ഇൻഡിഗോ ചെന്നൈയ്ക്കും പെനാങ്ങിനുമിടയിൽ ദിവസേന നേരിട്ടുള്ള വിമാനങ്ങൾ പ്രഖ്യാപിച്ചു. 2024 ഡിസംബർ 21-ന് ആരംഭിക്കുന്ന, ചെന്നൈയ്ക്കും പെനാങ്ങിനും ഇടയിലുള്ള പുതിയ ഡയറക്ട് റൂട്ട് യാത്രാ സമയം ഏകദേശം 7 മണിക്കൂറിൽ നിന്ന് വെറും 4 മണിക്കൂറായി കുറയ്ക്കുകയും തെക്കുകിഴക്കൻ ഏഷ്യയിൽ ഇൻഡിഗോയുടെ സാന്നിധ്യം ശക്തിപ്പെടുത്തുകയും ചെയ്യും.
ഇന്ത്യയും മലേഷ്യയും തമ്മിലുള്ള കണക്റ്റിവിറ്റി വർധിപ്പിക്കുന്നതിനായി, ചെലവ് കുറഞ്ഞ വിമാനക്കമ്പനിയായ ഇൻഡിഗോ ചെന്നൈയ്ക്കും പെനാങ്ങിനുമിടയിൽ ദിവസേന നേരിട്ടുള്ള വിമാനങ്ങൾ പ്രഖ്യാപിച്ചു. 2024 ഡിസംബർ 21-ന് ആരംഭിക്കുന്ന, ചെന്നൈയ്ക്കും പെനാങ്ങിനും ഇടയിലുള്ള പുതിയ ഡയറക്ട് റൂട്ട് യാത്രാ സമയം ഏകദേശം 7 മണിക്കൂറിൽ നിന്ന് വെറും 4 മണിക്കൂറായി കുറയ്ക്കുകയും തെക്കുകിഴക്കൻ ഏഷ്യയിൽ ഇൻഡിഗോയുടെ സാന്നിധ്യം ശക്തിപ്പെടുത്തുകയും ചെയ്യും. പെനാങ്ങിന് പുറമേ, ഇൻഡിഗോ നിലവിൽ മലേഷ്യയിലെ ക്വാലാലംപൂരിലേക്കും ലങ്കാവിയിലേക്കും നേരിട്ട് വിമാന സർവീസുകൾ നടത്തുന്നു. 2024 ഡിസംബർ 21 മുതൽ ബംഗളൂരുവിനും ക്വാലാലംപൂരിനുമിടയിലുള്ള വിമാന സർവീസുകളും കാരിയർ പുനരാരംഭിക്കും.
താൽക്കാലികമായി, ചെന്നൈയിൽ നിന്ന് പെനാംഗ് റൂട്ടിൽ 6E 1045 നമ്പർ ഫ്ലൈറ്റ് സർവീസ് നടത്തും. അത് പുലർച്ചെ 2.15 ന് ചെന്നൈയിൽ നിന്ന് പുറപ്പെട്ട് 8.30 ന് പെനാംഗിൽ എത്തിച്ചേരും. പെനാംഗിൽ നിന്ന് ചെന്നൈയിലേക്കുള്ള മടക്ക വിമാനം 6E 1046 നമ്പർ വിമാനത്തിൽ സർവീസ് നടത്തും. ഈ വിമാനം പെനാംഗിൽ നിന്ന് രാവിലെ 9.30 ന് പുറപ്പെട്ട് 10.35 ന് ചെന്നൈയിൽ ഇറങ്ങും. റെഗുലേറ്ററി അനുമതികളുടെ അടിസ്ഥാനത്തിൽ ഇൻഡിഗോ അന്തിമ ഷെഡ്യൂൾ പങ്കിടും.
undefined
ചെന്നൈയ്ക്കും പെനാങ്ങിനും ഇടയിൽ ദിവസേനയുള്ള നേരിട്ടുള്ള ഫ്ലൈറ്റുകൾ ആരംഭിക്കുന്നത് വിനോദസഞ്ചാരികൾക്കും ബിസിനസ്സ് യാത്രക്കാർക്കും സൗകര്യപ്രദമായ ഒരു ഓപ്ഷൻ നൽകും. ഈ പുതിയ പാത ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സാംസ്‍കാരിക ബന്ധങ്ങൾ ശക്തിപ്പെടുത്തും. ഹോങ്കോങ്ങ് , ദുബായ്, സിംഗപ്പൂർ, ക്വാലാലംപൂർ തുടങ്ങിയ അന്താരാഷ്‌ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്ക് പെനാംഗിനെ ബന്ധിപ്പിച്ചിട്ടുണ്ടെങ്കിലും , ഇന്ത്യയ്ക്കും പെനാംഗിനുമിടയിൽ ഇതുവരെ നേരിട്ട് സർവീസ് നടത്തിയിട്ടില്ല. ഇൻഡിഗോയുടെ പുതിയ നേരിട്ടുള്ള വിമാനം ഇരു രാജ്യങ്ങളും തമ്മിലുള്ള ബിസിനസ്, സാംസ്‍കാരിക വിനിമയം വർദ്ധിപ്പിക്കും. ഇത് ടൂറിസത്തിനും വാണിജ്യത്തിനും കൂടുതൽ കണക്റ്റിവിറ്റിയും അവസരങ്ങളും വാഗ്ദാനം ചെയ്യുന്നു.