സ്റ്റുഡിയോ ഗ്രീന്‍, യു വി ക്രിയേഷന്‍സ് എന്നീ ബാനറുകള്‍ ചേര്‍ന്നാണ് നിര്‍മ്മാണം
ഇന്ത്യന്‍ സിനിമയില്‍ത്തന്നെ സമീപകാലത്ത് ഏറ്റവുമധികം പ്രീ റിലീസ് ഹൈപ്പുമായി എത്തിയ ചിത്രമാണ് കങ്കുവ. സൂര്യയെ നായകനാക്കി ശിവ ഒരുക്കിയ ചിത്രം കഴിഞ്ഞ രണ്ട് വര്‍ഷമായി സിനിമാപ്രേമികള്‍ കാത്തിരിക്കുന്ന ഒന്നുമാണ്. പുലര്‍ച്ചെ നാല് മണിക്ക് കേരളത്തിലടക്കം നടന്ന ഫസ്റ്റ് ഷോകള്‍ കാണാന്‍ ഇരച്ചെത്തിയ ജനം ഈ ചിത്രം സൃഷ്ടിച്ച പ്രീ റിലീസ് ഹൈപ്പിന്‍റെ തെളിവായിരുന്നു. ഇപ്പോഴിതാ ചിത്രം ആദ്യ ദിനം നേടിയ കളക്ഷന്‍ കണക്കുകള്‍ പുറത്തെത്തിയിരിക്കുകയാണ്.
പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം ഇന്ത്യയില്‍ നിന്ന് ആദ്യ ദിനം ചിത്രം നേടിയിരിക്കുന്നത് 22 കോടിയാണ്. അതേസമയം ഇത് ഗ്രോസ് അല്ല, മറിച്ച് നെറ്റ് കളക്ഷന്‍ ആണ്. നേരത്തെയുള്ള കണക്കുകൂട്ടല്‍ ആണിതെന്നും സാക്നില്‍ക് അറിയിച്ചിട്ടുണ്ട്. ഫൈനല്‍ ഫിഗേഴ്സില്‍ മാറ്റം ഉണ്ടായേക്കാം. മറ്റൊരു പ്രധാന ട്രാക്കര്‍മാരായ സിനിട്രാക്കിന്‍റെ കണക്ക് പ്രകാരം ആഗോള തലത്തില്‍ ചിത്രം നേടിയ അഡ്വാന്‍സ് ബുക്കിംഗ് 26.5 കോടിയുടേത് ആയിരുന്നു. ഇതില്‍ റിലീസ് ദിനത്തിലേത് മാത്രം 18 കോടിയുടേതും ആയിരുന്നു.
undefined
അതേസമയം ആദ്യ ദിനം തമിഴ്നാട്ടില്‍ നിന്ന് മാത്രം ചിത്രം നേടിയത് 11 കോടി ആണെന്നും സിനിട്രാക്ക് അറിയിച്ചിട്ടുണ്ട്. അതേസമയം ഇത് വ്യാഴാഴ്ച രാത്രി 10.30 ന് പുറത്തുവിട്ട കണക്കാണ്. ഫൈനല്‍ കണക്കുകളില്‍ മാറ്റം ഉണ്ടാവാം. അതേസമയം ചിത്രം നേടിയ ആഗോള ഓപണിംഗ് കളക്ഷനെക്കുറിച്ച് നിര്‍മ്മാതാക്കള്‍ പിന്നാലെ അറിയിക്കുമെന്നാണ് കരുതപ്പെടുന്നത്. സ്റ്റുഡിയോ ഗ്രീന്‍, യു വി ക്രിയേഷന്‍സ് എന്നീ ബാനറുകളില്‍ കെ ഇ ജ്ഞാനവേല്‍ രാജ, വി വംശി കൃഷ്ണ റെഡ്ഡി, പ്രമോദ് ഉപ്പലപതി എന്നിവരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
ALSO READ : എസ് പി വെങ്കിടേഷ് ഇടവേളയ്ക്ക് ശേഷം വീണ്ടും; 'രാമുവിന്‍റെ മനൈവികൾ' തിയറ്ററുകളിലേക്ക്