രാജകുടുംബാംഗങ്ങൾ വരെ നിക്ഷേപകർ; ലു​ലു റീ​ട്ടെ​യ്​​ലി​ന്‍റെ ഓ​ഹ​രി വി​ൽ​പന തുടങ്ങി

By Web Team  |  First Published Nov 15, 2024, 2:10 PM IST

വൻ ഡിമാൻഡ് പരിഗണിച്ച് ലുലു ഓഹരി ഉയര്‍ത്തിയിരുന്നു. റെക്കോര്‍ഡ് പങ്കാളിത്തമാണ് ലുലു ഐപിഒയ്ക്ക് ലഭിച്ചത്. 


അബുദാബി: ലുലുവിന്റെ ഓഹരികൾ അബൂദാബി ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത് ട്രേഡിങ് ആരംഭിച്ചു. അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചിൽ യുഎഇ നിക്ഷേപ മന്ത്രി മുഹമ്മദ് ബിൻ ഹസൻ അൽസുവൈദി, ലുലു ചെയർമാൻ എം.എ യൂസഫലി എന്നിവർ ചേർന്നാണ് ട്രേഡിങ്ങിന് മണി മുഴക്കിയത്. 

ഇന്ത്യക്കാരന്റെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ ഗൾഫിലെ ഏറ്റവും വലിയ ലിസ്റ്റിങ് എന്ന റെക്കോർഡ് സ്വന്തമാക്കിയാണ് ഓഹരികൾ ട്രേഡിങ് ആരംഭിച്ചത്. ഓഹരിയിലെ പൊതുപങ്കാളിത്തം ലുലുവിനെ കൂടുതൽ ജനകീയമാക്കുമെന്ന് യുഎഇ നിക്ഷേപ മന്ത്രി മുഹമ്മദ് ബിൻ ഹസൻ അൽസുവൈദി പറഞ്ഞു. 

Latest Videos

ലുലുവിന്‍റെ റീട്ടെയ്ൽ യാത്രയിലെ ചരിത്രമുഹൂർത്തമാണ് എഡിഎക്സ് ലിസ്റ്റിങ്ങെന്നും നിക്ഷേപകർ ലുലുവിൽ അർപ്പിച്ച വിശ്വാസമാണ് ലിസ്റ്റിങ്ങിലൂടെ യാഥാർത്ഥ്യമാകുന്നതെന്നും ലുലു ചെയർമാൻ എംഎ യൂസഫലി പറഞ്ഞു. മൂന്ന് വർഷത്തിനകം നൂറ് സ്റ്റോറുകളെന്ന ലക്ഷ്യത്തിലാണ് ലുലു. നിക്ഷേപകർ ലുലുവിൽ അർപ്പിച്ച ആത്മവിശ്വാസത്തിന് ഏറ്റവും മികച്ച പിന്തുണ നൽകും. ജിസിസിയിലെ രാജകുടുംബാംഗങ്ങൾ അടക്കം ലുലു റീട്ടെയ്ലിൽ ഭാഗമായ നിക്ഷേപ സ്ഥാപനങ്ങൾക്കും ലുലുവിന് ഉറച്ച പിന്തുണ നൽകുന്ന ഭരണനേതൃത്വങ്ങൾക്കും ലുലു ജീവനക്കാർക്കും അദ്ദേഹം നന്ദി പറഞ്ഞു.

Read Also - 37000 ചതുരശ്ര അടി, ലോകോത്തര സൗകര്യങ്ങൾ; റെക്കോർഡ് ഐപിഒയ്ക്ക് പിന്നാലെ പുതിയ ഹൈപ്പര്‍മാർക്കറ്റ് തുറന്ന് ലുലു

അബുദാബി പെൻഷൻ ഫണ്ട്, എമിറേറ്റ്സ് ഇന്‍റർനാഷനൽ ഇൻവെസ്റ്റ്മെന്‍റ് കമ്പനി, ബഹ്റൈൻ മുംതലകത്ത് ഹോൾഡിങ്ങ്സ്, ഒമാൻ ഇൻവെസ്റ്റ്മെന്‍റ് അതോറിറ്റി, കുവൈറ്റ് ഇൻവെസ്റ്റ്മെന്‍റ് അതോറിറ്റി, ഖത്തർ ഇൻവെസ്റ്റ്മെന്‍റ് അതോറിറ്റി എന്നിവരാണ് പ്രധാന നിക്ഷേപകർ. ജിസിസിയിലെ രാജകുടുംബാംഗങ്ങൾ ഉൾപ്പടെ നിക്ഷേപകരാണ്.

സെക്യുരിറ്റീസ് എക്സ്ചേഞ്ചിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച നിക്ഷേപക പങ്കാളിത്വത്തിന് ലുലു ഐപിഒ സബ്സ്ക്രിബ്ഷന് ലഭിച്ചത്. പ്രതീക്ഷിച്ചതിനെക്കാൾ 25 ഇരട്ടി അധിക സമാഹരണം ലുലു ഐപിഒക്ക് ലഭിച്ചു. 15,000 കോടി രൂപ ഉദേശിച്ചിരുന്നിടത്ത് 3 ലക്ഷം കോടി രൂപയിലധികമാണ് സമഹാരിച്ചത്. 82000 സബ്സ്ക്രൈബേഴ്സ് എന്ന റെക്കോർഡ്. സസ്ബ്സ്ക്രിബ്ഷൻ നവംബർ അഞ്ചിന് അവസാനിച്ചു. മിഡിൽ ഈസ്റ്റിലെ ഒരു ഇന്ത്യക്കാരന്റെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ ഏറ്റവും വലിയ ഐപിഒ എന്ന റെക്കോർഡ് ലുലു സ്വന്തമാക്കി.സബ്സ്ക്രിബ്ഷൻ ആരംഭിച്ച ഒക്ടോബർ 28ന് ആദ്യ മണിക്കൂറിൽ തന്നെ റെക്കോർഡ് സബ്സ്ക്രിബ്ഷനാണ് ലഭിച്ചത്. വൻ ഡിമാൻഡ് പരിഗണിച്ച് ഓഹരി 25% നിന്ന് 30 ശതമാനം ആയി ഉയർത്തിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!