ബേട്ടി ബച്ചാവോ ബേട്ടി പഠാവോ: ഹൈസ്കൂളിലെത്തി ചേര്‍ന്ന് പിന്നീട് പഠനം നിര്‍ത്തി പോകുന്ന കുട്ടികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായി. 2015 ല്‍ നിന്ന് 2020 ലെത്തുമ്പോള്‍ ഹൈസ്ക്കൂളില്‍ ചേരുന്ന കുട്ടികളുടെ എണ്ണത്തില്‍ 18 ശതമാനത്തിന്‍റെ വര്‍ദ്ധനവുണ്ടായി.
പ്രത്യേക പദവി എടുത്തു കളഞ്ഞ കാശ്മീരിലെ ലഡാക്കില്‍ ആദ്യത്തെ കേന്ദ്ര സര്‍വ്വകലാശാല തുറന്നു. 2018 ഡിസംബറിലാണ് സര്‍വ്വകലാശാല സ്ഥാപിച്ചത്.
ഉന്നത വിദ്യാഭ്യാസ രംഗത്തും മുന്നേറ്റമുണ്ടാക്കി. 2014 ല്‍ 16 ഐഐടികളുണ്ടായിടത്ത് 2021 ലെത്തുമ്പോള്‍ 23 ഐഐടികളാണ് തുറന്നത്. ഇതേ കാലയളവില്‍ 13 ഐഐഎമ്മുകളില്‍ നിന്ന് 20 ഐഐഎമ്മുകളിലേക്കുയര്‍ന്നു.
ഉന്നതവിദ്യാഭ്യാസ രംഗത്ത് 2014 ന് ശേഷം എല്ലാ ദിവസവും രണ്ട് കോളേജുകളെന്ന കണക്കിനാണ് പുതിയ കോളേജുകള്‍ തുന്നതെന്ന് കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെടുന്നു. 2013-14 കാലഘട്ടത്തില്‍ 36,634 കോളേജുകളില്‍ നിന്ന് 2019-20 ല്‍ എത്തുമ്പോള്‍ 42,343 കോളേജുകള്‍ തുന്നതായി സര്‍ക്കാര്‍ അവകാശപ്പെടുന്നു.
2014 ന് ശേഷം ആഴ്ചയില്‍ ഒരു സര്‍വ്വകലാശാല എന്ന കണക്കില്‍ തുറക്കാന്‍ കഴിഞ്ഞെന്നും സര്‍ക്കാര്‍ അവകാശപ്പെടുന്നു. 2013 -14 കാലഘട്ടത്തില്‍ രാജ്യത്ത് 723 സര്‍വ്വകലാശാലകളാണ് ഉണ്ടായിരുന്നതെങ്കില്‍ 2019 - 20 കാലഘട്ടത്തിലെത്തുമ്പോള്‍ രാജ്യത്ത് 1043 സര്‍വ്വകലാശാലകള്‍ തുറന്നു.
ഉന്നത വിദ്യാഭ്യാസ രംഗത്ത് ആദ്യമായി ഫോറന്‍സിക് സര്‍വ്വകലാശാലയും റെയില്‍ ട്രാന്‍സ്പോര്‍ട്ട് സര്‍വ്വകലാശാലയും ആരംഭിച്ചു.
വിദ്യാഭ്യാസ രംഗത്ത് ഏറെ പിന്നോക്കം നിന്നിരുന്ന വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പുതുതായി 22 സര്‍വ്വകലാശാലകള്‍ തുറന്നു.
ഉന്നത വിദ്യാഭ്യാസ രംഗത്ത് കുട്ടികളുടെ എണ്ണത്തിലും ഗണ്യമായ വര്‍ദ്ധനവുണ്ടായി. 2015-16 ല്‍ 3.45 കോടി വിദ്യാര്‍ത്ഥികളാണ് ഉന്നത വിദ്യാഭ്യാസ തേടിയിരുന്നതെങ്കില്‍ 2019-20 കാലത്ത് 3.85 കോടി വിദ്യാര്‍ത്ഥികളാണ് ഉന്നത വിദ്യാഭ്യാസരംഗത്ത് എത്തിചേര്‍ന്നത്.
എംബിബിഎസ് സീറ്റുകളില്‍ ഇക്കാലത്ത് 53 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായത്. അത്പോലെ പിജി സീറ്റുകളില്‍ 80 ശതമാനം വര്‍ദ്ധന രേഖപ്പെടുത്തിയെന്നും സര്‍ക്കാര്‍ അവകാശപ്പെടുന്നു.
വിദ്യാഭ്യാസ രംഗത്തും ആരോഗ്യരംഗത്തും സര്‍ക്കാര്‍ കൈവരിച്ച നേട്ടം രാജ്യത്തിന്‍റെ വിദൂര പ്രദേശങ്ങളിൽ ആരോഗ്യ പരിരക്ഷാ സേവനങ്ങൾ ലഭ്യമാക്കുന്നു. കോവിഡ് 19 നെതിരായ ഇന്ത്യയുടെ പോരാട്ടം ശക്തിപ്പെട്ടെന്നും കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെട്ടു.
രാജ്യത്ത് 6 എഐഐഎംഎസ് സ്ഥാപനങ്ങള്‍ പ്രവര്‍ത്തനമാരംഭിച്ചെന്നും 16 എഐഐഎംഎസ് സ്ഥാപനങ്ങള്‍ പ്രാരംഭഘട്ടത്തിലാണെന്നും സര്‍ക്കാര്‍ പറയുന്നു.
പ്രൈമറി സ്കൂള്‍ രംഗത്തും അപ്പര്‍പ്രൈമറി സ്കൂള്‍ രംഗത്തും വിദ്യാർത്ഥി അദ്ധ്യാപക അനുപാതം (ഓരോ അധ്യാപകനും വിദ്യാർത്ഥികൾ) ഉയര്‍ത്തി.
സെക്കന്‍ഡറി സ്കൂള്‍ രംഗത്തും ഹയര്‍സെക്കന്‍ഡറി സ്കൂള്‍ രംഗത്തും വിദ്യാർത്ഥി അദ്ധ്യാപക അനുപാതം (ഓരോ അധ്യാപകനും വിദ്യാർത്ഥികൾ) ഉയര്‍ത്തി.
സ്കൂളുകളില്‍ കൂടുതല്‍ ആരോഗ്യ പരിരക്ഷയ്ക്ക് മുന്‍തൂക്കം നല്‍കി. കൈകഴുകാനുള്ള സൌകര്യം 90 ശതമാനം ഉയര്‍ന്നു. പെണ്‍കുട്ടികള്‍ക്കുള്ള ശൌചാല്യയങ്ങള്‍ 97 ശതമാനമായി. സ്കൂളുകളില്‍ നടക്കുന്ന ആരോഗ്യ പരിശോധന 82 ശതമാനമായി ഉയര്‍ന്നെന്ന് കോന്ദ്ര സര്‍ക്കാര്‍ അവകാശപ്പെട്ടു.
ഇക്കാലയളവില്‍ സ്കൂളുകളിലെ വൈദ്യൂതികരണം 83 ശതമാനമാണ് വര്‍ദ്ധിച്ചത്. ലൈബ്രറികളിലും വായനാ മുറികളിലും ഉണ്ടായ വര്‍ദ്ധന 84 ശതമാനമാണ്.
മികച്ച വിദ്യാഭ്യാസം വാഗ്ദാനം ചെയ്യുന്നതിനാല്‍ കൂടുതല്‍ കുട്ടികള്‍ സ്കൂളുകളിലേക്ക് എത്തിത്തുടങ്ങി. 2018 ല്‍ ലെ ലോക വിദ്യാഭ്യാസ നിലവാരത്തില്‍ നിന്ന് 5 റാങ്കുകള്‍ മുന്നിലേക്ക് കയറി 2019 ല്‍ ഇന്ത്യ 35-ാം സ്ഥാനം നേടി.
ലോക സര്‍വ്വകലാശാലാ റാങ്കിങ്ങില്‍ 63 ല്‍ നിന്ന് 71 ഇന്ത്യന്‍ സര്‍വ്വകലാശാലകള്‍ ലോക സർവകലാശാല റാങ്കിംഗിൽ ഇടം നേടി
ഇന്ത്യയില്‍ നിന്ന് മൂന്ന് സര്‍വ്വകലാശാലകള്‍ ലോക സര്‍വ്വകാലശാലകളുടെ ആദ്യ 200 സ്ഥാനങ്ങളില്‍ ഇടം നേടിയെന്നും കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെട്ടു.