അതിതീവ്രം രോഗബാധ; രാജ്യത്ത് പ്രതിദിനം അരലക്ഷം രോഗികള്‍

First Published | Jul 30, 2020, 12:56 PM IST

രാജ്യത്ത് ആദ്യമായി കൊവിഡ് 19 വൈറസ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തിട്ട് ഇന്നേക്ക് ആറ് മാസം തികയുമ്പോള്‍ അതിതീവ്ര ഘട്ടത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്ന് കണക്കുകള്‍. അതിനിടെ ഏതാണ്ട് നൂറ് ദിവസത്തോളം ലോക്ഡൗണ്‍ ദിവസങ്ങള്‍ കഴിഞ്ഞു. അതിന് ശേഷം രാജ്യം ഇതുവരെയായി നിയന്ത്രണങ്ങളോട് കൂടിമാത്രമാണ് തുറക്കുന്നത്. ഇന്ന് മുതലാണ് രാജ്യം 'Unlock 3.0' യിലേക്ക് കടന്നത്. അതിനിടെ സംസ്ഥാനത്ത് കൊവിഡ് വ്യാപനം വര്‍ദ്ധിച്ചതോടെ രോഗികളെ ആശുപത്രികളിലെത്തിക്കാതെ വീട്ടിലിരുത്തി ചികിത്സ തുടങ്ങാന്‍ കേരളം തീരുമാനിച്ചു. സാമൂഹിക വ്യാപനം നടന്നതായി സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ച തിരുവനന്തപുരത്താണ് കൊവിഡ് രോഗികളെ വീട്ടിലിരുത്തി ചികിത്സ തുടങ്ങുന്നത്. 
 

രാജ്യത്ത് ആദ്യത്തെ കൊവിഡ് രോഗബാധ സ്ഥിരീകരിച്ചിട്ട് ഇന്നേക്ക് ആറു മാസം തികയുന്നു. വുഹാനിൽ നിന്ന് മടങ്ങിയെത്തിയ തൃശൂരിലെ വിദ്യാർത്ഥിനിയായിരുന്നു രാജ്യത്തെ ആദ്യ കോവിഡ് രോഗി.
undefined
ജനുവരി മുപ്പതിനാണ് വിദ്യാർത്ഥിനിക്ക് രോഗം സ്ഥിരീകരിച്ചത്. ഫെബ്രുവരി രണ്ടിന്‌ ആലപ്പുഴയിലും മൂന്നിന് കാഞ്ഞങ്ങാടും രോഗം സ്ഥിരീകരിച്ചതോടെ രോഗത്തെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു.
undefined

undefined
പിന്നീടാണ് രാജ്യത്ത് പല ഭാഗത്തും രോഗം സ്ഥിരീകരിക്കുന്നതും മാര്‍ച്ച് 25 ഓടെ രാജ്യം സമ്പൂര്‍ണ്ണ ലോക്ഡൗണിലേക്ക് പോകുന്നതും.
undefined
ആറ് മാസങ്ങള്‍ക്ക് ശേഷം രാജ്യത്ത് ആദ്യമായി പ്രതിദിന വ‍ർധന അരലക്ഷം കടന്നുവെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. 24 മണിക്കൂറിനിടെ 52,123 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
undefined
undefined
775 മരണങ്ങൾ കൂടി ഈ കാലയളവിൽ സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് വരെ 15,83,792 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
undefined
രാജ്യത്ത് ആകെ 34,968 മരണങ്ങളാണ് കേന്ദ്ര സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്. രോഗമുക്തരായവരുടെ എണ്ണം 10 ലക്ഷം കടന്നുവെന്നതാണ് ആശ്വാസകരമായ വാർത്ത.
undefined
undefined
നിലവിൽ 5,28,242 പേരാണ് രാജ്യത്ത് ചികിത്സയിൽ തുടരുന്നത്. മഹാരാഷ്ട്രയിലും തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളായ കർണാടക, ആന്ധ്രപ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളിലുമാണ് രോഗബാധ ഏറ്റവും കൂടുതൽ.
undefined
ഉത്തപ്രദേശിൽ മൂവായിരത്തിലേറെ പേർക്ക് പുതുതായി രോഗം ബാധിച്ചു. പശ്ചിമ ബംഗാളിലും ബിഹാറിലും പ്രതിദിന രോഗബാധിതർ രണ്ടായിരം കടന്നു.
undefined
undefined
കൊവിഡ് വ്യാപനം തുടരുമ്പോൾ പരിശോധനകളുടെ എണ്ണവും കൂട്ടിയിട്ടുണ്ടെന്നാണ് അധികൃതർ പറയുന്നത്. രാജ്യത്ത് ഇന്നലെ മാത്രം 4,46,642 സാമ്പിളുകൾ പരിശോധിച്ചു.
undefined
ഇത് വരെ 1,81,90,382 കൊവിഡ് സാമ്പിളുകളുടെ പരിശോധന നടത്തിയെന്നാണ് ഐസിഎംആർ പുറത്ത് വിട്ടുന്ന കണക്ക്.
undefined
undefined
സംസ്ഥാനങ്ങൾ പുറത്ത് വിട്ട കണക്ക് പ്രകാരം ആകെ രോഗബാധിതരുടെ എണ്ണം 15.8 ലക്ഷം കടന്നു. പ്രതിദിന രോഗബാധ ആദ്യമായി 50,000 വും കടന്നു.
undefined
മഹാരാഷ്ട്രയിലും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും ആശങ്ക തുടരുകയാണ്. മഹാരാഷ്ട്രയിൽ 9,200 ലേറെ ആളുകൾക്കാണ് ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത്.
undefined
undefined
ആന്ധ്രപ്രദേശിൽ പ്രതിദിന രോഗബാധ പതിനായിരം കടന്നു. പ്രതിദിന രോഗബാധ പതിനായിരം കടക്കുന്ന രണ്ടാമത്തെ സംസ്ഥാനമാണ് ആന്ധ്രപ്രദേശ്.
undefined
തമിഴ്നാട്ടിൽ ആറായിരത്തിനും കർണ്ണാടകത്തിൽ അയ്യായിരത്തിനും മുകളിൽ കേസുകൾ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്തു.
undefined
undefined
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും സ്ഥിതി ഗുരുതരമാണ്. ഉത്തർപ്രദേശിൽ തുടർച്ചയായി മൂവായിരത്തിലേറെ കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്.
undefined
പശ്ചിമ ബംഗാൾ, ബിഹാർ സംസ്ഥാനങ്ങളിൽ രണ്ടായിരത്തിന് മുകളിലാണ് പ്രതിദിന രോഗബാധ. രാജസ്ഥാൻ, ഗുജറാത്ത്, ഒഡിഷ എന്നിവിടങ്ങളിൽ ആയിരത്തിലേറെ പുതിയ രോഗികളെയാണ് ഓരോ ദിവസവും കണ്ടെത്തുന്നത്.
undefined
undefined
രോഗികളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്നത് വലിയ തോതിലുള്ള പ്രതിസന്ധികള്‍ തന്നെയാണ് സൃഷ്ടിക്കുന്നത്.
undefined
34,193 മരണമാണ് ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ഒരൊറ്റ ദിവസം കൊണ്ട് മാത്രം 48,513 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആശങ്കള്‍ വീണ്ടും വര്‍ധിക്കുന്ന സാഹചര്യമാണ്.
undefined
undefined
എന്നാല്‍ ഇതിനിടെ ആശ്വാസമുള്ള ചില വിവരങ്ങളാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം പങ്കുവയ്ക്കുന്നത്.
undefined
രാജ്യത്ത് കൊവിഡ് മരണനിരക്ക് കുത്തനെ താഴേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നുവെന്നും അതോടൊപ്പം തന്നെ രോഗമുക്തി നേടുന്നവരുടെ എണ്ണം അതിവേഗത്തില്‍ വര്‍ധിക്കുന്നുവെന്നുമാണ് മന്ത്രാലയം അറിയിക്കുന്നത്.
undefined
undefined
'ഇതുവരെ പത്ത് ലക്ഷത്തിനടുത്ത് ആളുകള്‍ക്ക് രോഗമുക്തി നേടാനായി. ആഗോളതലത്തില്‍ സ്ഥിതി വിലയിരുത്തുമ്പോള്‍ ഇന്ത്യയില്‍ പൊതുവേ മരണനിരക്ക് കുറവാണ്.
undefined
ഏപ്രില്‍ മുതലിങ്ങോട്ട് നോക്കിയാല്‍, രോഗികളുടെ എണ്ണത്തിന്‍റെ അടിസ്ഥാനത്തില്‍ മരണനിരക്ക് കുറഞ്ഞുവരികയാണ്.
undefined
undefined
വളരെ ഫലപ്രദമായ മാര്‍ഗങ്ങളാണ് നിലവില്‍ രാജ്യം കൊവിഡ് പ്രതിരോധത്തിനായി നടപ്പിലാക്കുന്നത്...'- മന്ത്രാലയം വിശദമാക്കുന്നു.
undefined
പരിശോധനയുടെ തോത് വര്‍ധിപ്പിച്ചതോടെയാണ് രോഗികളുടെ എണ്ണം കൂടിയതും, അതേസമയം മരണനിരക്ക് കുറയ്ക്കാനായതുമെന്നും മന്ത്രാലയം പറയുന്നു.
undefined
undefined
പിന്നിട്ട 24 മണിക്കൂറിനിടെ 35,286 പേരെ രോഗം ഭേദമായി ഡിസാച്ചാര്‍ജ് ചെയ്തതായും മന്ത്രാലയത്തിന്‍റെ അറിയിപ്പില്‍ പറയുന്നു.
undefined
undefined
undefined

Latest Videos

click me!