പലരും തടി കുറയ്ക്കാനായി ആദ്യം ചെയ്യുന്നത് പ്രഭാത ഭക്ഷണം ഒഴിവാക്കുക എന്നതാണ്. എന്നാല്‍ ഇങ്ങനെ ചെയ്യുന്നത് വിപരീത ഫലമാണ് ലഭിക്കുക. പ്രാതല്‍ ഉപേക്ഷിക്കുന്നത് അമിതവണ്ണത്തിനും വയര്‍ ചാടാനുമുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. ശരീരം കിട്ടുന്ന ഭക്ഷണത്തില്‍ നിന്നും കൂടുതല്‍ കൊഴുപ്പ് ശേഖരിച്ചു വയ്ക്കും. ഇത് ഭാരം കൂട്ടുന്നതിന് കാരണമാകും. മാത്രമല്ല, ഉച്ചയ്ക്ക് കൂടുതല്‍ ആഹാരം കഴിക്കുന്നതിനും കാരണമാകും. ഇതെല്ലാം തന്നെ അമിത വണ്ണത്തിന് ഇടയാക്കുന്ന കാര്യങ്ങളാണ്.
undefined
പ്രാതല്‍ ഒഴിവാക്കുന്നത് പ്രമേഹം പിടിപെടുന്നതിന് കാരണമാകും. ഇത് രക്തത്തിലെ ഗ്ലൂക്കോസ് തോതു വര്‍ദ്ധിപ്പിക്കും. ടൈപ്പ് 2 പ്രമേഹത്തിനുള്ള പ്രധാനപ്പെട്ട കാരണമാണിത്. പ്രമേഹ രോഗികള്‍ പ്രാതല്‍ ഉപേക്ഷിക്കുന്നത് കാര്യങ്ങള്‍ കൂടുതല്‍ ഗുരുതരമാക്കും.
undefined
പ്രാതല്‍ ഒഴിവാക്കുന്നത് ഹൃദ്രോഗ സാധ്യത വര്‍ദ്ധിപ്പിക്കുന്നതായി പഠനങ്ങള്‍ പറയുന്നു. ഹൃദയ വാല്‍വിലെ ബ്ലോക്കടക്കമുള്ള പ്രശ്‌നങ്ങള്‍ക്ക് ഇത് കാരണമാകുന്നുമുണ്ട്.
undefined
പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് മുടി കൊഴിച്ചിലിന് കാരണമാകും. ശിരോചര്‍മത്തിലെ രോമകൂപങ്ങള്‍ക്ക് വളരാനുള്ള പോഷകങ്ങള്‍ കൂടുതല്‍ ലഭിക്കുന്നത് പ്രാതലിലൂടെയാണ്. പ്രാതല്‍ ഒഴിവാക്കുന്നതിലൂടെ മുടിയുടെ ആരോഗ്യം കേടു വരുത്തുകയാണ് ചെയ്യുന്നത്.
undefined
പ്രഭാത ഭക്ഷണത്തില്‍ നിന്നാണ് ഒരു ദിവസത്തെ ശാരീരിക പ്രവര്‍ത്തനത്തിന് വേണ്ട മുഴുവന്‍ ഊര്‍ജവും ശരീരം സമാഹരിക്കുന്നത്. ഇത് ലഭിക്കാതെ വരുന്നത് ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിക്കുന്നു. ഇതു കൊണ്ടു തന്നെ ക്ഷീണം അനുഭവപ്പെടുകയും ചെയ്യുന്നു.
undefined
വയറ്റില്‍ അസിഡിറ്റി, ഗ്യാസ്, അള്‍സര്‍ തുടങ്ങിയ പല അവസ്ഥകള്‍ക്കും ഇതും കാരണമാകും. ആവശ്യത്തിന്, നേരത്തിന് ഭക്ഷണം ഉള്ളിലെത്തിയില്ലെങ്കില്‍ ഉള്ള അവസ്ഥയാണിത്. വയറിന്റെ ആരോഗ്യത്തെ കാര്യമായി ബാധിക്കാം.
undefined
പ്രാതല്‍ കഴിക്കാത്തത് തലവേദന പോലുളള പല പ്രശ്‌നങ്ങള്‍ക്കും കാരണമാകും. ഇത് തലച്ചോറിന്റെ പ്രവര്‍ത്തനത്തെയും ശരീരത്തിലും തലയിലും എത്തുന്ന ഓക്‌സിജന്‍ അളവിനേയും ബാധിക്കും.
undefined