കാനിലെ റെഡ് കാര്‍പ്പറ്റില്‍ തിളങ്ങി കനിയും ദിവ്യപ്രഭയും; 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്' പ്രദര്‍ശിപ്പിച്ചു

First Published | May 24, 2024, 12:28 PM IST

മുപ്പത് വർഷങ്ങൾക്കു ശേഷം കാൻ ഫിലിം ഫെസ്റ്റിവലിൽ ഗോൾഡൻ പാമിന് (പാം ദോർ) മത്സരിക്കുന്ന ഇന്ത്യൻ ചിത്രം ഓൾ വീ ഇമാജിൻ ആസ് ലൈറ്റിന്‍റെ പ്രദര്‍ശനം നടന്നു. കാനിലെ റെഡ് കാര്‍പ്പറ്റില്‍ മലയാളത്തിന്‍റെ താരങ്ങളായി  കനി കുസൃതി, ദിവ്യ പ്രഭ, ഹ്രിദ്ദു ഹാറൂണ്‍ എന്നിവര്‍ തിളങ്ങി. ഇവരുടെ കാനിലെ റെഡ് കാര്‍പ്പറ്റിലെ ചിത്രങ്ങള്‍ ഇതിനകം വൈറലായിട്ടുണ്ട് സോഷ്യല്‍ മീഡിയയില്‍. 

കാനിലെ റെഡ് കാര്‍പ്പറ്റില്‍ മലയാളത്തിന്‍റെ താരങ്ങളായി  കനി കുസൃതി, ദിവ്യ പ്രഭ, ഹ്രിദ്ദു ഹാറൂണ്‍ എന്നിവര്‍ തിളങ്ങി. ഇവരുടെ കാനിലെ റെഡ് കാര്‍പ്പറ്റിലെ ചിത്രങ്ങള്‍ ഇതിനകം വൈറലായിട്ടുണ്ട് . 

1994 ൽ ഷാജി എൻ കരുൺ സംവിധാനം ചെയ്ത സ്വം ആണ് ഇതിനു മുന്നേ ഇന്ത്യയിൽ നിന്ന് കാൻ ഫെസ്റ്റിവൽ മത്സര വിഭാഗത്തിൽ യോഗ്യത നേടിയ ചിത്രം. പായൽ കപാഡിയ ആണ് വീ ഇമാജിൻ ആസ് ലൈറ്റിന്‍റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്.  മലയാള സിനിമക്കും അഭിമാനിക്കാൻ സാധിക്കുന്ന  നിമിഷം കൂടിയാണ് ഈ സെലക്ഷൻ.


ചലച്ചിത്രമേളയുടെ ഈ എഡിഷനിലെ ഏറ്റവും ദൈർഘ്യമേറിയ ചിത്രങ്ങളിലൊന്നായ ഓൾ വീ ഇമാജിൻ ആസ് ലൈറ്റിന്‍റെ ആദ്യ പ്രദര്‍ശനത്തിന് ശേഷം ചിത്രത്തിന് എട്ട് മിനിറ്റ് നീണ്ട കരഘോഷം ലഭിച്ചുവെന്നാണ് റിപ്പോര്‍ട്ട്. പാലസ്തീന്‍ ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തണ്ണിമത്തന്‍റെ മോഡലിലുള്ള ബാഗുമായാണ് കനി കാനിലെ റെഡ് കാര്‍പ്പറ്റില്‍ എത്തിയത്. 

വിവിധ ഫിലിം അവാർഡുകളിൽ മികച്ച നടിക്കുള്ള അവാർഡ് കരസ്ഥമാക്കിയിട്ടുള്ള കനി കുസൃതി, ദിവ്യ പ്രഭ എന്നിവരോടൊപ്പം തിരുവനന്തപുരം സ്വദേശിയായ യുവ താരം ഹ്രിദ്ദു ഹാറൂണും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ബിരിയാണി എന്ന ചിത്രത്തിലൂടെയാണ് കനി കുസൃതി മലയാളികൾക്ക് പ്രിയങ്കരിയായത്, ഓള് , വഴക്ക്, ദി നോഷൻ, നിഷിദ്ധോ തുടങ്ങി നിരവധി ചിത്രങ്ങളിലും വെബ് സീരീസുകളിലും മികച്ച പ്രകടനങ്ങളിലൂടെയും ശ്രേദ്ധേയയാണ്. 

ടേക്ക് ഓഫ്, മാലിക്,അറിയിപ്പ്, ഫാമിലി, തമാശ, കമ്മാര സംഭവം, തുടങ്ങിയ ചിത്രങ്ങളിലെ മികച്ച പ്രകടനത്തിലൂടെയാണ്  ദിവ്യ പ്രഭ പ്രേക്ഷക പ്രശംസ നേടിയിട്ടുള്ളത്.  ക്രാഷ്‌ കോഴ്സ് എന്ന വെബ്‌സീരിസിലെ പ്രകടനവും, മുംബൈക്കാർ എന്ന ഹിന്ദി ചിത്രത്തിലെ പ്രകടനം, തഗ് എന്ന തമിഴ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തിലെ പ്രകടനങ്ങൾക്കൊപ്പം ഓഡിഷനിലെ മികവും കൊണ്ടാണ്  ഓൾ വീ ഇമേജിന് ആസ് ലൈറ്റിലേക്കു സംവിധായകയും ഇൻഡോ-ഫ്രഞ്ച് നിർമ്മാതാക്കളും ഹൃദു ഹാറൂണിനെ തിരഞ്ഞെടുത്തത്.മുസ്തഫ സംവിധാനം ചെയ്യുന്ന മുറ എന്ന ചിത്രത്തിലൂടെയാണ് ഹ്രിദ്ദു ഹാറൂണിന്റെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം. 
 

ഇന്ത്യയുടെ ചോക്ക് ആൻഡ് ചീസ് ഫിലിംസും ഫ്രഞ്ച് ബാനർ പെറ്റിറ്റ് ചാവോസും തമ്മിലുള്ള സഹനിർമ്മാണത്തിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. രണ്ട് കുടിയേറ്റ മലയാളി നഴ്‌സുമാർ തങ്ങളുടെ ജീവിതത്തെ ഒരു കൂട്ടായ ബോധത്തിന്റെ ചങ്ങലകൾക്കപ്പുറത്തേക്ക് നയിക്കുമ്പോൾ ആ രാജ്യത്തിൽ അവരുടെ ജീവിതം കണ്ടെത്തുന്ന കഥാഗതിയിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. 

Latest Videos

click me!