോബറി പോലുള്ള പഴങ്ങൾക്ക് ചെറിയ പാത്രം മതിയാവും. പ്ലാസ്റ്റിക്, സെറാമിക്, വൂഡൻ ഒക്കെ നല്ലതാണ്.
ആവശ്യത്തിന് സൂര്യപ്രകാശം ലഭിക്കുന്നുണ്ട് എന്ന് ഉറപ്പാക്കാൻ മറക്കരുത്. നല്ല സൂര്യപ്രകാശത്തിലെ ഇവ വളരൂ.
ഗുണമേന്മയുള്ള മണ്ണ് വേണം. നല്ല നീർവാർച്ചയുള്ള പോട്ടിംഗ് മിശ്രിതം തിരഞ്ഞെടുക്കാം. ചെടികൾക്ക് ആവശ്യമായ പോഷകങ്ങൾ ലഭിക്കുന്നുണ്ടെന്നുറപ്പാക്കാൻ കമ്പോസ്റ്റോ ജൈവ വളങ്ങളോ ആവാം.
കൃത്യമായ രീതിയിൽ വെള്ളം നൽകണം. അധികമോ കുറവോ വരരുത്. മണ്ണ് എപ്പോഴും ചെറിയ നനവുള്ളതാവാം. എന്നാൽ വെള്ളം ഒരുപാടൊഴിക്കരുത്.
കീടനിയന്ത്രണത്തിനായി പ്രകൃതിദത്തമായ കീടനാശിനികൾ ഉപയോഗിക്കാൻ ശ്രദ്ധിക്കുക.
അതുപോലെ നല്ല മഞ്ഞുള്ള സ്ഥലമാണെങ്കിൽ മഞ്ഞുകാലത്ത് ഇവയ്ക്ക് ഒരു മറ നൽകുന്നതും പാത്രങ്ങൾ അകത്തേക്ക് മാറ്റുന്നതും നല്ലതാണ്.