പൂഞ്ചില്‍ നിന്ന് സോഫിയാനിലേക്ക്; നടത്തത്തിനിടെ പ്രസവിച്ച അമ്മയ്ക്കും കുഞ്ഞിനും രക്ഷയായി സിആര്‍പിഎഫ്
First Published | Jun 9, 2020, 3:02 PM IST
ഹിമാലയ പര്‍വ്വതശൃംഖങ്ങളുടെ ഭാഗമായ പൂഞ്ചില്‍ നിന്നും സോഫിയാനിലേയ്ക്ക് മലനിരകളിലൂടെ നടന്നാല്‍ 121 കിലോമീറ്ററാണ് ദൂരം. എന്നാല്‍, കശ്മീരി നാടോടികളെ സംമ്പന്ധിച്ച് അതൊരു ദൂരമേയല്ല. കാരണം നൂറ്റാണ്ടുകളായി കശ്മീരി നാടോടികള്‍ രാജ്യാതിര്‍ത്തികളെ ഭേദിച്ച് യാത്ര ചെയ്തിരുന്നവരായിരുന്നു. ഹിമാലയമായിരുന്നു അവരുടെ തട്ടകം. ഇന്ത്യ, പാകിസ്ഥാന്‍ വഴി അഫ്ഗാന്‍ വരെ, പിന്നീട് അഫ്ഗാനില്‍ നിന്ന് പാകിസ്ഥാന്‍ വഴി തിരിച്ച് ഇന്ത്യയിലേക്ക്. ഈ യാത്രാവഴി അവര്‍ സഞ്ചരിക്കാന്‍ തുടങ്ങിയിട്ട് നൂറ്റാണ്ടുകളായി. പ്രത്യേകിച്ച് ഒരു ദേശം സ്വന്തമായില്ലാത്ത ബകാര്‍വള്‍ നാടോടികള്‍ വീണ്ടും വാര്‍ത്തകളിലേക്ക് വരുന്നു. പൂഞ്ചില്‍ നിന്ന് സോഫിയാനിലേക്ക് നടന്നുവരികയായിരുന്ന ഒരു ബകാര്‍വള്‍ കുടുംബത്തെ കഴിഞ്ഞ ദിവസം സിആര്‍പിഎഫ് സൈനികര്‍ കണ്ടെത്തി. കാണാം ആ ചിത്രങ്ങള്‍.