ഇടുക്കിയിൽ മൂന്നു പെണ്‍മക്കളെ വര്‍ഷങ്ങളായി പീഡിപ്പിച്ച അച്ഛൻ അറസ്റ്റിൽ

By Web Team  |  First Published Nov 22, 2024, 11:03 PM IST

ഇടുക്കി ബൈസൺവാലിയിൽ പെൺമക്കളെ പീഡിപ്പിച്ച കേസിൽ അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു. സ്കൂളിൽ നടത്തിയ കൗൺസിലിംഗിലാണ് കുട്ടികളിലൊരാൾ കാര്യങ്ങൾ വെളിപ്പെടുത്തിയത്


ഇടുക്കി: ഇടുക്കി ബൈസൺവാലിയിൽ പെൺമക്കളെ പീഡിപ്പിച്ച കേസിൽ അച്ഛനെ രാജാക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. 19 ഉം 17ഉം 16ഉം വയസ്സുള്ള മൂന്നു കുട്ടികളെയാണ് ഇയാൾ പീഡിപ്പിച്ചിരുന്നത്. സ്കൂളിൽ നടത്തിയ കൗൺസിലിംഗിലാണ് കുട്ടികളിലൊരാൾ കാര്യങ്ങൾ വെളിപ്പെടുത്തിയത്. സ്കൂള്‍ അധികൃതർ അറിയിച്ചതിനെ തുടർന്ന് പെൺകുട്ടികൾ ചൈൽഡ് ലൈനിൽ പരാതി നൽകി. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ അറസ്റ്റു ചെയ്തത് കുട്ടികളുടെ അമ്മ മാനസിക വെല്ലുവിളി നേരിടുന്നയാളാണ്.

ഇവർ ഇതിനുള്ള മരുന്ന് കഴിച്ച് മയങ്ങിക്കിടക്കുമ്പോഴാണ് വർഷങ്ങളായി അച്ഛൻ കുട്ടികളെ ദുരുപയോഗം ചെയ്തിരുന്നത്. വിവരം പുറത്ത് പറയാതിരിക്കാൻ കത്തികാട്ടി ഭീഷണിപ്പെടുത്തിയിരുന്നതായും കുട്ടികൾ മൊഴി നൽകിയിട്ടുണ്ട്. 45 വയസ്സുള്ള ആളാണ് പ്രതി. ഇയാളെ നാളെ കോടതിയിൽ ഹാജരാക്കും. പോക്സോ കേസ് ഉള്‍പ്പെടെ ചേര്‍ത്താണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പീഡനത്തിനിരയായ പെണ്‍കുട്ടികളുടെ സ്വകാര്യത കണക്കിലെടുത്ത് നിയമപ്രകാരം പ്രതിയുടെ പേരും മറ്റു വിവരങ്ങളും പുറത്തുവിടാനാകില്ലെന്ന് പൊലീസ് അറിയിച്ചു.

Latest Videos

കെഎസ്ആർടിസി ബസിനുനേരെ പാഞ്ഞടുത്ത് കാട്ടാനകൾ, നെല്ലാക്കോട്ടയിൽ കാട്ടാന കാർ കുത്തിമറിച്ചിട്ടു;ദൃശ്യങ്ങൾ പുറത്ത്

തിരുവനന്തപുരത്ത് റോഡിൽ വെച്ച് യുവാവിനെ കുത്തിക്കൊന്നു; പ്രതി കൊടും കുറ്റവാളി ആട്ടോ ജയൻ എന്ന് പൊലീസ്

 

click me!