കടലപ്പൊടിയിൽ മഞ്ഞളും പാൽ പാടയും ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടുക. ഉണങ്ങി കഴിയുമ്പോൾ തണുത്ത വെള്ളത്തിൽ കഴുകി കളയുക. തിളങ്ങുന്ന ചർമ്മത്തിനും മുഖത്തിന് തിളക്കം നൽകാനും ഊ പാക്ക് ഉപയോഗിക്കുക.
രണ്ട് ടേബിൾ സ്പൂൺ കടലപ്പൊടി, രണ്ട് ടേബിൾ സ്പൂൺ റോസ് വാട്ടർ എന്നിവ കലർത്തി മിശ്രിതമാക്കി മുഖത്തും കഴുത്തിലും ഇടുക. വീട്ടിലുണ്ടാക്കുന്ന ഈ പാക്ക് ചർമ്മത്തിന് നിറം വർദ്ധിക്കാനും സഹായകമാണ്.
മൂന്ന് ടീസ്പൂൺ കടലമാവിലേയ്ക്ക് ഒരു ടീസ്പൂൺ വീതം ഓട്‌സ്, തൈര് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യാം. ഇനി ഈ മിശ്രിതത്തിലേയ്ക്ക് ഒരു ടീസ്പൂൺ തേനും ഒരു ടീസ്പൂൺ മഞ്ഞളും ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി സ്‌ക്രബ് ചെയ്യാം. 20 മിനിറ്റിന് ശേഷം കഴുകിക്കളയം. കരുവാളിപ്പ് മാറാൻ ഈ സ്‌ക്രബ് സഹായിക്കും.
olive oil
ഒരു നുള്ള് മഞ്ഞളും മൂന്ന് ടേബിൾ സ്പൂൺ കടലമാവും ഒരു ടീസ്പൂൺ ഒലീവ് ഓയിലും അൽപം നാരങ്ങാ നീരും ചേർത്ത് പേസ്റ്റ് രൂപത്തിലാക്കി മുഖത്തും കഴുത്തിലും പുരട്ടാം. 15 മിനിറ്റിന് ശേഷം ചെറുചൂടുവെള്ളത്തിൽ കഴുകി കളയുക.
രണ്ട് ടീസ്പൂൺ കടലമാവിൽ ഒരു ടീസ്പൂൺ തൈര് ചേർത്ത് നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം മുഖത്ത് പുരട്ടി 30 മിനിറ്റിന് ശേഷം കഴുകിക്കളയാം. ഈ മിശ്രിതം നല്ലൊരു മോയിസ്ചറൈസറായി പ്രവർത്തിക്കുകയും മുഖക്കുരു മാറ്റാൻ സഹായിക്കുകയും ചെയ്യും.