വഴി തെറ്റി നദിയിലെത്തിയ തിമിംഗലത്തിന് കപ്പലിടിച്ച് ദാരുണാന്ത്യം

First Published | Oct 12, 2019, 2:00 PM IST

ലണ്ടനിലെ പ്രധാന നദികളിലൊന്നായ തേംസിലെത്തിയ തിമിംഗലം കപ്പലിടിച്ച് ചത്തു. 27 അടി നീളമുള്ള പെണ്‍ തിമിംഗലമാണ് കപ്പലിടിച്ച് ഗുരുതര പരിക്കേറ്റ് മരിച്ചത്. കപ്പല്‍ ഇടിയുടെ ആഘാതത്തില്‍ തിമിംഗലത്തിന്‍റെ താടിയെല്ലും പുറവും തകര്‍ന്നുവെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് 

ലണ്ടനിലെ പ്രധാന നദികളിലൊന്നായ തേംസിലെത്തിയ തിമിംഗലം കപ്പലിടിച്ച് ചത്തു. 27 അടി നീളമുള്ള പെണ്‍ തിമിംഗലമാണ് കപ്പലിടിച്ച് ഗുരുതര പരിക്കേറ്റ് മരിച്ചത്.
undefined
ഏതാനും ആഴ്ചകളായി രാജ്യാന്തര തലത്തില്‍ മൃഗസ്നേഹികളുടെ ശ്രദ്ധയാകര്‍ഷിച്ചിരുന്നതാണ് ഹെസ്സി എന്ന വിളിപ്പേരുള്ള ഈ തിമിംഗലം.
undefined

Latest Videos


ലണ്ടനിലെ ഗ്രീന്‍ഹിതേ, കെന്‍റ് എന്നിവിടങ്ങളിലും ഈ തിമിംഗലം നേരത്തെയെത്തിയിരുന്നു.
undefined
കപ്പല്‍ ഇടിയുടെ ആഘാതത്തില്‍ തിമിംഗലത്തിന്‍റെ താടിയെല്ലും പുറവും തകര്‍ന്നുവെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
undefined
നദിയില്‍ വച്ച് തന്നെയാണ് തിമിംഗലത്തെ കപ്പല്‍ ഇടിച്ചതെന്നത് സംഭവത്തിന്‍റെ ഗുരുതരാവസ്ഥ വിശദമാക്കുന്നതാണെന്ന് മൃഗസ്നേഹികള്‍ പറയുന്നു. ഏതാനും ദിവസമായി തിമിംഗലം ഭക്ഷണം കഴിച്ചിട്ടില്ലെന്നും പോസ്റ്റുമോര്‍ട്ടത്തില്‍ തെളിഞ്ഞു.
undefined
എന്നാല്‍ തിമിംഗലത്തിന്‍റെ വയറില്‍ പ്ലാസ്റ്റിക് സാന്നിധ്യമില്ലെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വിശദമാക്കി. നേരത്തെ പ്ലാസ്റ്റിക് അകത്ത് ചെന്നാണ് തിമിംഗലം ചത്തതെന്ന് പ്രചാരണമുണ്ടായിരുന്നു.
undefined
മറ്റ് രീതിയില്‍ മനുഷ്യനില്‍ നിന്നുള്ള ഉപദ്രവം തിമിംഗലത്തിന് ഉണ്ടായിട്ടില്ല. മരണകാരണം കപ്പലിടിച്ചതിനേ തുടര്‍ന്നുള്ള ഗുരുതര പരിക്കാണെന്നാണ് സൂചന.
undefined
തലച്ചോറില്‍ ചോര കട്ടപിടിച്ച നിലയിലായിരുന്നു തിമിംഗലത്തെ കണ്ടെത്തിയത്. ലണ്ടന്‍ സൂവോളജിക്കല്‍ സൊസൈറ്റിയാണ് കുഞ്ഞുതിമിംഗലത്തിന്‍റെ പോസ്റ്റ്മോര്‍ട്ടം നടത്തിയത്.
undefined
ലണ്ടന്‍ തീരപ്രദേശങ്ങളില്‍ കരയ്ക്ക് അടിയുന്ന ഡോള്‍ഫിനുകളേയും മറ്റ് വലിയ മത്സ്യങ്ങളേയും പരിശോധിക്കാറുള്ളത് ലണ്ടന്‍ സുവോളജിക്കല്‍ സൊസൈറ്റിയാണ്.
undefined
സുവോളജിക്കല്‍ സൊസൈറ്റി വലിയ ക്രെയിനുകള്‍ ഉപയോഗിച്ചാണ് ഹെസ്സിയുടെ മൃതദേഹം വലിയ ട്രെക്കിലേക്ക് കയറ്റിയത്.
undefined
കഴിഞ്ഞ ആഴ്ച ജലനിരപ്പുയര്‍ന്നപ്പോള്‍ തിമിംഗലം അബദ്ധത്തില്‍ നദിയില്‍ എത്തിയതാവാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഇത്തരത്തില്‍ ഒരു തിമിംഗലം തേംസ് നദിയില്‍ എത്തിയത്.
undefined
click me!