കര്‍ഷക ബില്ല്; കർഷകരുടെ ദിനമെന്ന് പ്രധാനമന്ത്രി; മരണ വാറണ്ടെന്ന് പ്രതിപക്ഷം

First Published | Sep 21, 2020, 4:38 PM IST

ഴിഞ്ഞ നരേന്ദ്രമോദി സര്‍ക്കാറിന്‍റെ കാലത്താണ് ഇന്ത്യ കണ്ട ഏറ്റവും വലിയ കര്‍ഷക റാലികള്‍ (ലോങ്മാര്‍ച്ച്) നടന്നത്. മഹാരാഷ്ട്രയിലും തമിഴ്നാട്ടിലും ഹരിയാനയിലും പഞ്ചാബിലും അന്ന് ശക്തമായ കര്‍ഷക പ്രക്ഷോഭങ്ങള്‍ നടന്നു. പക്ഷേ അന്ന് നല്‍കിയ വാഗ്ദാനങ്ങളൊന്നും പാലിക്കപ്പെട്ടില്ലെന്ന് പിന്നീട് കര്‍ഷകര്‍ തന്നെ പരാതിപ്പെട്ടിരുന്നു. വീണ്ടും കാര്‍ഷിക പ്രക്ഷോഭങ്ങള്‍ക്ക് ഇന്ത്യ സാക്ഷ്യം വഹിക്കുകയാണ്. പ്രത്യേകിച്ചും പുതിയ കര്‍ഷക ബില്ല് പാര്‍ലമെന്‍റില്‍ പാസാക്കപ്പെട്ടതോടെ. ഏറെ ശബ്ദമുഖരിതമായ അന്തരീക്ഷത്തില്‍ പ്രതിപക്ഷം പാര്‍ട്ടികളുടെ എതിര്‍പ്പിനിടെ ശബ്ദവോട്ടോടെയാണ് കേന്ദ്ര സര്‍ക്കാര്‍ പുതിയ കര്‍ഷക ബില്ല് പാസാക്കിയെടുത്തത്. നാടകീയ സംഭവ വികാസങ്ങൾക്കൊടുവിൽ പാര്‍ലമെന്‍റ് പാസാക്കിയ കാർഷിക ബില്ല് വഴി കർഷകരുടെ വരുമാനം ഇരട്ടിയാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നാല്‍, കർഷകന് മരണവാറണ്ടെന്ന് ബില്ലിനെ കുറിച്ച് പ്രതിപക്ഷം അഭിപ്രായപ്പെട്ടത്. ഇതിനിടെ പാര്‍ലമെന്‍റിന്‍റെ അന്തസ് കളഞ്ഞതിന് എട്ട് എംപിമാരെ ഒരാഴ്ചത്തേക്ക് പുറത്താക്കി. 

സഞ്ജയ് സിം​ഗ് (എഎപി), റിപുൻ ബോറ (കോൺ​ഗ്രസ്), ദോല സെൻ (കോൺ​ഗ്രസ്), സയ്യിദ് നാസിർ ഹുസൈൻ (കോൺ​ഗ്രസ്), രാജീവ് സത്വ (കോൺ​ഗ്രസ്) , എളമരം കരീം(സിപിഎം) , കെ കെ രാഗേഷ് (സിപിഎം) , ഡെറിക് ഒബ്രിയാൻ (തൃണമൂല്‍) എന്നിവരാണ് പുറത്താക്കപ്പെട്ട എട്ട് എംപിമാർ. ഒരാഴ്ചത്തേക്ക് പുറത്താക്കിയതോടെ ഇവർ ഈ സമ്മേളന കാലയളവ് മുഴവൻ സസ്പെൻഷനിലായിരിക്കും.
undefined
കേന്ദ്രവിദേശകാര്യ സഹമന്ത്രി വി മുരളീധരനാണ് എംപിമാരെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പ്രമേയം അവതരിപ്പിച്ചത്. പ്രതിപക്ഷ ബഹളത്തെത്തുടർന്ന് സഭ അരമണിക്കൂറിലേറെ നിർത്തിവെക്കുകയും ചെയ്തിരുന്നതിന്‍റെ പശ്ചാത്തലത്തിലായിരുന്നു പുറത്താക്കല്‍.
undefined

Latest Videos


undefined
നാടകീയ രംഗങ്ങൾക്കിടെയാണ് വിവാദ കാർഷിക പരിഷ്ക്കാര ബില്ലുകൾ രാജ്യസഭ പാസാക്കിയത്. നടുത്തളത്തിലെ പ്രതിപക്ഷ ബഹളത്തിനിടെ ഉപാദ്ധ്യക്ഷനു നേരെ കൈയ്യേറ്റ ശ്രമം നടന്നു. മാർഷലുമാരെ കൊണ്ടുവന്ന് കൈയ്യേറ്റം ചെയ്തെന്ന് പ്രതിപക്ഷ എംപിമാരും ആരോപിച്ചു. ബഹളത്തിനിടെ ശബ്ദവോട്ടോടെയാണ് ബില്ലുകൾ പാസ്സായത്.
undefined
കർഷകർക്ക് വേണ്ടതെല്ലാം കേന്ദ്രസർക്കാർ ചെയ്യുമെന്നും വിളകളുടെ സംഭരണം മാറ്റമില്ലാതെ തുടരുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ബില്ല് പാസായ ഇന്ന് കർഷകരുടെ ദിനമാണെന്നും അദ്ദേഹം പറഞ്ഞു. വോട്ടെടുപ്പ് അനുവദിച്ചില്ലെന്നും ഇത് അസാധാരണമാണെന്നും തൃണമൂൽ കോൺഗ്രസ് എംപി ഡെറക് ഒബ്രിയൻ കുറ്റപ്പെടുത്തി.
undefined
undefined
ജനാധിപത്യത്തെ കൈയ്യേറ്റം ചെയ്യാനുള്ള ശ്രമത്തെ അപലപിക്കുന്നതായി ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ ആരോപിച്ചു. എല്ലാ ചട്ടങ്ങളും ലംഘിച്ചാണ് ബില്ല് പാസാക്കിയതെന്ന് പ്രതിപക്ഷം ആരോപിച്ചപ്പോൾ കോൺഗ്രസും സിപിഎമ്മും തൃണമൂലും ഗുണ്ടായിസം കാട്ടിയെന്ന് ബിജെപി തിരിച്ചടിച്ചു.
undefined
രാജ്യസഭ പിരിഞ്ഞിട്ടും പുറത്തേക്ക് പോകാതെ അംഗങ്ങൾ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ലോക്സഭയും ഇതേ തുടർന്ന് ഒരു മണിക്കൂർ നിറുത്തിവച്ചു. ഭൂമി ഏറ്റെടുക്കൽ ബില്ലിൽ കഴിഞ്ഞ സർക്കാരിൻറെ കാലത്ത് കാലിടറിയ നരേന്ദ്ര മോദിക്ക് കാർഷിക ബില്ലുകൾ രാജ്യസഭയിൽ പാസാക്കാനായി.
undefined
undefined
എന്നാൽ ബഹളത്തിനിടെ ബില്ല് പാസാക്കേണ്ടി വന്നത് സർക്കാരിന് തിരിച്ചടിയാണ്. കർഷക സമരങ്ങൾക്ക് സഭയിലെ ഈ പ്രതിഷേധവും ബഹളവും ബലം പകരും. ബില്ലും പാസ്സാക്കിയ നടപടിയും കോടതിയിലെത്താനുള്ള സാധ്യതയും ഏറുകയാണ്.
undefined
കാർഷിക പരിഷ്ക്കാര ബില്ലുകൾ താങ്ങുവില ഇല്ലാതാക്കില്ലെന്ന് കൃഷിമന്ത്രി പാർലമെൻറിൽ ഉറപ്പു നല്കി. കർഷകരുടെ മരണവാറണ്ടെന്ന് ആരോപിച്ച് പ്രതിപക്ഷം ബില്ലിനെ എതിർത്തു. ബില്ലിനെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുകയാണ്.
undefined
ഈ ബില്ല് താങ്ങുവിലയുമായി ബന്ധപ്പെട്ടതല്ല. താങ്ങുവില സർക്കാരിൻറെ ഉറപ്പാണെന്നും കൃഷി മന്ത്രി നരേന്ദ്ര സിങ് തോമർ പറഞ്ഞു. കോർപറേറ്റ് താത്പര്യമാണ് ബില്ലിന് പിന്നിലെന്നും അംബാനിക്കും അദാനിക്കും വേണ്ടിയാണ് ഈ ബില്ല് അവതരിപ്പിച്ചതെന്നും സിപിഎം അംഗം കെകെ രാഗേഷ് കുറ്റപ്പെടുത്തി.
undefined
ബില്ല് കർഷകരുടെ മരണവാണ്ടെന്നാണ് കോൺഗ്രസ് എംപി പ്രതാപ്സിംഗ് ബാജ്വ ആരോപിച്ചത്. കോർപ്പറേറ്റുകളുടെ ചൂഷണത്തിന് ഇടയാക്കുമെന്ന് ബിനോയ് വിശ്വവും കെകെ രാഗേഷും വാദിച്ചു. ആദ്യ സർക്കാരിൻറെ കാലത്ത് ഭൂമി ഏറ്റെടുക്കൽ നിയമഭേദഗതി ബില്ലിൽ രാജ്യസഭയിൽ വീണ നരേന്ദ്രമോദിക്ക് ഈ ബില്ലുകൾ പാസാക്കാനാകുന്നത് രാഷ്ട്രീയ വിജയമാണ്. (ചിത്രത്തില്‍ എളമരം കരീം (സിപിഎം) , കെ കെ രാഗേഷ്(സിപിഎം))
undefined
സഖ്യകക്ഷികൾ എതിർത്താലും പരിഷ്ക്കാര നടപടികളുമായി മുന്നോട്ടു പോകും എന്ന സന്ദേശമാണ് കേന്ദ്രം നല്കുന്നത്. ഭാരത് ബന്ദിന് കർഷകസംഘടനകൾ ആഹ്വാനം നല്കിയിരിക്കുമ്പോഴാണ് കാർഷിക ബില്ലുകൾ രാജ്യസഭയും കടക്കുന്നത്. ഇപ്പോൾ ചില സംസ്ഥാനങ്ങളിൽ ഒതുങ്ങി നില്ക്കുന്ന കർഷക പ്രക്ഷോഭങ്ങൾ ശക്തിപ്പെടാൻ ഈ ബില്ലുകൾ ഇടയാക്കും.
undefined
രാജ്യസഭയിലെ സംഭവത്തെക്കുറിച്ചുള്ള പ്രതിപക്ഷ എംപിമാരുടെ പ്രചാരണം ആടിനെ പട്ടിയാക്കുന്നതു പോലെയാണെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ പറഞ്ഞു. സസ്പെൻഡ് ചെയ്യപ്പെട്ട ശേഷവും സഭ വിടാത്ത എംപിമാർ ഭരണഘടനയെ വെല്ലുവിളിക്കുകയാണ്. കർഷക സ്നേഹമുണ്ടെങ്കിൽ സഭാ നടപടികൾ തുടരാൻ അനുവദിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
undefined
കേരളത്തിലെ സി പി എമ്മുകാർ ഇടനിലക്കാർക്ക് വേണ്ടിയാണ് സമരം നടത്തുന്നത്. മാർഷലുകളെ അക്രമിച്ച ശേഷം മർദ്ദനമേറ്റന്ന് കെ.കെ രാഗേഷ് ആരോപിക്കുന്നു. കർഷകർക്ക് കാർഷികരം​ഗത്തെ പരിഷ്കാരനിർദ്ദേശങ്ങൾ സംബന്ധിച്ച് പരാതികളില്ലെന്നും മുരളീധരൻ പറഞ്ഞു.
undefined
കാർഷിക ബില്ല് പാസാക്കിയ നടപടി പാർലമെന്റിന്‍റെ ചരിത്രത്തിൽ ഇല്ലാത്തതെന്ന് ഇടത് എംപിമാർ ആരോപിച്ചു. ശബ്ദ വോട്ടോടെ ബില്ല് പാസാക്കാൻ തീരുമാനിച്ചത് പാസാകില്ലെന്ന് സർക്കാരിന് സംശയം ഉണ്ടായതിനാലാണെന്നും രാജ്യസഭാംഗം എളമരം കരീം കുറ്റപ്പെടുത്തി.
undefined
കേന്ദ്രസർക്കാർ രാജ്യത്തെയും ഭരണഘടനയെയും അവഹേളിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോർപറേറ്റുകൾക്ക് രാജ്യത്തെ ഏൽപ്പിച്ച് കൊടുക്കാനുള്ള ധൃതിയല്ലാതെ മറ്റൊന്നും കേന്ദ്രസർക്കാരിന് ഇല്ലായിരുന്നു. സമരം ചെയ്യുന്ന ലക്ഷക്കണക്കിന് കർഷകരുടെ വികാരമാണ് 12 പ്രതിപക്ഷ പാർട്ടികൾ പാർലമെന്‍റില്‍ പ്രകടിപ്പിച്ചത്.
undefined
അതിനെ കണ്ടില്ലെന്നു നടിക്കുകയായിരുന്നു സർക്കാർ. ഡപ്യൂട്ടി ചെയർമാന് എതിരെ അവിശ്വസത്തിനു ഇടത് പാർട്ടികൾ നോട്ടീസ് നൽകി. നോട്ടീസ് ചർച്ച ചെയ്യുന്നത് വരെ ഡപ്യൂട്ടി ചെയർമാനെ മാറ്റി നിർത്തണം. നാളത്തെ സഭാ സമ്മേളനം കൂടി പരിഗണിച്ചു കൂടുതൽ പ്രതിഷേധം ആലോചിക്കും.(ചിത്രത്തില്‍ സഞ്ജയ് സിം​ഗ് (എഎപി), ദോല സെൻ (കോൺ​ഗ്രസ്))
undefined
ബില്ലിനെ എതിർക്കുന്ന 12 പ്രതിപക്ഷ പാർട്ടികളാണ് അവിശ്വാസ പ്രമേയ നോട്ടീസ് നൽകിയത്. ഇടത് പാർട്ടികൾക്ക് പുറമെ കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ഡിഎംകെ, എൻസിപി, സമാജ്‌വാദി പാർട്ടി, മുസ്‌ലിം ലീഗ് തുടങ്ങിയ 12 പാർട്ടികളുടെ പിന്തുണയും പ്രമേയത്തിനുണ്ട്. ( ചിത്രത്തില്‍സയ്യിദ് നാസിർ ഹുസൈൻ (കോൺ​ഗ്രസ്), റിപുൻ ബോറ (കോൺ​ഗ്രസ്))
undefined
കൊവിഡ് കാലത്ത് ഓർഡിനൻസിലൂടെ കർഷക വിരുദ്ധ നിയമം കേന്ദ്ര സർക്കാർ നടപ്പാക്കി. പിന്നാലെയാണ് പാർലമെന്റിൽ മൂന്ന് കർഷക വിരുദ്ധ ബില്ല് കൊണ്ടുവന്നത്. ഇത് സംബന്ധിച്ച് ഓർഡിനൻസ് ഇറക്കിയത് ഇടതു എംപിമാർ ചോദ്യം ചെയ്തിരുന്നു. ബില്ല് സെലക്ട്‌ കമ്മിറ്റിക്ക് അയക്കണം എന്ന് ഇടത് എംപിമാർ ആവശ്യപ്പെട്ടിരുന്നു. ഒരു മണിക്ക് ശേഷം സഭ തുടരാൻ അംഗങ്ങളോട് അഭിപ്രായം ചോദിക്കണമായിരുന്നു. സർക്കാർ നടത്തിയത് ചട്ട ലംഘനമാണ്. വോട്ടെടുപ്പ് വേണം എന്ന ആവശ്യം പരിഗണിച്ചില്ലെന്നും എളമരം കരീം വിമർശിച്ചു. ( ചിത്രത്തില്‍ഡെറിക് ഒബ്രിയാൻ (തൃണമൂല്‍), രാജീവ് സത്വ (കോൺ​ഗ്രസ്) )
undefined
click me!