മണിക്കുട്ടൻ പെരുച്ചാഴിയെപ്പോലെയെന്ന് ഭാഗ്യലക്ഷ്‍മി, മോഹൻലാല്‍ ആമയെപ്പോലെയെന്ന് നോബി!

First Published | Mar 20, 2021, 11:23 PM IST

ഓരോ ദിവസവും രസകരമായ ടാസ്‍കുകള്‍ ബിഗ് ബോസിലുണ്ടാകാറുണ്ട്. ഇത്തവണ മോഹൻലാല്‍ വരുന്ന ദിവസങ്ങളിലും ടാസ്‍കുകള്‍ നല്‍കാറുണ്ട്. ഇന്നും മോഹൻലാല്‍ ഒരു ടാസ്‍ക് നല്‍കി. ഓരോ ജീവിയുടെയും പേര് പറഞ്ഞ് അത് ആര്‍ക്കാണ് യോജിക്കുകയെന്നായിരുന്ന് പറയാനായിരുന്നു ടാസ്‍ക്. മോഹൻലാല്‍ പറഞ്ഞത് അനുസരിച്ച് ഓരോരുത്തരും ഓരോ ജീവിയും ആര്‍ക്കാണ് യോജിക്കുന്നത് എന്ന് പറഞ്ഞു. പെരുച്ചാഴിയെപ്പോലെയാണ് മണിക്കുട്ടൻ എന്ന് ഭാഗ്യലക്ഷ്‍മിയും കൊതുകിനെ പോലെയാണ് ഫിറോസ് ഖാൻ എന്ന് റിതു മന്ത്രയും പറഞ്ഞു.

പൂച്ച എന്ന പേര് മോഹൻലാല്‍ കാട്ടിയപ്പോള്‍ സൂര്യക്കാണ് അത് യോജിച്ചത് എന്നായിരുന്നു സന്ധ്യാ മനോജ് പറഞ്ഞത്. പൂച്ച എന്ത് ചെയ്യുമെന്ന് പ്രവചിക്കാൻ പറ്റില്ല. ഇതുവരെ കലമുടച്ചിട്ടില്ല. ഇനി എപ്പോഴാണ് കലമുടക്കുന്നത് എന്ന് പറയാൻ പറ്റില്ല എന്നും സന്ധ്യാ മനോജ് വ്യക്തമാക്കി.
undefined
സുന്ദരമായ ജീവിയാണ് പൂച്ചയെന്നായിരുന്നു സൂര്യയുടെ മറുപടി. ആക്രമണം വന്നാല്‍ തിരിച്ചു ആക്രമിക്കുമെന്നും സൂര്യ പറഞ്ഞു.
undefined

Latest Videos


പെരുച്ചാഴി മണിക്കുട്ടനെപോലെയാണെന്നാണ് ഭാഗ്യലക്ഷ്‍മി പറഞ്ഞത്. പെരുച്ചാഴി വരുന്നുണ്ടോ ഇല്ലയോ എന്ന് നമുക്ക് അറിയുകയേ ഇല്ല. ഒടുവില്‍ വരുമ്പോഴാണ് നമുക്ക് അറിയുന്നത്. അപോള്‍ മണിക്കുട്ടനെയാണ് ഞാൻ പെരുച്ചാഴിയായി എടുക്കുന്നത്. ഭയങ്കരമായി സൈലന്റായിട്ട് നിന്നെങ്കിലും മനോഹരമായിട്ട് കളിക്കുന്നുണ്ട്. നല്ല പ്ലെയറാണ് നല്ലൊരു പെരുച്ചാഴിയാണ് മണിക്കുട്ടൻ.
undefined
എനിക്ക് വേണ്ടിയുള്ള ആഹാരം ഞാൻ എപ്പോഴും തേടിക്കൊണ്ടിരിക്കുമെന്ന് മണിക്കുട്ടൻ മറുപടിയും പറഞ്ഞു.
undefined
കൊതുക് ഫിറോസ് ഖാനെപ്പോലെയാണ് എന്ന് റിതു മന്ത്ര പറഞ്ഞു. ഭയങ്കര ശല്യമായി തോന്നിയത് ഫിറോസ് ഖാനാണ്. എല്ലാ കാര്യത്തിലും വന്ന് ശല്യപ്പെടുത്തിക്കൊണ്ടേ ഇരിക്കുമെന്ന് റിതു മന്ത്ര പറഞ്ഞു.
undefined
താങ്കളുടെ വീട്ടിലെ കൊതുകായി വരുകയാണെങ്കില്‍ മലമ്പനിയുമായി വന്ന് താങ്കളെ കുത്തുകയും ചെയ്യുമെന്നായിരുന്നു ഫിറോസ് ഖാന്റെ മറുപടി.. മലമ്പനി വരുത്തിച്ച് കൊല്ലുകയും ചെയ്യും. കൊല്ലുക എന്നൊക്കെ പറയാനല്ല മാസ്‍ക് ശിക്ഷയായി തന്നത് എന്ന് മോഹൻലാല്‍ പറഞ്ഞു. മാസ്‍ക് ധരിക്കുക എന്ന ശിക്ഷ ഫിറോസ് ഖാനും സജ്‍നയ്‍ക്കും 48 മണിക്കൂറാക്കുകയും ചെയ്‍തു മോഹൻലാല്‍.
undefined
ആമ എന്ന് പേര് എഴുതിയ ഒരു കാര്‍ഡ് ബാക്കി ഉണ്ടായത് ആര്‍ക്കാണ് ചേരുകയെന്നും തനിക്ക് ചേരുമോയെന്നും മോഹൻലാല്‍ ചോദിച്ചു.
undefined
ആമ എന്ന തമിഴ് പദത്തിന്റെ അര്‍ഥം അതെയെന്ന് ആണ് എന്ന് നോബി പറഞ്ഞത് കേട്ട് തെറ്റിദ്ധരിച്ച് മോഹൻലാല്‍ എന്തുകൊണ്ടാണ് അത് തനിക്ക് ചേരുന്നത് എന്ന് പറയാൻ ആവശ്യപ്പെട്ടു.
undefined
ആമ ഏറ്റവും കൂടുതല്‍ ആയുസുള്ള ജീവിയാണ്. ഇതുപോലെ കണ്ടോണ്ടിരിക്കാൻ ഞങ്ങള്‍ക്ക് ഭാഗ്യമുണ്ടാകട്ടെയെന്ന് നോബി പറഞ്ഞു. മോഹൻലാല്‍ അത് കേട്ട് തെറ്റിദ്ധരിക്കുകയുംചെയ്‍തു.
undefined
click me!