കട്ടൻകാപ്പിയിലിട്ടു കുടിക്കാൻ അല്‍പം പഞ്ചസാര തരുമോയെന്ന് റിതു ചോദിക്കുന്നതാണ് ആദ്യം കണ്ടത്.
undefined
എന്നാല്‍ അനാവശ്യമായി നേരത്തെ തീരുമാനിച്ചതില്‍ നിന്ന് വിരുദ്ധമായി ഒന്നും കൊടുക്കേണ്ട എന്ന് ക്യാപ്റ്റൻ സായ് വിഷ്‍ണു പറഞ്ഞു.
undefined
സജ്‍നയും ഫിറോസും അത് സമ്മതിക്കുകയും ചെയ്‍തു.
undefined
എന്നാല്‍ എന്തുകൊണ്ടാണ് പഞ്ചസാര തരണമെന്ന് ചോദിക്കാത്തത് അതിനെന്താണ് പ്രശ്‍നമെന്ന് ആരാഞ്ഞ് ഡിംപല്‍ ഇടപെട്ടു.
undefined
തുടര്‍ന്ന് ഡിംപലും ഫിറോസും തമ്മില്‍ തര്‍ക്കവുമായി.
undefined
എന്നാല്‍ ഇക്കാര്യത്തില്‍ ക്യാപ്റ്റനെ അനുസരിക്കണം എന്ന പക്ഷക്കാരിയായിരുന്നു റിതു.
undefined
നേരത്തെ പഞ്ചസാരയൊക്കെ വാങ്ങിച്ചിട്ട് കഴിച്ചിട്ട് പോയ ആളാണ് ഇപോള്‍ ഡയലോഗ് അടിക്കുന്നത് എന്ന് ഡിംപല്‍ പറഞ്ഞു. ഓവര്‍ ആക്റ്റിംഗ് ചെയ്യല്ലേയെന്നും ഫിറോസിനോട് ഡിംപല്‍ പറഞ്ഞു.
undefined
എന്നാല്‍ പഞ്ചസാര എടുത്തുകൊണ്ടുപോയി കഴിക്കൂവെന്ന് പറഞ്ഞ് പാത്രം ഫിറോസ് ഡിംപലിന് നേരെ നീട്ടി. മൃഗത്തോട് കാട്ടുന്നതുപോലെ തന്നോട് പെരുമാറരുത് എന്നും ഫിറോസ് പറഞ്ഞു. ക്യാമറയ്‍ക്ക് മുന്നില്‍ പോയി അഭിനയിക്കുന്ന ആള് ഡിംപലാണെന്നും ഫിറോസ് പറഞ്ഞു.
undefined
വാക്കുതര്‍ക്കം തുടരുന്നതിന് ഇടയില്‍ ഇരുവരും കയ്യാങ്കളിയോളമെത്തി. പരസ്‍പരം പോടാ പോടീ വിളികളായി. നിങ്ങള്‍ക്കെന്താ കൊമ്പുണ്ടോയെന്ന് ഡിംപല്‍ ചോദിച്ചു. കൊമ്പ് നിനക്ക് ആണെന്ന് ഫിറോസ് മറുപടി പറഞ്ഞു. തന്റെ മുടിയെ കുറിച്ച് തോന്നിവാസം പറയരുതെന്ന് ഡിംപല്‍ ആവശ്യപ്പെട്ടു. അറിയാത്ത ഭാഷ പറഞ്ഞ് പേടിപ്പിക്കല്ലേയെന്ന് ഫിറോസ് പറഞ്ഞു. അടുത്തടുത്ത് നിന്ന് തര്‍ക്കിക്കുമ്പോള്‍ സോഷ്യല്‍ ഡിസ്റ്റൻസ് പാലിക്കൂവെന്ന് ഡിംപല്‍ പറഞ്ഞു. എന്നാല്‍ ഡിംപല്‍ ആണ് സോഷ്യല്‍ ഡിസ്റ്റൻസ് പാലിക്കാത്തത് എന്ന് ഫിറോസ് പറഞ്ഞു. സ്വന്തം മുഖത്തേക്ക് തുപ്പുകയാണ് ഫിറോസെന്ന് ഡിംപല്‍ പറഞ്ഞു.
undefined