പഞ്ചായത്ത് റോഡിലെ തടസ്സം നീക്കം ചെയ്യുന്നതിനിടെ തന്നെയും ഭർത്താവിനെയും ആക്രമിക്കുകയായിരുന്നു എന്നാണ് ഫാത്തിമ പറയുന്നത്.
കോഴിക്കോട്: മടവൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫാത്തിമ മുഹമ്മദിനെയും ഭര്‍ത്താവിനെയും ആക്രമിച്ചതായി പരാതി. ആക്രമണത്തില്‍ പരിക്കേറ്റ ഇരുവരും താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ചികിത്സ തേടി. സംഭവത്തില്‍ ഒരാളുടെ പേരില്‍ കാക്കൂര്‍ പൊലീസ് കേസ് എടുത്തു.
ഫാത്തിമ മുഹമ്മദിന്റെ പരാതിയില്‍ എരവന്നൂര്‍ നാര്യച്ചാലില്‍ അബ്ദുല്‍ ജലീലിന്റെ പേരിലാണ് കേസ് എടുത്തത്. നാര്യച്ചാല്‍-നാര്യച്ചാല്‍ മീത്തല്‍ പഞ്ചായത്ത് റോഡില്‍ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. പ്രദേശത്ത് താമസിക്കുന്ന ഭിന്നശേഷിക്കാരനായ വ്യക്തിയുടെ വീട് നിര്‍മ്മാണത്തിന് വാഹനം പോകുന്നത് സമീപവാസി റോഡില്‍ കല്ലിട്ടതിനെ തുടര്‍ന്ന് തടസ്സപ്പെട്ടതായി നാട്ടുകാര്‍ അറിയിച്ചു. ഇതേ തുടര്‍ന്നാണ് വൈസ് പ്രസിഡന്റ് സംഭവ സ്ഥലത്ത് എത്തിയത്.
undefined
പഞ്ചായത്ത് റോഡിലെ തടസ്സം നീക്കം ചെയ്യുന്നതിനിടെ തന്നെയും ഭര്‍ത്താവിനെയും അക്രമിക്കുകയായിരുന്നുവെന്ന് ഫാത്തിമ പറഞ്ഞു. ഭര്‍ത്താവും സഹകരണ ബാങ്ക് ഡയറക്ടറുമായ കെ കെ മുഹമ്മദിന് തലയ്ക്കാണ് പരിക്കേറ്റത്.
READ MORE: സബ് ട്രഷറി തട്ടിപ്പ്; മുഖ്യപ്രതി കീഴടങ്ങി, അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്