കൊറോണാക്കാലത്തും അമേരിക്കയില്‍ ഉയര്‍ന്ന ചുമരെഴുത്തുകള്‍ കാണാം
First Published | Jul 15, 2020, 2:14 PM ISTഏഴ് മാസത്തോളമായി ലോകം കൊവിഡ്19 എന്ന വൈറസില്‍പ്പെട്ട് പാതിയും ചിലപ്പോഴൊക്കെ മുഴുവനായും അടച്ചിടാന്‍ തുടങ്ങിയിട്ട്. അതിനിടെ ലോകത്ത് ചുരുക്കം ചില സംഭവങ്ങള്‍ മാത്രമേ നടന്നൊള്ളൂ. മിക്കവാറും ലോകം മുഴുവനായും അടഞ്ഞ് തന്നെ കിടന്നു. എന്നാല്‍ അമേരിക്കയ്ക്ക് അത്ര എളുപ്പമായിരുന്നില്ല കാര്യങ്ങള്‍. ചൈനയില്‍ നിന്ന് യൂറോപിലേക്കും പിന്നീട് അമേരിക്കയിലേക്കും കൊറോണാ വൈറസ് വ്യാപിക്കുകയും. അമേരിക്കയില്‍ മരണനിരക്ക് ക്രമാധീതമായി ഉയരുകയും ചെയ്ത 2020 മെയ് 25 ന് മിനിയോപോളിസ് പൊലീസിലെ ഡെറിക് ചൗവിന്‍ എന്ന വെളുത്ത വംശജനായ ഉദ്യോഗസ്ഥന്‍ 46 കാരനായ ജോര്‍ജ് ഫ്ലോയ്ഡ് എന്ന ആഫ്രിക്കന്‍ അമേരിക്കന്‍ വംശജനെ കഴുത്തില്‍ മുട്ടമര്‍ത്തി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. അന്ന് തുടങ്ങിയ പ്രക്ഷോഭങ്ങള്‍ ഇന്നും അമേരിക്കയില്‍ കെട്ടടങ്ങിയിട്ടില്ല. മിനിയോപോളിസ് പൊലീസ് സ്റ്റേഷന്‍ അക്രമിച്ച് തീയിടുന്നതില്‍ വരെയെത്തി നിന്ന് പ്രക്ഷോഭങ്ങള്‍ പിന്നീട് ചുമരെഴുത്തിലേക്ക് കടന്നു. ലോകം മുഴുവനും കൊവിഡ്19 വൈറസിനെതിരായ ചുമരെഴുത്തുകളില്‍ മുഴുകിയപ്പോള്‍ അമേരിക്കയില്‍ "ബ്ലാക്ക് ലിവ്സ് മാറ്റര്‍" ചുമരെഴുത്തുകളാണ് ഉയര്‍ന്നത്. അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ ട്രംപ് ടവര്‍ എന്ന് വിഖ്യാതമായ ഹോട്ടല്‍ സമുച്ചയത്തിന്‍റെ മുന്നിലും ഉയര്‍ന്നു ചില ചുമരെഴുത്തുകള്‍. പിന്നീട് അമേരിക്കയില്‍ നിന്ന് യൂറോപിലേക്കും ഈ ചുമരെഴുത്തുകള്‍ പടര്‍ന്നു പിടിക്കാന്‍ തുടങ്ങി. കാണാം അമേരിക്കയില്‍ ഉയര്‍ന്ന കറുത്തവര്‍ഗ്ഗക്കാരുടെ വേദനകള്‍...