രുചിയിൽ മാത്രമല്ല, ഗുണത്തിലും കേമൻ ; ഈന്തപ്പഴത്തിന്റെ ആരോഗ്യഗുണങ്ങൾ എന്തൊക്കെ?
First Published | Mar 12, 2023, 11:34 AM ISTഡ്രൈ ഫ്രൂട്‌സില്‍ ഏറ്റവും മികച്ചതാണ് ഈന്തപ്പഴം. ധാരാളം വിറ്റാമിനുകളും പോഷകങ്ങളും ഇതിൽ അടങ്ങിയിരിക്കുന്നു.ദിവസവും ഈന്തപ്പഴം കഴിക്കുന്നത് പല തരത്തിലെ ആരോഗ്യപരമായ ഗുണങ്ങളും ശരീരത്തിനു നല്‍കും. ഈന്തപ്പഴം പ്രത്യേകിച്ച് വിറ്റാമിൻ എ, ബി6, കെ എന്നിവയാൽ സമ്പുഷ്ടമാണ്. ഈ വിറ്റാമിനുകൾ എല്ലുകളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും കണ്ണുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. കൂടാതെ, ഈന്തപ്പഴത്തിൽ കാൽസ്യം, ഇരുമ്പ്, പൊട്ടാസ്യം, പ്രോട്ടീൻ, മാംഗനീസ്, മഗ്നീഷ്യം, ഫോസ്ഫറസ്, ചെമ്പ്, സൾഫർ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന്റെ മൊത്തത്തിലുള്ള പ്രവർത്തനം മെച്ചപ്പെടുത്തുന്നു.