ഗ്രീൻ ടീയിലെ പോളിഫെനോളുകൾ ബാക്ടീരികളെ ഇല്ലാതാക്കുന്നു. ചർമ്മത്തിന്റെ ആരോഗ്യത്തിന് ആവശ്യമായ വിറ്റാമിൻ ബി 2, വിറ്റാമിൻ ഇ എന്നിവ ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്നു. മുഖത്തെ ചുളിവുകള്‍, നേര്‍ത്ത വരകള്‍, കറുത്ത പാടുകൾ എന്നിവ തടയാന്‍ ഫലപ്രദമാണ് ഗ്രീന്‍ ടീ. ഗ്രീന്‍ ടീയില്‍ കാണപ്പെടുന്ന ഇജിസിജി മുഖക്കുരു തടയാന്‍ സഹായിക്കുന്നു.
ചർമ്മത്തിലെ ചുവപ്പ്, വീക്കം എന്നിവ കുറയ്ക്കാനും ഗ്രീൻ ടീ സഹായിക്കും. ഗ്രീൻ ടീ പല ചർമ്മരോഗങ്ങൾക്കും ഫലപ്രദമായ പ്രതിവിധിയാണെന്ന് പഠനങ്ങൾ കണ്ടെത്തി.
ചർമ്മത്തിലെ ചുവപ്പ്, വീക്കം എന്നിവ കുറയ്ക്കാനും ഗ്രീൻ ടീ സഹായിക്കും. ഗ്രീൻ ടീ പല ചർമ്മരോഗങ്ങൾക്കും ഫലപ്രദമായ പ്രതിവിധിയാണെന്ന് പഠനങ്ങൾ കണ്ടെത്തി.
ചൂടുള്ള വെള്ളത്തിൽ ടീ ബാഗിട്ട് ചൂടാക്കി മുഖത്ത് സാവധാനം സ്ക്രബ് ചെയ്യുന്നത് ചർമ്മത്തിന് നല്ലതാണ്.വെള്ളം നന്നായി തിളപ്പിച്ച് ഇതിലേക്ക് ടീ ബാഗ് ഇടുക. ഇത് ഉപയോഗിച്ച് അഞ്ച് മിനുട്ട് ആവികൊള്ളുന്നത് മുഖത്തെ കറുത്ത പാടുകൾ മങ്ങുന്നതിന് സഹായിക്കും.
green tea
കണ്ണിനു ചുറ്റുമുള്ള കറുപ്പ് മാറ്റാൻ ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ച ഗ്രീൻ ടീയിൽ കോട്ടൺ ബോൾ മുക്കി കണ്ണിന് മുകളിൽ വച്ചാൽ മതി. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇത് ചെയ്യാവുന്നതാണ്.
pimples
വരണ്ടതും വിണ്ടുകീറിയതുമായ ചുണ്ടുകളുടെ പ്രശ്നം ഒഴിവാക്കാൻ, ചെറുചൂടുള്ള വെള്ളത്തിൽ കുതിർത്ത ഗ്രീൻ ടീ ബാഗ് ചുണ്ടുകളിൽ കുറച്ച് മിനിറ്റ് നേരം പുരട്ടുക. ഇത് ചുണ്ടുകളെ കൂടുതൽ ഭംഗിയുള്ളതാക്കുന്നു.
എണ്ണമയമുള്ള ചര്‍മ്മത്തിന് മികച്ചതാണ് നാരങ്ങ. നാരങ്ങയിലെ വിറ്റാമിന്‍ സി ഹൈപ്പര്‍ പിഗ്മെന്റേഷനും സൂര്യരശ്മികള്‍ കാരണമുള്ള വാര്‍ദ്ധക്യത്തിന്റെ ലക്ഷണങ്ങള്‍ നിയന്ത്രിക്കുകയും ചെയ്യും. ഒരു ടേബിള്‍ സ്പൂണ്‍ ഗ്രീന്‍ ടീ എടുത്ത് ഒരു ടേബിള്‍ സ്പൂണ്‍ നാരങ്ങാ നീരില്‍ കലര്‍ത്തുക. ഈ ടോണര്‍ 10 മിനിറ്റ് മുഖത്തിടുക. ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയുക.