Heavy rain: അസമില്‍ 7 മരണം, രണ്ട് ലക്ഷം പേരെ ബാധിച്ചു, റോഡ്-റെയില്‍ സംവിധാനങ്ങള്‍ തകര്‍ന്നു
First Published | May 18, 2022, 11:44 AM ISTകഴിഞ്ഞ ദിവസങ്ങളില്‍ പെയ്തിറങ്ങിയ അതിശക്തമായ മഴയെ (Heavy Rain) തുടര്‍ന്നുണ്ടായ പ്രളയത്തിലും (Flood) മണ്ണിടിച്ചലിലും (Landslide) വടക്ക് കിഴക്കന്‍ (North East) സംസ്ഥാനങ്ങളില്‍ കനത്ത നാശനഷ്ടം. പ്രത്യേകിച്ചും അസ്സമിലാണ് (Assam) ഏറ്റവും കൂടുതല്‍ നാശനഷ്ടം നേരിട്ടത്. അസ്സമില്‍ മണ്ണിടിച്ചലിലും മഴയിലും പെട്ട് ഏഴ് പേര്‍ക്ക് ജീവന്‍ നഷ്ടമായി. ആറ് പേരെ കാണാതായി. അരുണാചല്‍ പ്രദേശില്‍ മണ്ണിടിച്ചിലില്‍ അഞ്ച് പേര്‍ക്ക് ജീവന്‍ നഷ്ടമായി. അസ്സമില്‍ മാത്രം രണ്ട് ലക്ഷം പേരെയാണ് മഴ പ്രശ്നകരമായി ബാധിച്ചത്. അസം, അരുണാചല്‍ പ്രദേശ്, ത്രിപുരം, മിസോറാം, മണിപ്പൂര്‍, മേഘാലയ എന്നീ സംസ്ഥാനങ്ങളില്‍ നിരവധി സ്ഥലങ്ങളില്‍ മണ്ണിടിച്ചിലും വെള്ളപ്പൊക്കവുമുണ്ടായി. പല സ്ഥലങ്ങളിലും റോഡും റെയില്‍ പാളവും ഒഴുകിപ്പോയി.