ബിപിന്‍ റാവത്ത് അഥവാ ഇന്ത്യയുടെ ആദ്യ സംയുക്ത സേന മേധാവി

First Published | Dec 31, 2019, 3:04 PM IST

കരസേന മേധാവി സ്ഥാനമൊഴിഞ്ഞ ജനറല്‍ ബിപിൻ റാവത്താണ് ഇന്ത്യയുടെ ആദ്യ സംയുക്ത സേന മേധാവി. ഇതുവരെയായി ഭരണഘടന നിഷ്കര്‍ഷിച്ച നിലയില്‍ കര, നാവിക, വ്യോമ സൈനീക വിഭാഗങ്ങള്‍ക്ക് പ്രത്യേകം പ്രത്യേകം ജനറല്‍മാരായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ രണ്ടാം എന്‍ഡിഎ സര്‍ക്കാര്‍ സൈന്യത്തെ യുദ്ധമുഖത്ത് കാര്യക്ഷമമാക്കാനെന്ന കാരണം ഉന്നയിച്ച് ഇന്ത്യന്‍ സൈന്യത്തിന് ഒരു  സംയുക്ത സേന മേധാവിയെ നിശ്ചയിക്കുകയായിരുന്നു. കാണാം അദ്ദേഹത്തിന്‍റെ ഗാഡ് ഓഫ് ഓണര്‍ സ്വീകരണ ചടങ്ങ്. 

കരസേന മേധാവി എന്നത് വലിയ ഉത്തരവാദിത്തമായിരുന്നുവെന്ന് ജനറൽ ബിപിൻ റാവത്ത് പറഞ്ഞു.
undefined
പുതിയ കരസേനമേധാവിയായി ചുമതലയേല്‍ക്കുന്ന ജനറൽ എംഎം നരവനെക്ക് അദ്ദേഹം അഭിനന്ദനം അറയിച്ചു.
undefined

Latest Videos


ബിപിൻ റാവത്ത് എന്ന പേരല്ല സൈന്യമാണ് ഏറ്റവും മുകളിലെന്ന് അദ്ദേഹം പ്രതികരിച്ചു. 2016 ഡിസംബർ 31 നായിരുന്നു അദ്ദേഹം കരസേന മേധാവി ആയി ചുമതലയേറ്റത്.
undefined
ഇന്ത്യയുടെ ആദ്യത്തെ സംയുക്ത സേന മേധാവിയായി ബിപിൻ റാവത്തിനെ കഴിഞ്ഞ ദിവസം തെരഞ്ഞെടുത്തിരുന്നു.
undefined
രാഷ്ട്രപതിക്ക് കീഴിൽ മൂന്ന് സേനകളും തമ്മിലുള്ള ഏകോപനച്ചുമതല ഇനി മുതൽ ഇദ്ദേഹത്തിനായിരിക്കും.
undefined
ഫോർ സ്റ്റാർ ജനറൽ പദവിയിലാകും സംയുക്ത സേന മേധാവിയുടെ നിയമനം.
undefined
65 വയസ് വരെ പ്രായമുള്ളവര്‍ക്കെ ഈ പദവിയിലെത്താനാവൂ. മൂന്ന് വര്‍ഷമാണ് കാലാവധി.
undefined
പ്രതിരോധമന്ത്രിയുടെ പ്രിൻസിപ്പൽ മിലിട്ടറി ഉപദേശകനും ഇനി ബിപിൻ റാവത്തായിരിക്കും.
undefined
കര, വ്യോമ, നാവിക സേനകളുടെ സംയുക്ത മേധാവി എന്ന പദവി കഴിഞ്ഞ സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്.
undefined
ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് പദവി വഹിക്കുന്ന ആദ്യ ഓഫീസറെന്ന ബഹുമതി ഇതോടെ ജനറല്‍ റാവത്ത് സ്വന്തമാക്കി.
undefined
ജനുവരി ഒന്നിനാണ് അദ്ദേഹം ചുമതലയേല്‍ക്കുന്നത്. സൈന്യവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സര്‍ക്കാരിന്റെ സിംഗിള്‍ പോയിന്‍റ് അഡ്വ‍ൈസറായിരിക്കും ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്.
undefined
ഒപ്പം ഇന്ത്യന്‍ കരസേന, വ്യോമസേന, നാവികസേന എന്നിവയുടെ ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനം ഉറപ്പുവരുത്തുകയും ചെയ്യും
undefined
പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് രാജ്യത്തുണ്ടായ പ്രതിഷേധങ്ങളെ വിമര്‍ശിച്ച് ബിപിന്‍ റാവത്ത് നടത്തിയ രാഷ്ട്രീയ പരാമര്‍ശം വിവാദമായിരുന്നു. ഇതേ തുടര്‍ന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ അദ്ദേഹത്തിനെതിരെ രംഗത്തുവന്നിരുന്നു. എന്നാല്‍ ബിപിന്‍ റാവത്ത് പറഞ്ഞത് രാഷ്ട്രീയമല്ലെന്ന നിലപാടാണ് കരസേന സ്വീകരിച്ചത്. വിദ്യാര്‍ഥികളോട് നേതൃത്വത്തെ കുറിച്ച് വിശദീകരിക്കുകയാണ് അദ്ദേഹം ചെയ്തതെന്നായിരുന്നു സേനയുടെ വിശദീകരണം
undefined
click me!