'ഫൈനല്‍ ഫൈവി'ല്‍ ഇവരില്‍ ആരൊക്കെയെത്തും? ബിഗ് ബോസില്‍ മത്സരം മുറുകുന്നു

First Published | May 19, 2021, 4:49 PM IST

ബിഗ് ബോസ് മലയാളം സീസണ്‍ മൂന്ന് അതിന്‍റെ അവസാന ലാപ്പിലേക്ക് എത്തിയിരിക്കുകയാണ്. 93 എപ്പിസോഡുകള്‍ ആണ് ഇതുവരെ പ്രേക്ഷകര്‍ക്കു മുന്നിലേക്ക് എത്തിയിരിക്കുന്നത്. നൂറ് ദിവസങ്ങളില്‍ അവസാനിക്കേണ്ടിയിരുന്ന ബിഗ് ബോസ് രണ്ടാഴ്ച കൂടി നീട്ടിയിരുന്നു. അതായത് 114 ദിവസങ്ങളില്‍ ആയിരിക്കും മൂന്നാം സീസണ്‍ അവസാനിക്കുക. കഴിഞ്ഞ വാരത്തിലെ ഡബിള്‍ എലിമിനേഷനു ശേഷം എട്ട് മത്സരാര്‍ഥികള്‍ മാത്രമാണ് ഷോയില്‍ ഇനി അവശേഷിക്കുന്നത്.

അതില്‍ രണ്ടുപേരൊഴികെ മറ്റെല്ലാവരും ഈ വാരം നോമിനേഷന്‍ ലിസ്റ്റിലുമുണ്ട്. 'ഫൈനല്‍ ഫൈവി'ല്‍ എത്തുന്നതാരൊക്കെ എന്നറിയാനുള്ള കാത്തിരിപ്പിലാണും മത്സരാര്‍ഥികളും പ്രേക്ഷകരും. തൊണ്ണൂറിലേറെ ദിവസങ്ങളിലെ പ്രകടനവും സമൂഹമാധ്യമങ്ങളിലെ ജനപ്രീതിയും പരിഗണിക്കുമ്പോള്‍ ഫൈനല്‍ ഫൈവിലേക്കുള്ള സാധ്യതകളെ ഇങ്ങനെ കാണാം.
undefined
മണിക്കുട്ടന്‍അവസാന അഞ്ചില്‍ എന്തായാലും ഉണ്ടാവുമെന്ന് മറ്റു മത്സരാര്‍ഥികളും പ്രേക്ഷകരും ഒരുപോലെ കരുതുന്ന മത്സരാര്‍ഥിയാണ് മണിക്കുട്ടന്‍. ടാസ്‍കുകളിലെ (വിശേഷിച്ചും അഭിനയപ്രാധാന്യമുള്ള) പ്രകടനത്തിലൂടെയാണ് മണിക്കുട്ടന്‍ പ്രേക്ഷകരുടെ മനസിലേക്ക് ചേക്കേറിയത്. അതില്‍ത്തന്നെ 'സര്‍വ്വകലാശാല' എന്ന വീക്കിലി ടാസ്‍കിനു ശേഷമാണ് സമൂഹമാധ്യമങ്ങളില്‍ മണിക്കുട്ടന്‍ തരംഗമായത്. ഈ ടാസ്‍കില്‍ മണിക്കുട്ടന്‍ അവതരിപ്പിച്ച 'ഹെലികോപ്റ്റര്‍ ലൂയിസ്' എന്ന കഥാപാത്രം സോഷ്യല്‍ മീഡിയയിലെ ബിഗ് ബോസ് ഗ്രൂപ്പുകളില്‍ ആ സമയത്ത് വലിയ കൈയടികള്‍ നേടിയിരുന്നു.
undefined

Latest Videos


മാനസിക സമ്മര്‍ദ്ദം താങ്ങാനാവാതെ മണിക്കുട്ടന്‍ ബിഗ് ബോസില്‍ നിന്ന് പുറത്തുപോയത് ആരാധകരിലും മറ്റു മത്സരാര്‍ഥികളിലും വലിയ ആഘാതമായിരുന്നു ഉണ്ടാക്കിയത്. എന്നാല്‍ മൂന്ന് ദിവസത്തിനുശേഷം മണി ഹൗസിലേക്ക് തിരിച്ചെത്തി. എന്നാല്‍ തിരിച്ചെത്തിയതിനു ശേഷം മണി പഴയ മണിയല്ലെന്ന് പരാതി പറയുന്ന ആരാധകരും ഉണ്ടായിരുന്നു. പക്ഷേ കഴിഞ്ഞ ദിവസം ആരംഭിച്ച 'ടിക്കറ്റ് ടു ഫിനാലെ' ടാസ്‍കിലൊക്കെ മികച്ച പ്രകടനം നടത്തുന്ന മണിക്കുട്ടനെയാണ് കാണാനാവുന്നത്. മണിക്കുട്ടനെ സംബന്ധിച്ച് ഫൈനല്‍ ഫൈവ് ബെര്‍ത്ത് ഉറപ്പാണ്.
undefined
ഡിംപല്‍ ഭാല്‍അപ്രശസ്‍തയായി എത്തി ഈ സീസണിന്‍റെ മുഖം തന്നെയായി മാറിയ മത്സരാര്‍ഥി. കാന്‍സര്‍ സര്‍വൈവര്‍ കൂടിയായ ഡിംപല്‍ ആദ്യദിവസം മുതല്‍ സീസണ്‍ 3ല്‍ സാന്നിധ്യമായി മാറിയിരുന്നു. 75-ാം ദിവസം അച്ഛന്‍റെ മരണവാര്‍ത്തയറിഞ്ഞ് ഡിംപല്‍ പുറത്തേക്ക് പോയപ്പോള്‍ പ്രേക്ഷകര്‍ക്കും അത് ആഘാതമായിരുന്നു. അവരെ ഷോയിലേക്ക് തിരിച്ചെത്തിക്കാന്‍ സോഷ്യല്‍ മീഡിയയില്‍ നടന്ന ബിഗ് ബോസ് ആരാധകരുടെ ക്യാംപെയ്‍ന്‍ തന്നെ ഈ മത്സരാര്‍ഥിയുടെ ജനപ്രീതിക്കുള്ള തെളിവ്. ഫൈനല്‍ ഫൈവില്‍ എന്തായാലും ഉണ്ടാവുമെന്ന് മറ്റു മത്സരാര്‍ഥികളും പ്രേക്ഷകരില്‍ ഭൂരിഭാഗവും കരുതുന്ന മത്സരാര്‍ഥിയാണ് ഡിംപല്‍ ഭാല്‍.
undefined
അച്ഛന്‍റെ മരണവിവരം അറിഞ്ഞ് ബിഗ് ബോസ് വിട്ട് രണ്ടാഴ്ചത്തെ ഇടവേളയ്ക്കു ശേഷം ഡിംപല്‍ തിരിച്ചെത്തിയത് ഹൗസില്‍ നിലവിലുള്ള ബലതന്ത്രത്തെ വലിയ രീതിയില്‍ സ്വാധീനിച്ചിട്ടുണ്ട്.
undefined
സായ് വിഷ്‍ണുതുടക്കത്തില്‍ ഏകദേശം സമപ്രായക്കാരായ അഡോണി, റംസാന്‍ എന്നിവരുടെ കൂട്ടുകെട്ടില്‍ നിന്നപ്പോള്‍ കൂടുതലും ഹേറ്റേഴ്സിനെ സൃഷ്ടിച്ച മത്സരാര്‍ഥി ആയിരുന്നു സായ് വിഷ്‍ണു. പക്ഷേ ആ കൂട്ടുകെട്ട് വിട്ട് ഒറ്റയ്ക്ക് കളിക്കാന്‍ തുടങ്ങിയതോടെ ആരാധകരെ നേടുന്ന മത്സരാര്‍ഥിയായി സായ് മാറി. നിലവില്‍ മണിക്കുട്ടന്‍, ഡിംപല്‍ ഇവര്‍ കഴിഞ്ഞാല്‍ ഏറെ ഫാന്‍ ഫോളോവിംഗ് ഉള്ള മത്സരാര്‍ഥി. മണിക്കുട്ടന്‍, ഡിംപല്‍ എന്നിവര്‍ കഴിഞ്ഞാല്‍ ഫൈനല്‍ ഫൈവിലേക്ക് ഏറ്റവും സാധ്യത കല്‍പ്പിക്കപ്പെടുന്ന മത്സരാര്‍ഥികളില്‍ ഒരാള്‍.
undefined
സീസണ്‍ അവസാനിക്കാന്‍ ഇനിയും 20 ദിവസങ്ങള്‍ കൂടി കഴിയണം. കടുത്ത പോരാട്ടം നടക്കുന്ന വരും ദിനങ്ങളിലെ പെര്‍ഫോമന്‍സ് ആയിരിക്കും സായിക്ക് ഫൈനല്‍ ഫൈവ് സാധ്യതകള്‍ തുറക്കുക. ആ ടാസ്‍കുകളില്‍ തീരെ മോശം ആവാതിരുന്നാല്‍ ഫൈനല്‍ ഫൈവിലേക്ക് സായ് ഉണ്ടാവുമെന്ന് പ്രതീക്ഷിക്കാം.
undefined
അനൂപ് കൃഷ്‍ണന്‍സീരിയല്‍ നടന്‍ എന്ന നിലയില്‍ ഫാന്‍ ബേസ് ഉണ്ടായിരുന്ന അനൂപ് ഈ സീസണിലെ നിശബ്ദനായ പോരാളിയാണ്. സീസണിന്‍റെ ആദ്യപകുതിയില്‍ അനൂപിന്‍റെ സാന്നിധ്യത്തെ മറ്റു മത്സരാര്‍ഥികളോ പ്രേക്ഷകര്‍ തന്നെയോ വലിയ കാര്യമായി കരുതിയിരുന്നില്ല. പക്ഷേ സീസണ്‍ അവസാനിക്കാറാകുമ്പോള്‍ മത്സരത്തില്‍ മുന്‍പന്തിയിലുണ്ട് അനൂപ്. ആരോടും അമിത വൈകാരികതയോ ശത്രുതയോ സൂക്ഷിക്കാത്ത അനൂപ് ടാസ്‍കുകളും ക്യാപ്റ്റന്‍സിയുമൊക്കെ മനോഹരമായി പൂര്‍ത്തീകരിക്കാറുമുണ്ട്.
undefined
പ്രശ്‍നകാരിയല്ലാത്ത, എന്നാല്‍ ഗൗരവബുദ്ധിയുള്ള മത്സരാര്‍ഥി എന്നതാണ് ഹൗസിനുള്ളില്‍ അനൂപിന്‍റെ നിലവിലെ ഇമേജ്. ഫിസിക്കല്‍ ടാസ്‍കുകളിലെ അപ്രമാദിത്യമാണ് അനൂപിന്‍റെ മറ്റൊരു മികവ്. അതിനാല്‍ത്തന്നെ ഫിസിക്കല്‍ ടാസ്‍കുകള്‍ നിരവധി ഉണ്ടാകാവുന്ന മുന്നോട്ടുള്ള ദിനങ്ങളില്‍ മറ്റു മത്സരാര്‍ഥികള്‍ക്ക് ശക്തമായ വെല്ലുവിളി ആയിരിക്കും അനൂപ് കൃഷ്‍ണന്‍. ഫൈനല്‍ ഫൈവ് സാധ്യത ഉറപ്പിച്ചു പറയാനാവില്ല. അതേസമയം ഈ ദിവസങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്ന 'ടിക്കറ്റ് ടി ഫിനാലെ' മത്സരങ്ങളില്‍ ഒന്നാമതെത്തി അനൂപ് നേരിട്ട് ഫൈനലിലേക്ക് എത്തിയേക്കാം.
undefined
കിടിലം ഫിറോസ്ആരാധകരെയും ഹേറ്റേഴ്സിനെയും ഒരുപോലെ നേടിയ മത്സരാര്‍ഥി. മണിക്കുട്ടനാണ് തന്‍റെ പ്രധാന എതിരാളിയെന്ന് ആദ്യം മുതലേ പറഞ്ഞ ആളാണ് ഫിറോസ്. ഏറ്റവും കൂടുതല്‍ ഫാന്‍ ബേസ് ഉണ്ടായിരുന്ന മണിക്കുട്ടനെതിരെ എപ്പോഴും നിന്നതിനാല്‍ അത് ഹേറ്റേഴ്സിനെയും സമ്പാദിച്ചു. ഈ സീസണില്‍ വാക്ക് ഏറ്റവും നന്നായി ഉപയോഗിക്കാന്‍ അറിയാവുന്ന ആളാണ് ആര്‍ജെ കൂടിയായ ഫിറോസ്. ആ ചാതുര്യമാണ് പലപ്പോഴും അദ്ദേഹത്തെ രക്ഷിച്ചുനിര്‍ത്തിയതും.
undefined
തനിക്ക് ഗ്രൂപ്പില്ല എന്ന് എല്ലായ്പ്പോഴും വാദിക്കാറുണ്ടെങ്കിലും ഭൂരിഭാഗം പ്രേക്ഷകരും മണിക്കുട്ടന് എതിരേ നില്‍ക്കുന്ന ഗ്രൂപ്പിന്‍റെ ഭാഗമായാണ് കിടിലം ഫിറോസിനെ കാണുന്നത്. ഫൈനല്‍ ഫൈവില്‍ എത്താന്‍ ഫിറോസിന് നന്നേ വിയര്‍ക്കേണ്ടിവരും.
undefined
റിതു മന്ത്രഅപ്രതീക്ഷിതമായി ഈ വാരത്തിലെ ക്യാപ്റ്റന്‍സി ലഭിച്ചത് റിതുവിന്‍റെ മുന്നോട്ടുപോക്കിന് തുണയായി. ഈ വാരം നോമിനേഷന്‍ ലഭിക്കാത്തതിനാല്‍ 105 ദിവസം വരെ എന്തായാലും പോകാം. തര്‍ക്കങ്ങളില്‍ പെട്ടുപോവുകയും മിക്കപ്പോഴും വാദിച്ചുജയിക്കാന്‍ സാധിക്കാതെ പോകുന്നതുമായ മത്സരാര്‍ഥിയാണ് റിതു. ഡിംപല്‍ കഴിഞ്ഞാല്‍ നിലവിലെ ഏക സ്ത്രീസാന്നിധ്യം.
undefined
മുന്നോട്ടുള്ള കാഠിന്യമേറിയ ടാസ്‍കുകള്‍ റിതുവിന് ശരിക്കും പരീക്ഷയാവും. ഫൈനല്‍ ഫൈവിലെ അഞ്ചാം കസേരയ്ക്ക് വലിയ മത്സരമായിരിക്കും നടക്കാന്‍ സാധ്യത. അതിലേക്ക് എത്തിപെടാവുന്ന ഒരു മത്സരാര്‍ഥിയാണ് റിതു.
undefined
റംസാന്‍ഈ സീസണിലെ കരുത്തനായ മത്സരാര്‍ഥികളില്‍ ഒരാള്‍ തന്നെയാണ് റംസാന്‍. നര്‍ത്തകന്‍ എന്ന നിലയില്‍ വലിയ ആരാധകവൃന്ദമുള്ള ആളുമാണ്. പക്ഷേ ബിഗ് ബോസ് വേദിയില്‍ നിന്നുകൊണ്ട് പുതിയ ആരാധകരെ അധികമൊന്നും നേടാന്‍ റംസാന് സാധിച്ചില്ല. ടാസ്‍കുകളില്‍ മികവും മത്സരബുദ്ധിയും പുലര്‍ത്തുന്ന റംസാന് ആ മത്സരബുദ്ധി തന്നെ വിനയായിട്ടുമുണ്ട്. 'നാട്ടുകൂട്ടം' വീക്കിലി ടാസ്‍കിലെ പിഴവിനു ലഭിച്ച ശിക്ഷയായി തുടര്‍ വാരങ്ങളില്‍ റംസാന്‍ എല്ലാ നോമിനേഷനുകളിലും ഉള്‍പ്പെട്ടിരുന്നു. പക്ഷേ ആ പരീക്ഷയൊക്കെ അതിജീവിച്ച് ഇവിടം വരെയെത്തി.
undefined
ഫൈനല്‍ ഫൈവിലേക്കുള്ള ശക്തമായ മത്സരം റംസാനില്‍ നിന്ന് പ്രതീക്ഷിക്കാം. മുന്നോട്ട് ധാരാളം ഫിസിക്കല്‍ ടാസ്‍കുകള്‍ കാണാം എന്നതിനാല്‍ റംസാനെ എഴുതിത്തള്ളാന്‍ ആവില്ല.
undefined
നോബിനിലവിലുള്ള എട്ടു പേരില്‍ ഫൈനല്‍ ഫൈവിലേക്ക് സാധ്യത കല്‍പ്പിക്കപ്പെടാത്ത മത്സരാര്‍ഥി. ആക്റ്റീവ് അല്ലാത്ത മത്സരാര്‍ഥിയെന്ന് ഈ സീസണില്‍ ഏറ്റവുമധികം വിമര്‍ശനം നേരിട്ടത് നോബി ആയിരുന്നു. ഫിറോസിന്‍റെ അടുത്ത സുഹൃത്ത് എന്നതും ആരാധകരുടെ എണ്ണത്തെ കുറിച്ചു.
undefined
ഈ വാരം നോമിനേഷന്‍ ലിസ്റ്റില്‍ നോബി ഇടംപിടിച്ചിട്ടുണ്ട്. അതിനെ മറികടക്കുമോ എന്ന് കണ്ടറിയണം. അവശേഷിക്കുന്ന എട്ടു പേരില്‍ അഞ്ചു പേരും ഈ വാരം നോമിനേഷന്‍ ലിസ്റ്റില്‍ ഉണ്ട്. ക്യാപ്റ്റന്‍ ആയ റിതുവും റംസാനും ഒഴികെ സായ്, മണിക്കുട്ടന്‍, കിടിലം ഫിറോസ്, നോബി, ഡിംപല്‍, അനൂപ് എന്നിവരെല്ലാം നോമിനേഷന്‍ ലിസ്റ്റില്‍ ഉണ്ട് ഇത്തവണ.
undefined
click me!