വെള്ളത്തില്‍ ജീവിക്കുന്ന മനുഷ്യര്‍; കടലില്‍ അവരുടെ ശവസംസ്‌കാരം; കാണാം അവിശ്വസനീയ ജീവിത ചിത്രങ്ങള്‍

First Published | Oct 10, 2020, 11:19 PM IST

ജീവിതകാലം മുഴുവന്‍ വെള്ളത്തില്‍ കഴിയുന്ന മനുഷ്യര്‍. കടലില്‍ കഴിയുന്ന ബജാവു എന്ന ഗോത്രവര്‍ഗക്കാരെ അങ്ങനെയേ വിശേഷിപ്പിക്കാനാവൂ. 
 

ഇന്തൊനേഷ്യയുടെ കിഴക്കന്‍ പ്രദേശത്തും സെലെബിസിലും ബോര്‍ണ്ണിയോയിലും ഫിലിപ്പൈന്‍സിലെ മിന്ദനാവോയിലും സുലു ഉപദ്വീപിലുമാണ് ഇവരുടെ വാസം.
undefined
ജനനം മുതല്‍ മരണം വരെ ഇവരുടെ ജീവിതം വെള്ളത്തിലാണ്.
undefined

Latest Videos


ദക്ഷിണ ഫിലിപ്പൈന്‍സില്‍ നിന്നും പലയിടങ്ങളിലേക്ക് വ്യാപിച്ച ആസ്‌ട്രോനേഷ്യന്‍ വര്‍ഗ്ഗത്തില്‍പ്പെട്ട ഗോത്രസമുദായക്കാരാണ് ഇവര്‍
undefined
ഇവര്‍ക്ക് വെള്ളത്തിലുള്ള ജീവിതം നമ്മുടെ കരയിലെ ജീവിതം പോലെ തന്നെയാണ്.
undefined
ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് പോകാന്‍ അവര്‍ തടികൊണ്ടുള്ള വള്ളത്തെ ആശ്രയിക്കുന്നു.
undefined
സമുദ്രവുമായി ബന്ധപ്പെട്ട് തന്നെയാണ് ഇവരുടെ ജീവിതം. അവരുടെ രാജ്യം തന്നെ സമുദ്രമാണ്.
undefined
അതിനാല്‍, ഇവര്‍ക്ക് എവിടെയും പൗരത്വമില്ല. അതിനാല്‍ ഏതെങ്കിലും പ്രത്യേക അവകാശങ്ങളും അവര്‍ക്കില്ല.
undefined
തലമുറകളായി കൈമാറ്റം ചെയ്യപ്പെട്ടിട്ടുള്ള കടലിലുള്ള വേട്ടയാടല്‍ കഴിവുകളുപയോഗിച്ചാണ് ഇവര്‍ ജീവിക്കുന്നത്.
undefined
ഏതെങ്കിലും പ്രത്യേക രാജ്യത്തിന്റെ ഭാഗമല്ലാത്തതിനാലും പൗരത്വമില്ലാത്തതിനാലും ഇവരുടെ കുട്ടികള്‍ക്ക് സ്‌കൂളുകളില്‍ പ്രവേശനം ലഭിക്കില്ല.
undefined
ജോലി കണ്ടെത്താനും സാധ്യമല്ല.
undefined
അതുപോലെ തന്നെ സര്‍ക്കാര്‍ ആനുകൂല്യങ്ങളും ലഭിക്കില്ല.
undefined
ലാന്‍ഡ് ബജാവു എന്നോ സീ ബജാവു എന്നോ ഇവരറിയപ്പെടുന്നു.
undefined
കടല്‍ ജിപ്‌സികള്‍, കടല്‍ വേട്ടക്കാര്‍ അല്ലെങ്കില്‍ കടല്‍ നാടോടികള്‍ എന്നും ഇവരെ വിളിക്കാറുണ്ട്.
undefined
ബജാവുകള്‍ സാധാരണയായി കടലിലെ അവരുടെ വീടുകളില്‍ താമസിക്കുന്നു.
undefined
ആ വീട് അവര്‍ പണ്ടുപണ്ടുമുതലേ രൂപകല്‍പ്പന ചെയ്തവയാണ്. നമ്മുടെ കെട്ടുവള്ളത്തോട് സാദൃശമുള്ള ബോട്ട് തന്നെയാണത്.
undefined
ബാര്‍ട്ടര്‍ സമ്പ്രദായം വഴിയാണ് അവര്‍ സാധനങ്ങള്‍ വാങ്ങുന്നത്.
undefined
ആഴക്കടലില്‍ വരെ ചെന്ന് മീന്‍ കണ്ടെത്തുകയാണ് അവര്‍ ചെയ്യുന്നത്.
undefined
ബോട്ടിനോട് ബന്ധിച്ച ചെറുതോണിയിലിരുന്ന് ചൂണ്ടയിട്ട് കുടുക്കിയെടുക്കുന്ന സ്രാവിനെ കുന്തം കൊണ്ട് കുത്തിയാണ് ഇവര്‍ ബോട്ടിലെത്തിക്കുന്നത്.
undefined
കുടിക്കാനുള്ള വെള്ളം, വിറക്, പാകം ചെയ്യാനുള്ള ധാന്യങ്ങള്‍ ഇവയെല്ലാം കരയില്‍നിന്നാണ് വാങ്ങുന്നത്.
undefined
എല്ലാവരും ഒരുമിച്ചാണ് പാചകം. വളരെ കുറച്ച് സാധനങ്ങള്‍ മാത്രമാണ് ഇവര്‍ക്കുള്ളത്.
undefined
ബജാവു അവരുടെ കരകൗശല കഴിവുകള്‍ നന്നായി സംരക്ഷിക്കുന്നവരാണ്.
undefined
ഒരാഴ്ചയ്ക്കുള്ളില്‍ത്തന്നെ ഒരു സ്‌കെച്ച് പോലുമില്ലാതെ ഒരു മല്‍സ്യ ബന്ധന ബോട്ട് ഇവര്‍ രൂപകല്‍പ്പന ചെയ്യുന്നു.
undefined
മനോഹരമായ കുടിലുകള്‍ മൂന്നാഴ്ചയ്ക്കുള്ളില്‍ ടീം വര്‍ക്ക് വഴി ഇവര്‍ പൂര്‍ത്തിയാക്കുന്നു.
undefined
ഇവിടെ സ്ത്രീകള്‍ക്കുപയോഗിക്കാനുള്ള സണ്‍സ്‌ക്രീന്‍ ലോഷന്‍ വരെ ഇവര്‍ ഉണ്ടാക്കുന്നുണ്ട്.
undefined
സ്വയം വേട്ടയാടല്‍, ഭക്ഷണം കണ്ടെത്തല്‍, ഇവയൊക്കെ കൊണ്ടുതന്നെ ലോകത്തിലെ ഏറ്റവും സ്വതന്ത്ര ജനതയാണ് ബജാവുകള്‍.
undefined
ഇവര്‍ വിവിധ സമുദ്രജീവികളെ ഭക്ഷിക്കുന്നു. കടല്‍ വെള്ളരി, ബജാവുവിനുള്ള വിലയേറിയ പ്രോട്ടീന്‍ ഭക്ഷണമാണ്.
undefined
ഇവരുടെ വിവാഹവും മരണാനന്തര ചടങ്ങുകളുമെല്ലാം തനതായ രീതിയിലാണ് നടക്കുക.
undefined
ദ്വീപിലാണ് ശവം സംസ്‌കരിക്കുക. അതിനായി ഇവര്‍ അങ്ങോട്ട് പോകുന്നു.
undefined
വിവാഹത്തിലാകട്ടെ, മുഖത്ത് അരിപ്പൊടിയും ചുണ്ടില്‍ ചായവുമൊക്കെയിട്ട് വധുവിനെ തയ്യാറാക്കും.
undefined
കരയില്‍ തയ്യാറാക്കിയ മുറിയിലെ പായയിലിരുത്തും. . പാട്ടും നൃത്തവുമുണ്ടാകും.
undefined
അതിനുശേഷം വരന്റെ അച്ഛന്റെ ബോട്ടില്‍ വധുവിനെ അയക്കുകയാണ്.
undefined
നമുക്ക് സങ്കല്‍പ്പിക്കാന്‍ ബുദ്ധിമുട്ടായിരിക്കാം. എങ്കിലും ഇവരുടെ ജീവിതം കെട്ടുകഥയല്ല
undefined
click me!