ബിഗ് ബോസില്‍ നിന്ന് പുറത്ത്, മോഹൻലാലിനോടും മറ്റുള്ളവരോടും ഭാഗ്യലക്ഷ്‍മി യാത്ര പറഞ്ഞത് ഇങ്ങനെ!

First Published | Apr 3, 2021, 11:25 PM IST

ബിഗ് ബോസില്‍ നിന്ന് ഇന്ന് ഒരാള്‍ കൂടി പുറത്തുപോയി. മോഹൻലാല്‍ ആങ്കറായി എത്തുന്ന ബിഗ് ബോസില്‍ നിന്ന് ഭാഗ്യലക്ഷ്‍മിയായിരുന്നു ഇന്ന് പുറത്തുവന്നത്. മോഹൻലാല്‍ തന്നെയായിരുന്നു തീരുമാനം അറിയിച്ചത്. താൻ ആഗ്രഹിച്ചതുതന്നെയായിരുന്നു പുറത്തുവരാൻ എന്ന് ഭാഗ്യലക്ഷ്‍മിയും പ്രതികരിച്ചു. ഗെയിമിനെ എല്ലാവരും ഒരുപാട് തെറ്റിദ്ധരിച്ചിട്ടുണ്ട്. എല്ലാവരുടെയും സ്‍നേഹത്തോടെയാണല്ലോ താൻ പുറത്തുപോകുന്നത് എന്നും ഭാഗ്യലക്ഷ്‍മി പറഞ്ഞു.

പുറത്തുപോകുന്നത് താൻ ആണ് എന്ന് അറിഞ്ഞപ്പോള്‍ ഇത് താൻ ആഗ്രഹിച്ചതായിരുന്നുവെന്നാണ് ഭാഗ്യലക്ഷ്‍മിയുടെ ആദ്യത്തെ പ്രതികരണം.
undefined
ഓരോരുത്തരെയും ആശ്ലേഷിച്ച് ഭാഗ്യലക്ഷ്‍മി യാത്ര പറയുമ്പോള്‍ ഫിറോസ് കാല്‍ തൊട്ട് അനുഗ്രഹം തേടുന്നതും കാണാമായിരുന്നു.
undefined

Latest Videos


ഞാൻ ആവശ്യപ്പെട്ടതല്ലേ, ഇനിയിവിടെ നിന്നാല്‍ തനിക്ക് മുറിവേല്‍ക്കുമെന്നും ഭാഗ്യലക്ഷ്‍മി സന്ധ്യാ മനോജിനെ ആശ്ലേഷിച്ച് പറഞ്ഞു.
undefined
എല്ലാവരോടും പറയുകയാണ്. വ്യക്തിവിരോധം കാണിക്കരുത്. ജയില്‍ നോമിനേറ്റ് ചെയ്‍താലും ക്യാപ്റ്റൻസിയെ കുറിച്ച് പറയുമ്പോഴൊക്കെ വിമര്‍ശനമാണ്. ആ വിമര്‍ശനങ്ങള്‍ ആരോഗ്യകരമായി കാണണമെന്നും പുറത്തുപോകുന്നതിന് തൊട്ടുമുമ്പ് ഭാഗ്യലക്ഷ്‍മി പറഞ്ഞു.. ഇതൊരു ഗെയിമാണ്. ഈ ഗെയിമില്‍ ഓരോരുത്തരെ തോല്‍പ്പിച്ചാലെ മുന്നോട്ടുപോകാൻ കഴിയൂ. പുറത്തുപോയാലും മുഖത്തോട് മുഖം നോക്കാൻ കഴിയണം എന്ന് ഭാഗ്യലക്ഷ്‍മി പറഞ്ഞപ്പോള്‍ ഫിറോസ് സോറി പറഞ്ഞു. ഞാൻ സ്‍നേഹിച്ചുപോയിയെന്നും ഫിറോസ് പറഞ്ഞു. സാരൂല, ആ സ്‍നേഹത്തോടുകൂടി പോകാലോയെന്നും ഭാഗ്യലക്ഷ്‍മി പറഞ്ഞു. ഇവിടത്തെ നമ്പര്‍ വണ്‍ ഫൈറ്റര്‍ ആണ് പോകുന്നത് എന്ന് ഫിറോസ് പറയുകയും എല്ലാവരും കയ്യടിച്ച് പ്രോത്സാഹിപ്പിക്കുകയും ചെയ്‍തു.
undefined
പുറത്തെത്തിയ മോഹൻലാലിനോടും ഭാഗ്യലക്ഷ്‍മി പറഞ്ഞത് താൻ ഇത് ആഗ്രഹിച്ചതാണ് എന്നായിരുന്നു.
undefined
ഒരുപാട് ആഗ്രഹിച്ചുവല്ലേ പുറത്തോട്ടു വരാൻ എന്നുതന്നെയായിരുന്നു മോഹൻലാല്‍ ആദ്യം ചോദിച്ചതും. ഞാൻ ആവശ്യപ്പെട്ടതാണ്. ഇതെന്റെ റിക്വസ്റ്റ് ആണ്. വീട്ടില്‍ കലഹം ഉണ്ടാകാതിരിക്കാൻ ആഗ്രഹിക്കുന്ന ആളാണ് ഞാൻ. നമ്മള്‍ ക്യാപ്റ്റൻസിയെ കുറിച്ച് ഒരഭിപ്രായം അതനുസരിച്ചാണ് നമ്മളോട് പെരുമാറുന്നത്. നമുക്ക് വ്യക്തമായ അഭിപ്രായം പറയാൻ പറ്റുന്നില്ല. നിയന്ത്രണം വിട്ടിട്ടുള്ള വാക്കുകളുമുണ്ടാകുന്നുവെന്ന് ഭാഗ്യലക്ഷ്‍മി വ്യക്തമാക്കി.
undefined
ഗെയിമിനെ ഒരുപാട് തെറ്റിദ്ധരിച്ചിട്ടുണ്ട് മത്സരാര്‍ഥികള്‍. ഞാൻ വിചാരിച്ചത് സ്‍പോര്‍ട്‍സ് അടിസ്ഥാനമുള്ളതായിരിക്കും. എന്റെ പ്രായത്തില്‍ അങ്ങനെ മത്സരിക്കുന്നത് എനിക്ക് വലിയ ചലഞ്ച് ആയിരുന്നു. പക്ഷേ അതിന്റെയുള്ളില്‍ കടന്നാല്‍ മിണ്ടിതിരിക്കാൻ പറ്റില്ല. എന്നാല്‍ മിണ്ടിയാല്‍ പ്രശ്‍നമാകുകയും ചെയ്യുമെന്നും ഭാഗ്യലക്ഷ്‍മി പറഞ്ഞു.
undefined
ബിഗ് ബോസില്‍ നിന്ന് ഇറങ്ങുന്നതിനു മുന്നേയായി ഭാഗ്യലക്ഷ്‍മി വീണ്ടും മത്സാര്‍ഥികളോട് സംസാരിച്ചു. സന്ധ്യാ വളരെ ബോള്‍ഡായ ഒരാളാണ്. ധൈര്യമായിട്ട് ഇതേപോലെ കളിക്കൂ. അഡോണി നല്ലതായിട്ടുണ്ട്. കോയിൻ തന്നതുപോലെയാണ്, വളരെ സത്യസന്ധമായിട്ടാണ് കളിക്കുന്നത്. കിടിലൻ ഫിറോസ്. ധൈര്യമായിരിക്കൂ. നിങ്ങള്‍ ചെയ്യുന്നത് ശരിയാണെന്ന് തോന്നുന്നുണ്ടെങ്കില്‍ നിങ്ങള്‍ അതുപോലെ തന്നെ മുമ്പോട്ടുപോകൂ. വിമര്‍ശനങ്ങള്‍ ഉണ്ടാകും, നീതി ചെയ്‍താല്‍ എന്നും ഭാഗ്യലക്ഷ്‍മി പറഞ്ഞു.
undefined
എനിക്ക് പ്രിയപ്പെട്ട കുട്ടി റംസാൻ. ഇന്നലെ ഒരു ഫാമിലി സ്റ്റോറിയുണ്ടാക്കിയിട്ടുണ്ടായിരുന്നു. അതില്‍ വികൃതികുട്ടിയാണ് റംസാൻ. കള്ള തിരുമാലിയാണ് അഡോണി. പുറത്തുനിന്ന വന്ന കസിൻസാണ് ഡിംപലും റിതുവും. അവിടത്തെ ഒരു കാരണവരാണ് അവര്‍ വരാൻ കാരണം. നോബി എല്ലാവരോടും എനിക്ക് നന്ദിയുണ്ട്. കാരണം എല്ലാവരും എന്നെ റസ്‍പെക്റ്റ് ചെയ്‍തു. സ്‍നേഹിച്ചോ എന്ന് എനിക്ക് അറിയില്ല. സ്‍നേഹിച്ചവര്‍ ഉണ്ടോയെന്ന് അറിയില്ല. കുറവാണ്. മണിക്കുട്ടാ, മണിക്കുട്ടനെ തീര്‍ച്ചയായും വിടാൻ പാടില്ല. എനിക്ക് ഒരുപാട് സന്തോഷമുണ്ട്. കളി കളിയായി ഇരിക്കട്ടെ. എല്ലാവരും സൗഹൃദമായി ഇരിക്കട്ടെ. അപോള്‍ എല്ലാവര്‍ക്കും നല്ലത് വരട്ടെ. ഐ ലവ് യു ഓള്‍ എന്നും പറഞ്ഞാണ് ഭാഗ്യലക്ഷ്‍മി യാത്ര പറഞ്ഞത്.
undefined
click me!