കൊവിഡ് 19 ഭീതിയില്‍ രാജ്യം ലോക്ക് ഡൗണില്‍; അയോധ്യയില്‍ രാമപൂജ നടത്തി ആദിത്യനാഥ്

First Published | Mar 25, 2020, 1:06 PM IST


രാജ്യം പൂര്‍ണ്ണമായും ലോക്ക് ഡൗണ്‍ ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച് 12 മണിക്കൂര്‍ തികയും മുമ്പ് അയോധ്യയിലെ രാമക്ഷേത്രത്തിലെത്തി പ്രഭാത പൂജകള്‍ ചെയ്ത് യുപി മുഖ്യമന്ത്രി ആദിത്യനാഥ്. ആദിത്യനാഥിന്‍റെ പ്രവര്‍ത്തി ഏറെ വിമര്‍ശനത്തിനിടയാക്കി. ലോകവും രാജ്യവും ഇത്ര കരുതലോടെ കൊറോണാ വൈറസിനെ പ്രതിരോധിക്കുമ്പോള്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ഇത്ര ലാഘവത്തോടെ കാര്യങ്ങളില്‍ ഇടപെടുന്നതിനെതിരെ ശക്തമായ പ്രതിഷേധമാണ് സമൂഹ മാധ്യമങ്ങളില്‍ ഉയരുന്നത്. നേരത്തെ രാമ പൂജകള്‍ മാറ്റി വെയ്ക്കാന്‍ പറ്റില്ലെന്ന് യോഗി ആവര്‍ത്തിച്ചിരുന്നു. എന്നാല്‍ പിന്നീട് ഈ നീക്കത്തില്‍ നിന്നും യോഗി പുറകോട്ട് പോയി. തുടര്‍ന്നാണ് രാമജന്മഭൂമിയില്‍ നിന്ന് വിഗ്രഹം താത്കാലിക സ്ഥാനത്തേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട പൂജകള്‍ക്ക് യോഗി അയോധ്യയിലെത്തിയത്. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പം നിരവധി സന്യാസിമാര്‍ ചടങ്ങിൽ പങ്കെടുത്തു. കര്‍ഫ്യു ലംഘിച്ചായിരുന്നു അയോദ്ധ്യയിലെ ചടങ്ങ്.

രാമജന്മഭൂമിയില്‍ ക്ഷേത്രം പണിയുന്നതുവരെ വിഗ്രഹം താത്കാലിക കെട്ടിടത്തില്‍ തുടരും. അയോധ്യയില്‍ രാമക്ഷേത്രം പണിയുന്നതിന്‍റെ ആദ്യഘട്ടമെന്നാണ് ഇന്നത്തെ പരിപാടിയെ യുപി മുഖ്യമന്ത്രി വിശേഷിപ്പിച്ചത്.
undefined
ഏപ്രില്‍ ആദ്യ ആഴ്ച ചേരുന്ന യോഗത്തില്‍ എന്ന് കെട്ടിട നിര്‍മ്മാണം തുടങ്ങണമെന്ന് തീരുമാനിക്കും.
undefined

Latest Videos


അയോധ്യയില്‍ ക്ഷേത്ര നിര്‍മ്മാണത്തിന് തുടക്കമിട്ട് നടത്താനിരുന്ന വലിയ ചടങ്ങ്, കൊവിഡ് ഭീതിയില്‍ ചുരുക്കി നടത്താന്‍ തീരുമാനിക്കുകയായിരുന്നു.
undefined
undefined
എന്നാല്‍ അതിനിടെ രാജ്യം ലോക്ക് ഡൗണിലേക്ക് പോകുന്നവെന്ന് പ്രധാനമന്ത്രി ഇന്നലെ രാത്രിയാണ് പ്രഖ്യാപിച്ചത്. ഈ പ്രഖ്യാപനത്തെ പോലും ഗൗനിക്കാതെയാണ് അയോധ്യയിലേക്ക് പോകാന്‍ മുഖ്യമന്ത്രി യോഗി തീരുമാനിച്ചത്.
undefined
undefined
20 ഓളം പേര്‍ ചടങ്ങില്‍ പങ്കെടുത്തു. പ്രമുഖ മതപണ്ഡിതര്‍, അയോധ്യാ ജില്ലാ മജിസ്‌ട്രേറ്റ്‌ പൊലീസ് മേധാവി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
undefined
undefined
അയോധ്യയില്‍ നേരത്തേ ഏപ്രില്‍ 2 വരെ തീര്‍ത്ഥാടനം നിരോധിച്ചിരുന്നു.
undefined
കൊവിഡ് പടര്‍ന്ന് പിടിക്കുന്നത് ഒഴിവാക്കാന്‍ ആളുകള്‍ കൂട്ടം കൂടരുതെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തത് ചൊവ്വാഴ്ച രാത്രി എട്ടുമണിക്കാണ്.
undefined
ഏപ്രില്‍ 14 വരെ 21 ദിവസത്തേക്ക് രാജ്യം ലോക്ക് ഡൗണ്‍ ചെയ്യുന്നതായും പ്രധാനമന്ത്രി അറിയിച്ചു.
undefined
ഇതോടെ രാജ്യത്തെ കര, വ്യോമ, ജല ഗതാഗത സംവിധാനങ്ങള്‍ പൂര്‍ണ്ണമായും നിര്‍ത്തി.
undefined
അത്യാവശ്യത്തിന് മാത്രം  അനുവാദത്തോടെ പുറത്തിറങ്ങാം എന്ന അവസ്ഥയിലേക്ക് രാജ്യം എത്തിയിരിക്കുകയാണ്.
undefined
undefined
ഇതിനിടെയാണ് യോഗി അയോധ്യയിലെത്തി കൂട്ടംകൂടരുതെന്ന് നിര്‍ദ്ദേശത്തെ പോലും അവഗണിച്ച് ചടങ്ങില്‍ പങ്കെടുത്തത്.
undefined
ചടങ്ങില്‍ പങ്കെടുത്ത പലരും മാസ്ക്കോ സാനിറ്റേസറോ ഉപയോഗിച്ചിരുന്നില്ലെന്നും റിപ്പോര്‍ട്ടുണ്ട്. രാജ്യം കൊറോണാ വൈറസിനെതിരെ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുമ്പോള്‍ ഒരു സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രി തന്നെ നിയമത്തെ വെല്ലുവിളിച്ച് ജനങ്ങളില്‍ ആശങ്ക സൃഷ്ടിച്ചുകൊണ്ട് സഞ്ചരിക്കുന്നത് ഇതിനകം വിവാദമായി.
undefined
click me!