അഗ്നിയെ ആരാധിച്ച് അസമില്‍ ഭോഗാലി ബിഹു
First Published | Jan 14, 2022, 12:45 PM ISTപ്രധാനപ്പെട്ട മൂന്ന് ആസാമീസ് ഉത്സവങ്ങളുടെ ഒരു കൂട്ടമാണ് ബിഹു (Bihu) ആഘോഷം. ഏപ്രിലിൽ നടക്കുന്ന റംഗോലി ബിഹു (Rongali Bihu) അല്ലെങ്കിൽ ബൊഹാഗ് ബിഹു, ഒക്ടോബറിൽ നടക്കുന്ന കൊങ്കാലി (Kongali Bihu) അല്ലെങ്കിൽ കതി ബിഹു (Kati Bihu), ജനുവരിയിൽ നടക്കുന്ന ഭോഗാലി (Bhogali Bihu) അല്ലെങ്കിൽ മാഗ് ബിഹു (Magh Bihu).വസന്തോത്സവം ആഘോഷിക്കുന്ന റംഗോലി ബിഹുവാണ് മൂന്നെണ്ണത്തിലും വച്ച് ഏറ്റവും പ്രധാനപ്പെട്ടത്. ഭോഗാലി ബിഹു അല്ലെങ്കിൽ മാഗ് ബിഹു ഒരു വിളവെടുപ്പ് ഉത്സവമാണ്. ഈ സമയം സമൂഹ വിരുന്നുകളുണ്ടാകും. കൊങ്കാളി ബിഹു അല്ലെങ്കിൽ കതി ബിഹു, ഹ്രസ്വമായ കൊടുക്കല്‍ വാങ്ങലുകളുടെ ഒരു കാലത്തെ പ്രതിഫലിപ്പിക്കുന്നു. ഇത് പ്രകൃതി ശക്തികളെ ആരാധിക്കുന്ന ഒരു ഉത്സവമാണ്.