ഇന്നലെ മുതല്‍ ബ്രിട്ടീഷുകാരുടെ ശ്രദ്ധ മുഴുവന്‍ അവരുടെ ക്ലോക്കുകളിലായിരുന്നു. അവിടെ ഇന്നലെ സമയം മാറി.
undefined
ഇന്നലെ (ഒക്‌ടോബര്‍ 25) പുലര്‍ച്ചെ രണ്ടു മണിയായപ്പോള്‍ ബ്രിട്ടനിലെ ക്ലോക്കുകള്‍ ഒരു മണിയിലേക്ക് തിരിച്ചുവെക്കുകയായിരുന്നു.
undefined
എല്ലാ വര്‍ഷവും മാര്‍ച്ചിലെയും ഒക്‌ടോബറിലെയും അവസാന ഞായറാഴ്ചകളിലാണ് ക്ലോക്കുകളിലെ സമയം ഇങ്ങനെ മാറ്റിവെയ്ക്കുന്നത്
undefined
പകലിന്റെ ദൈര്‍ഘ്യത്തിലുള്ള വ്യത്യാസം കാരണമാണ് ഇവിടെ ഇങ്ങനെ ക്ലോക്കുകള്‍ സമയം മാറ്റിവെയ്ക്കുന്നത്.
undefined
ഡിസംബര്‍, ജനുവരി മാസങ്ങളില്‍ പകല്‍ ഏകദേശം എട്ടു മണിക്കൂറാണ്. ജൂണ്‍ ജൂലൈ മാസങ്ങളില്‍ അത് ഏകദേശം പതിനാറു മണിക്കൂറാണ്.
undefined
അതായത് ജൂണ്‍, ജൂലൈ മാസങ്ങളില്‍ ഉദയം രാവിലെ ഏതാണ്ട് നാലേ മുക്കാലിനും അസ്തമയം രാത്രി ഏകദേശം ഒമ്പതേകാലിനുമായിരിക്കും.
undefined
എന്നാല്‍, ഡിസംബറിലും ജനുവരിയിലും ഉദയം രാവിലെ എട്ടു മണിയോടെയും അസ്തമയം വൈകുന്നേരം 4 മണി കഴിഞ്ഞുമാവും.
undefined
ഇന്നലെ വരെ ബ്രിട്ടീഷ് സമയവും ഇന്ത്യന്‍ സമയവുമായുള്ള വ്യത്യാസം നാലര മണിക്കൂര്‍ ആയിരുന്നു. ഇന്നു മുതല്‍ അത് അഞ്ചര മണിക്കൂര്‍ ആയിരിക്കും.
undefined
ഇനി മറ്റൊരു കാര്യം പറയാം. സ്മാര്‍ട് ഫോണുകളിലും സ്മാര്‍ട്ട് വാച്ചുകളിലും ഇങ്ങനെ സമയമാറ്റം വരുത്തേണ്ടതില്ല. അവയില്‍ സമയമാറ്റം ഓട്ടോമാറ്റിക്കായിരിക്കും.
undefined
എന്നാല്‍, നൂറുകണക്കിന് മാനുവല്‍ ക്ലോക്കുകളില്‍ അതല്ല അവസ്ഥ. അത് നമ്മള്‍ തന്നെ മാറ്റേണ്ടി വരും.
undefined
അത്തരം ക്ലോക്കുകള്‍ മാറ്റുന്ന ചിത്രങ്ങളാണ് ഇത്. വിന്‍സര്‍ കോട്ടയിലെ നൂറു കണക്കിന് പഴയ മട്ടിലുള്ള ക്ലോക്കുകളില്‍ സമയം മാറ്റുകയാണ് ഇവിടെ.Image courtesy: Antonio Olmos BBC
undefined
400 ക്ലോക്കുകളാണ് വിന്‍സര്‍ എസ്‌റ്റേറ്റിലുള്ളത്. കൊട്ടാരത്തില്‍ മാത്രം 250 ക്ലോക്കുകളുണ്ട്. ഏഴ ടവര്‍ ക്ലോക്കുകളുമുണ്ട് ഇവിടെ.Image courtesy: Antonio Olmos BBC
undefined
അവിടെ സമയക്രമം നോക്കുകയും ഘടികാരങ്ങളിലെ സമയമാറ്റം നിശ്ചയിക്കുന്നതിനുമുള്ള സമയപരിപാലന പദവിയില്‍ ഇപ്പോള്‍ ജൊദോര്‍ വാന്‍ ഡെന്‍ ബ്രൊക് ആണ്.
undefined
ഇവിടെയുള്ള ക്ലോക്കുകളില്‍ സമയം മാറ്റുന്ന തിരക്കിലായിരുന്നു ഇന്നലെ അദ്ദേഹം. 16 മണിക്കൂറുകള്‍ കൊണ്ടാണ് അദ്ദേഹം ഈ ക്ലോക്കുകളുടെ സമയം മാറ്റിയത്.
undefined
ബക്കിംഗ് ഹാം കൊട്ടാരത്തിലെ കാര്യങ്ങള്‍ നോക്കുന്നത് ബ്രൊക്കിന്റെ ഒരു സഹപ്രവര്‍ത്തകനാണ്.
undefined
ഇവിടെയുള്ള ചില ക്ലോക്കുകളില്‍ സമയത്തിന് വ്യത്യാസമുണ്ട്. അതിനും കാരണമുണ്ട്.
undefined
വിന്‍സര്‍ കോട്ടയിലും ബക്കിംഗ് ഹാം കൊട്ടാരതതിലും അടുക്കളയിലെ ക്ലോക്കുകള്‍ അഞ്ചു മിനിറ്റ് ഫാസ്റ്റ് ആണ്. ഭക്ഷണം കൃത്യസമയത്ത് കിട്ടാനുള്ള ശ്രദ്ധയാണത്.
undefined
ദിവസവും എല്ലാ ക്ലോക്കുകളും അദ്ദേഹം പരിശോധിക്കും. സന്ദര്‍ശകര്‍ ധാരാളം വരുന്നതിനാല്‍, ഒരു സമയവും തെറ്റാന്‍ പാടില്ല എന്നാണ്.
undefined
ഭൂരിഭാഗം ക്ലോക്കുകളും കൃത്യമായി പ്രവര്‍ത്തിക്കുന്നതാണെങ്കിലും ചിലത് ഇടയ്ക്ക് മുന്നോട്ടോ പിന്നോട്ടോ സമയം മാറിക്കൊണ്ടിരിക്കും.
undefined
'ദൈവം സമയം ഉണ്ടാക്കി. മനുഷ്യന്‍ സമയം അളക്കാനുള്ള യന്ത്രം ഉണ്ടാക്കി'-എന്നാണ് അദ്ദേഹം പറയുന്നത്.
undefined
ചരിത്രം ഉറങ്ങിക്കിടക്കുന്ന കൊട്ടാരത്തിലും കോട്ടയിലുമുള്ള ക്ലോക്കുകള്‍ക്കും പറയാന്‍ ഏറെ കഥകളുണ്ട്.
undefined
സ്‌റ്റെറ്റ് ഡൈനിംഗ് റൂമിലുള്ള ഫ്രഞ്ച് ക്ലോക്കിന്റെ കാര്യം എടുക്കാം. 1844-ല്‍ ഫ്രാന്‍സിലെ ലൂയി ഫിലിപ്പ് രാജാവ് നല്‍കിയ സമ്മാനമാണ് അത്.വിക്‌ടോറിയ രാജ്ഞിയുടെ ചിത്രം അതിനു പിന്നില്‍ തൂങ്ങിക്കിടക്കുന്നു. രാജ്ഞിയുടെ പ്രിയപ്പെട്ട ക്ലോക്ക് ആയിരുന്നു അത്.
undefined
ഘടികാര ചരിത്രത്തിലെ സുപ്രധാനമായ സംഭവങ്ങള്‍ വിശദമാക്കുന്ന മൂന്ന് പെയിന്റിംഗുകളാണ് ഈ ക്ലോക്കിലുള്ളത്.1364, ഇറ്റലിയിലെ പാദുവ ടൗണ്‍ ഹാളില്‍ ഉണ്ടായിരുന്ന ആദ്യത്തെ ജ്യോതിശാസ്ത്ര ക്ലോക്ക്, ഡച്ച് ഭൗതികശാസ്തജ്ഞനായ ക്രിസ്റ്റിയന്‍ ഹുയെന്‍സ് 1656 -ല്‍ കണ്ടുപിടിച്ച ആദ്യ പെന്‍ഡുലം ക്ലോക്ക് പ്രദര്‍ശിപ്പിക്കുന്നത്, ഒരു റോമന്‍ സെനറ്റര്‍ ജലഘടികാരവുമായി നില്‍ക്കുന്നതാണ് മൂന്നാമത്തെ ചിത്രം.
undefined
ചരിത്രം ഉറങ്ങിക്കിടക്കുന്ന ഇത്തരം അനേകം ഘടികാരങ്ങളാണ് ഇവിടെയുള്ളത്.
undefined
ബ്രിട്ടനിലെ ക്ലോക്കുകള്‍ ഇന്നലെ ഒരു മണിക്കൂര്‍ പുറകോട്ട് തിരിച്ചു വെച്ചത് എന്തിനാണ്?
undefined