ഈ ഭക്ഷണങ്ങൾ ഫ്രിഡ്ജിൽ സൂക്ഷിക്കരുത്

First Published | Nov 29, 2022, 8:55 PM IST

ഭക്ഷണ വസ്തുക്കൾ കേടുകൂടാതെയിരിക്കാൻ ഫ്രിഡ്ജ് വഹിക്കുന്ന പങ്ക് ചെറുതല്ല. ചില ഭക്ഷണങ്ങൾ ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പാടില്ലെന്ന കാര്യം പലരും മറന്ന് പോകുന്നു. വെണ്ണ, റൊട്ടി, പച്ചക്കറികൾ അല്ലെങ്കിൽ പഴങ്ങൾ പോലെയുള്ള ചില ഭക്ഷണങ്ങൾക്ക് ശീതീകരണ സംഭരണം അത്യാവശ്യമാണ്. എന്നാൽ മരവിപ്പിക്കുന്ന താപനിലയിൽ, പല ഭക്ഷണങ്ങൾക്കും അവയുടെ രുചിയും സ്വാദും നിറവും ഘടനയും നഷ്ടപ്പെടും. അതിനാൽ, ഏതൊക്കെ ഭക്ഷണങ്ങളാണ് ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പാടില്ലെന്ന് ന്യൂട്രീഷ്യനിസ്റ്റും വെൽനസ് കോച്ചുമായ അവ്നി കൗൾ പറയുന്നു

വാഴപ്പഴം ഒരു കാരണവശാലും ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പാടില്ല. വാഴപ്പഴത്തിന് രണ്ട് കാരണങ്ങളാൽ മുറിയിലെ താപനില ആവശ്യമാണ്. ഊഷ്മളമായ താപനില ഫലം പാകമാകാൻ സഹായിക്കുന്നു. വെളിച്ചവും വായുവും ക്ഷയിക്കുന്ന പ്രക്രിയയെ മന്ദഗതിയിലാക്കുന്നു.

coffee

കാപ്പിപ്പൊടി ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ മണവും ഗുണവും നഷ്ടപ്പെടും. നേരിട്ട് സൂര്യപ്രകാശം എത്താത്ത ഇരുണ്ട ഇടങ്ങളിൽ കാപ്പിപ്പൊടി സൂക്ഷിച്ചാൽ മതി. കാപ്പിപ്പൊടി ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ ഫ്രിഡ്ജിലെ മറ്റ് ആഹാരങ്ങളിലും കാപ്പിപ്പൊടിയുടെ ഗന്ധം ഉണ്ടാകും.
 


honey

തേൻ ഫ്രിഡ്ജിൽ സൂക്ഷിക്കരുത്. നന്നായി അടച്ച് വച്ചാൽ മതിയാകും. തേൻ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് കട്ടപിടിക്കാൻ കാരണമാകുന്നു.

Image: Getty Images

ഒരു തരത്തിലുള്ള എണ്ണയും ഫ്രിഡ്ജിൽ സൂക്ഷിക്കേണ്ടതില്ല. സാധാരണ അന്തരീക്ഷ ഊഷ്മാവ് തന്നെയാണ് എണ്ണ സൂക്ഷിക്കാൻ ഉത്തമം. ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് കാരണം എണ്ണ കട്ട പിടിച്ച് പോകുന്നു.
 

potato

സൂര്യപ്രകാശം അധികം കടന്നു വരാത്ത തണുത്ത സ്ഥലങ്ങളിലാണ് ഉരുളക്കിഴങ്ങ് സൂക്ഷിക്കേണ്ടത്. ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് കാരണം ഉരുളക്കിഴങ്ങിന്റെ രുചി കുറയുന്നു.

onion

ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പാടില്ലാത്ത മറ്റൊരു ഭക്ഷണ വസ്തുവാണ് സവാള.  അധികം ചൂട് കടക്കാത്ത ഇരുണ്ട ഇടങ്ങളിൽ സവാള സൂക്ഷിക്കുന്നതാണ് ഏറ്റവും നല്ലത്. 
 

Latest Videos

click me!