Bigg Boss: ഇനി ക്ലൈമാക്സിന് വേണ്ടിയുള്ള കാത്തിരിപ്പ്; നയം വ്യക്തമാക്കി ബ്ലെസ്ലി

First Published Jun 7, 2022, 3:49 PM IST

ബിഗ് ബോസ് മലയാളം സീസണ്‍ നാലിലെ ശക്തരായ രണ്ട് മത്സരാര്‍ത്ഥികള്‍ ചില പ്രത്യേക കാരണങ്ങള്‍ കൊണ്ട് ഷോയില്‍ നിന്നും പുറത്ത് പോയി. അതിനാല്‍, കഴിഞ്ഞ ആഴ്ചയുണ്ടാകേണ്ടിയിരുന്ന എവിക്ഷന്‍ ഉണ്ടായിരുന്നില്ല. ശക്തരായ മത്സരാര്‍ത്ഥികളുടെ അഭാവത്തില്‍ വീട് ഉറങ്ങിപോകുമെന്ന് കരുതിയിരുന്നെങ്കില്‍, കളറാക്കാന്‍ തന്നെയാണ് ബ്ലെസ്ലിയുടെ തീരുമാനമെന്ന് ഇന്നലത്തെ എപ്പിസോഡ് തെളിയിച്ചു. റോബിന്‍റെ പുറത്താക്കല്‍ ദില്‍ഷയ്ക്കെതിരെയുള്ള ആയുധമായി ഉപയോഗിക്കാനാണ് റിയാസിന്‍റെയും റോണ്‍സണെന്‍റെയും നീക്കം. ഇന്നലത്തെ എപ്പിസോഡിന്‍റെ തുടക്കത്തില്‍ തന്നെ ഇരുവരും ആപ്പിള്‍ കഴിച്ചാലുള്ള ഗുണങ്ങളെ കുറിച്ച് പറഞ്ഞ് കൊണ്ട് തങ്ങളുടെ നീക്കം വ്യക്തമാക്കിക്കഴിഞ്ഞു. എന്നാല്‍, ഡോ.റോബിന്‍റെ അഭാവത്തില്‍ മനസില്‍ കൊണ്ട് നക്കുന്ന തന്‍റെ പ്രണയം ദില്‍ഷയോട് വ്യക്തമാക്കാനാണ് ബ്ലെസ്ലിയുടെ ശ്രമം. കാണാം ആ കഴ്ചകളിലേക്ക്. 

മനസിന് ഒരു സമാധാനമില്ലെന്ന് ദില്‍ഷ, ബ്ലെസ്ലിയോട് പരാതി പറയുന്നു. എന്നാല്‍, സമാധാനം ഉണ്ടാക്കുന്ന ഒരു കഥ പറയാമെന്നായി ബ്ലെസ്ലി. അന്നൊരു മോണിങ്ങ് ടാസ്ക് ഉണ്ടായിരുന്നു... ബ്ലെസ്ലി കഥ പറയാന്‍ ആരംഭിച്ചു. ബിഗ് ബോസ് വീട് ഒരു കഥയാണെന്നും അതൊരു പുസ്തകമാണെന്നും കരുതിയാല്‍ നിങ്ങള്‍ ആ പുസ്തകത്തിന് എന്ത് പേരിടും എന്നായിരുന്നു ടാസ്ക്. 
 

അപ്പോള്‍, ഞാനൊരു കഥ പറഞ്ഞത് ഓര്‍ക്കുന്നുണ്ടോ ? ബ്ലെസ്ലി, ദില്‍ഷയോട് ചോദിച്ചു. എടുത്ത പാട് കഥ ഓര്‍മ്മയില്ലെന്ന് ദില്‍ഷ മറുപടി പറഞ്ഞു. മറുപടി ബ്ലെസ്ലിയെ ഒന്ന് വിഷമിപ്പിച്ചെങ്കിലും ഉടന്‍ തന്നെ ദില്‍ഷയുടെ ഉത്തരമെത്തി. രാധ. സന്തോഷം മറച്ച് വയ്ക്കാതെ ദില്‍ഷ മറുപടി പറഞ്ഞു. 

Latest Videos


കിരീടം തേടി പോകുന്ന രാധ. ദില്‍ഷ പൂര്‍ത്തിയാക്കി. പിന്നെ മറ്റൊരു കഥയും ഞാന്‍ ലാലേട്ടനോട് പറഞ്ഞിരുന്നു. അതായത്... ബ്ലെസ്ലി ആവേശഭരിതനായി. അതായത് ഒരു വഴിയില്‍ നമ്മള്‍ ഒരുമിച്ച് പോകുമ്പോള്‍ ഒരേ ലക്ഷ്യത്തോടെ പോകുന്നവരാണ് യഥാര്‍ത്ഥ സുഹൃത്തുക്കള്‍. 

അവര്‍ പല സ്ഥലങ്ങളിലും താഴെ വീഴാം. എഴുന്നേറ്റ് വരാം. അങ്ങോട്ടും ഇങ്ങോട്ടും താങ്ങും തണലുമായി പോകുന്നവരാണ് സുഹൃത്തുക്കള്‍. അല്ലേ... ? ബ്ലെസ്ലി തന്‍റെ ആശയം ദില്‍ഷയോട് തുറന്ന് പറഞ്ഞു. ഞാന്‍ അന്ന് രാധേ.. എന്ന കഥയില്‍ പറഞ്ഞതെന്താണെന്ന് അറിയുമോ ? ബ്ലെസ്ലി ചോദിച്ചു. 

അച്ഛനും അമ്മയും പറഞ്ഞത് കേട്ട് കിരീടം തേടി രാധ ഇങ്ങനെ പോകുമ്പോള്‍ രാവണനെ കണ്ടുമുട്ടും. അങ്ങനെ അവര്‍ രണ്ട് പേരും ഒരുമിച്ചിങ്ങനെ പോകുമ്പോള്‍ രണ്ട് കാവല്‍ക്കാരെ അവിടെ കണ്ട് മുട്ടും. ഏറ്റുമുട്ടലില്‍ കാവല്‍ക്കാര് കൊല്ലപ്പെടുമെങ്കിലും രാവണനും കൂടെ കൊല്ലപ്പെടും. തുടര്‍ന്ന് കിരീടമന്വേഷിച്ച് പോകുന്ന രാധ ഒടുവില്‍ കിരീടത്തിനടുത്തത്തുന്നു. ബ്ലെസ്ലി കൂട്ടി ചേര്‍ത്തു. 

അത് കണക്ക് കറക്ടായി കാര്യങ്ങള്‍ വരും. അക്കാര്യത്തില്‍ മറ്റാര്‍ക്ക് സംശയം ഉണ്ടെങ്കിലും ബ്ലെസ്ലിക്ക് സംശയമില്ലായിരുന്നു. അപ്പോ ഇത് രണ്ടും ഇനി കൂട്ടി വായ്ക്കണം. ഒരു ലക്ഷ്യത്തിലേക്ക് നമ്മള് ഇങ്ങനെ പോകുമ്പോള്‍ നമ്മളൊന്ന് താഴെ വീണാല്‍.. കൂടെനിക്കണം. അതാണ് ഫ്രണ്ട്ഷിപ്പ്. അക്കാര്യത്തിലും ബ്ലെസ്ലിക്ക് ഉറപ്പുണ്ട്. 

ഓരോന്നിനും ഓരോ സമയമുണ്ട്. ബ്ലെസ്ലി  തത്വജ്ഞാനിയായി. നിനക്ക് ഇനി ആ കിരീടം കൂടി എടുത്താല്‍ മതി. ഭാവിയും ബ്ലെസ്ലി തന്നെ പ്രഖ്യാപിച്ചു. പക്ഷേ ഒരു കാവല്‍ക്കാരന്‍ ബാക്കിയുണ്ട്. അതെനിക്കറിയില്ല. ആള്‍റെഡി മരിച്ച്.... ബ്ലെസ്ലി തുടരുന്നതിനിടെ ദില്‍ഷ ഇടയ്ക്ക് കയറി ചോദിച്ചു... ഞാനാ ? , അല്ല കാവല്‍ക്കാരന്‍ ബ്ലെസ്ലി, ദില്‍ഷയെ തിരുത്തി. 

ഇനി അടക്കിയാ മതി. ഒരു കാവല്‍ക്കാരനെ നിന്‍റെ കൂട്ടുകാരന്‍ കൊന്ന്.. അപ്പഴായിരുന്നു ദില്‍ഷയ്ക്ക് ബ്ലെസ്ലി പറഞ്ഞ കഥയുടെ സാരം 'മിന്നിയത്'. ആ... മനസിലായി... ദില്‍ഷ വളരെ നിഷ്ക്കളങ്കമായി പ്രതികരിച്ചു. അപ്പോ എന്‍റെ ഫ്രണ്ട് പോയപ്പോ ഒരു കാവല്‍ക്കാരനെയും കൊണ്ടാണ് പോയത്... ദില്‍ഷയ്ക്ക് കഥ മനസിലായി. 

യുദ്ധത്തില്‍ ഒരു കാവല്‍ക്കാരനും കൊല്ലപ്പെട്ടു... ബ്ലെസ്ലി കഥയ്ക്ക് കൂടുതല്‍ എരിവും പുളിയും ചേര്‍ക്കാനുള്ള ശ്രമത്തിലായിരുന്നു. ഇതിനിടെ ദില്‍ഷ, പറയാനുള്ള തെല്ലാം ഒരു പേടിയും കൂടാതെ ഞാന്‍ പറയും ബ്ലെസ്ലി... ദില്‍ഷയ്ക്ക് അക്കാര്യത്തില്‍ സംശയമില്ലായിരുന്നു. 

ഇനി രാധയുടെ ക്ലൈമാക്സ്. ബ്ലെസ്ലി കഥയുടെ അന്ത്യത്തിലേക്ക് കടന്നു. എന്നാല്‍, മന്ദബുദ്ധിയെന്ന് പറഞ്ഞ് എന്നെ മാറ്റി നിര്‍ത്തിയ ആളുകളുടെ മുന്നില്‍ ബുദ്ധിയല്ല ഇവിടെ ആവശ്യമെന്ന് തെളിയിക്കും ഞാന്‍. ദില്‍ഷ പ്രഖ്യാപിച്ചു. അതിനിടെ കഥയുടെ ക്ലൈമാക്സിന് വേണ്ടി ചേട്ടന്‍ വെയ്റ്റിങ്ങിലാണെന്ന് ബ്ലെസ്ലി തട്ടിവിട്ടു. ഇത് കേട്ടതും ദില്‍ഷയ്ക്ക് ചിരി വന്നു. ഒന്ന് പോടാ അവിടുന്ന് എന്നായി ദില്‍ഷ. നീ എന്നെ വല്ലാതെ ആക്കുന്നുണ്ട് ബ്ലെസ്ലി ദില്‍ഷ ചിരിച്ച് കൊണ്ട് പറഞ്ഞു. 

തലകുനിച്ച് നില്‍ക്കുന്ന ആ മനുഷ്യന്‍റെ മുഖമാണ് എന്‍റെ മനസില്... ഡോ.റോബിന്‍റെ ഓര്‍മ്മകളിലായി ദില്‍ഷ. നീ സെന്‍റിയടിച്ച് കൊണ്ട് നിക്കാതെ... രാവണന്‍ പോയി. ആ ക്ലൈമാക്സ് കൂടി സെറ്റ് ചെയ്ത് തരുമോ പ്ലീസ്... ബ്ലെസ്ലിക്ക് മറ്റ് ചിലതായിരുന്നു അറിയേണ്ടത്. ഇനി ആ ഡോക്ടര്‍ കളിക്കാനായി മറ്റി വച്ച കളിയാണ് ഇനി ഞാന്‍ കളിക്കാന്‍ പോകുന്നത്. ദില്‍ഷ സീരിയസായി.

അപ്പോ, എന്‍റെ കഥ പൂര്‍ത്തിയാകുന്നതിനായി ദിവസങ്ങള്‍ വെയ്റ്റ് ചെയ്ത് ഞാന്‍ ഇരിക്കുകയാണ്. ബ്ലെസ്ലി, ദില്‍ഷയോട് പറഞ്ഞു. രാധേയം. ബ്ലെസ്ലി തന്‍റെ കഥയ്ക്ക് പേരിട്ടു. ഈ വീട്ടിലെ രാധയാണ് ഞാന്‍. ‌ഝാത്സി റാണി. ദില്‍ഷ ആത്മഗതം കൊണ്ടു. രാധ മതി. ബ്ലെസ്ലി തിരുത്തി. കണ്ണനുമുണ്ട് എന്‍റെ കൂടെ. ദില്‍ഷ പറഞ്ഞതോടെ മറ്റൊരു കാഴ്ചയിലേക്ക് ബിഗ് ബോസ് മടങ്ങി. 
 

click me!