അതിൽ ഏറ്റവും പ്രധാനപ്പെട്ടത് വാഹനമോടിക്കാൻ രാജ്ഞിയ്ക്ക് ലൈസൻസിന്റെ ആവശ്യമില്ല എന്നതാണ്. ഒരുപക്ഷേ ലോകത്തിൽ ഒരേയൊരാൾക്ക് മാത്രം ലഭിക്കുന്ന ഭാഗ്യമാണ് അത്. അവർക്ക് വണ്ടിയോടിക്കാൻ ഒരു ലൈസൻസോ, നമ്പർ പ്ലേറ്റോ ഒന്നും ആവശ്യമില്ല.
undefined
ലൈസൻസ് പോലെ തന്നെ അവർക്ക് മറ്റ് രാജ്യങ്ങളിലേയ്ക്ക് യാത്ര ചെയ്യാൻ സ്വന്തമായൊരു പാസ്സ്പോർട്ടിന്റെ ആവശ്യമില്ല. കാരണം എല്ലാ യുകെ പാസ്‌പോർട്ടുകളും രാജ്ഞിയുടെ പേരിലാണ് ഇറക്കുന്നത്. എന്നിരുന്നാലും, രാജകുടുംബത്തിലെ മറ്റ് അംഗങ്ങൾക്ക് ഈ പദവി ആസ്വദിക്കാനാവില്ല.
undefined
രാജ്ഞിക്ക് രണ്ട് ജന്മദിനങ്ങളുണ്ട്. ഒന്ന് അവരുടെ ഔദ്യോഗിക ജന്മദിനം, അത് ഏപ്രിൽ 21 -നാണ്. രണ്ടാമത്തേത് ജൂണിലെ രണ്ടാമത്തെ ശനിയാഴ്ചയാണ്. അന്ന് അവരുടെ ഔദ്യോഗിക രാജകീയ ജന്മദിനമായി ആഘോഷിക്കുന്നു.
undefined
രാജ്ഞിക്ക് സ്വന്തമായി ഒരു ആസ്‌ഥാന കവിയുമുണ്ട്. സുപ്രധാന അവസരങ്ങളെ അനുസ്മരിച്ച് ആ കവി കവിതകൾ എഴുതുന്നു. 2019 മെയ് മാസത്തിൽ പ്രഖ്യാപിച്ച സൈമൺ ആർമിറ്റേജാണ് ഇപ്പോഴത്തെ കൊട്ടാരം കവി.
undefined
രാജ്ഞിക്ക് സ്വന്തമായി ഒരു എടിഎം മെഷീൻ ഉണ്ട്. ബ്രിട്ടനിലെ ഏറ്റവും മികച്ച ബാങ്കുകളിലൊന്നായ കോട്ട്സാണ് അത് നൽകുന്നത്. ബക്കിംഗ്ഹാം കൊട്ടാരത്തിന്റെ ബേസ്മെന്റിലാണ് സ്വകാര്യ ക്യാഷ് മെഷീൻ സ്ഥാപിച്ചിരിക്കുന്നത്. രാജകുടുംബത്തിലെ മറ്റ് അംഗങ്ങൾക്കും ആസ്വദിക്കാവുന്ന ഒരു ആനുകൂല്യമാണ് ഇത്.
undefined
തേംസ് നദിയിലെ എല്ലാ ഹംസംങ്ങളും രാജ്ഞിയുടെതാണ്. രാജകുടുംബത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് അനുസരിച്ച്, തേംസിലും, ചുറ്റുമുള്ള പോഷകനദികളിലുമുള്ള ഹംസങ്ങൾ എല്ലാം അവരുടെ ഉടമസ്ഥതയിലുള്ളതാണ്. അതുപോലെ 1324 മുതലുള്ള ഒരു ചട്ടപ്രകാരം, യുകെക്ക് ചുറ്റുമുള്ള വെള്ളത്തിലെ എല്ലാ തിമിംഗലങ്ങളും, ഡോൾഫിനുകളും രാജ്ഞിയ്ക്ക് സ്വന്തമാണ്.
undefined
രാജ്ഞിയുടെ സമ്മതമില്ലാതെ രാജ്യത്ത് ഒരു നിയമവും രൂപീകരിച്ചുകൂടാ. ഏത് ബില്ലും നിയമമാക്കി മാറ്റാൻ രാജ്ഞിയുടെ ഒപ്പ് വേണം. പാർലമെന്റിന്റെ ഇരുസഭകളിലും നിർദ്ദിഷ്ട നിയമം പാസാക്കികഴിഞ്ഞാൽ, അംഗീകാരത്തിനായി അത് കൊട്ടാരത്തിലേക്ക് അയക്കുന്നു. അതിനെ "റോയൽ അസന്റ്" എന്നാണ് വിളിക്കുന്നത്.
undefined
രാജ്ഞിയ്ക്ക് നികുതി അടയ്‌ക്കേണ്ട ആവശ്യമില്ല. എന്നിരുന്നാലും 1992 മുതൽ രാജ്ഞി സ്വമേധയാ അവരുടെ ന്യായമായ വിഹിതം നൽകാൻ തുടങ്ങി.
undefined
പരമാധികാരിയായ രാജ്ഞിയെ പ്രോസിക്യൂഷനിൽ നിന്ന് പൂർണമായും ഒഴിവാക്കിയിരിക്കുന്നു. അവരെ അറസ്റ്റ് ചെയ്യാനോ, വിചാരണ ചെയ്യാനോ സാധിക്കില്ല. മാത്രമല്ല, വിവരാവകാശ നിയമമനുസരിച്ച്, അവരുടെയും, അവരുടെ കുടുംബത്തിന്റെയും വിവരങ്ങൾ അറിയാൻ ആർക്കും അനുവാദമില്ല.
undefined
രാജ്ഞി തൻ്റെ അധികാരം മന്ത്രിമാർക്ക് നൽകിയിരിക്കയാണല്ലോ. എന്നാൽ, ഭരണഘടനാ പ്രതിസന്ധിയിൽ മന്ത്രിമാരുടെ തീരുമാനത്തിന് വിരുദ്ധമായി രാജ്യത്തിന് വേണ്ടി പ്രവർത്തിക്കാനുള്ള അധികാരം അവർക്കുണ്ട്. അവർ പ്രതിനിധിയായി നിൽക്കുന്ന ഓസ്‌ട്രേലിയൻ സർക്കാരിനെ ഇല്ലാതാക്കാനും അവർക്ക് കഴിയും. അവർക്ക് പാർലമെന്റ് പിരിച്ചുവിടാൻ കഴിയില്ല, പക്ഷേ അവർക്ക് ഓസ്‌ട്രേലിയൻ സർക്കാരിനെ പിരിച്ചുവിടാനാകും. പ്രധാനമന്ത്രിയെയും, മറ്റ് ഓസ്ട്രേലിയയുടെ മന്ത്രിമാരെയും പിരിച്ചുവിടാൻ അവർക്ക് അധികാരമുണ്ട്.
undefined
യുകെ, ഓസ്‌ട്രേലിയ എന്നിവയ്‌ക്ക് പുറമേ, ആന്റിഗ്വ, ബാർബുഡ, ബഹാമസ്, ബാർബഡോസ്, ബെലീസ്, കാനഡ, ഗ്രെനഡ, ജമൈക്ക, ന്യൂസിലാന്റ്, പപ്പുവ ന്യൂ ഗ്വിനിയ, സെന്റ് കിറ്റ്സ്, നെവിസ്, സെന്റ് ലൂസിയ, സെന്റ് വിൻസെന്റ് ആൻഡ് ഗ്രെനാഡിൻസ്, സോളമൻ ദ്വീപുകൾ, തുവാലു തുടങ്ങിയ സ്ഥലങ്ങളിലെ അധികാരി കൂടിയാണവർ.
undefined
യു കെ യിലെ മതത്തിന്റെ സർവ്വാധികാരിയും രാജ്ഞി തന്നെയാണ്. അവരുടെ ഔദ്യോഗിക പദവി തന്നെ വിശ്വാസത്തിന്റെ സംരക്ഷകയും ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ പരമോന്നത ഗവർണറുമെന്നാണ്. ബിഷപ്പുമാരെയും ആർച്ച് ബിഷപ്പുമാരെയും നിയമിക്കാനുള്ള അധികാരവും അവർക്കുണ്ട്. എന്നിരുന്നാലും, അവരുടെ മറ്റ് പല അധികാരങ്ങളെയും പോലെ, ഇത് നടപ്പാക്കുന്നത് പ്രധാനമന്ത്രിയുടെ ഉപദേശപ്രകാരം മാത്രമാണ്. ഇതിന്റെ രസകരമായ ഒരു കാര്യം, പരമാധികാരി ചർച്ച് ഓഫ് ഇംഗ്ലണ്ടിലെ അംഗമായിരിക്കണം എന്നതാണ്. കത്തോലിക്കരും മറ്റ് മതവിശ്വാസികളും ബ്രിട്ടീഷ് രാജാവായി അധികാരത്തിൽ ഏറില്ല. ഉദാഹരണത്തിന്, ചാൾസ് രാജകുമാരൻ മറ്റൊരു മതം സ്വീകരിച്ചാൽ, എലിസബത്ത് രാജ്ഞി മരിച്ചതിനുശേഷം അദ്ദേഹത്തിന് പിന്നീട് രാജാവാകാൻ കഴിയില്ല.
undefined