ആദ്യ ടി20 ലോകകപ്പില്‍ കിരീടം നേടിയ ധോണിയിപ്പോള്‍ മെന്‍റര്‍, പക്ഷെ ആ 8 പേര്‍ ഇത്തവണയും പോരാട്ടത്തിനുണ്ട്

First Published | Oct 20, 2021, 6:47 PM IST

ദുബായ്: ആദ്യ ടി 20- ലോകകപ്പിൽ(T20 World Cup) ധോണിപ്പട(MS Dhoni) കിരീടത്തിലെത്തിയിട്ട് 14 വർഷമാകുന്നു. ധോണി ഇന്ന് ഇന്ത്യൻ ടീമിന്‍റെ മെന്‍ററാണ്. എന്നാല്‍ അന്ന് വിവിധ ടീമുകളിൽ കളിച്ച എട്ട് താരങ്ങൾ ഏഴാം ലോകകപ്പിനായി ഇത്തവണയും യുഎഇയിൽ ഇറങ്ങുന്നുണ്ട്. 2007 മുതൽ ടി20 ലോകകപ്പിൽ സ്ഥിരം പേരുകാരായ എട്ടുപേരാണ് ഇത്തവണയും നെടുന്തൂണായി അവരവരുടെ ടീമിലുള്ളത്. 

രോഹിത് ശര്‍മ: ആദ്യ ലോകകപ്പ് ടീമിലെ ഒരേയൊരു താരം മാത്രമേ ഇന്ന് ഇന്ത്യൻ ടീമിലുളളൂ. രോഹിത് ശർമ. 2007 മുതൽ  ടീമിലെ അവിഭാജ്യ ഘടകമായ ഹിറ്റ്മാനാണ് രണ്ടാം കിരീടം സ്വപ്നം കാണുന്ന ടീം ഇന്ത്യയുടെ ഓപ്പണിങ് കരുത്ത്.

ക്രിസ് ഗെയ്ല്‍: മൂന്നാം കിരീടം തേടിയിറങ്ങുന്ന നിലവിലെ ചാംപ്യന്മാരായ വെസ്റ്റ് ഇൻ‍ഡീസിന് ക്രിസ് ഗെയിലിനെ കൂടിയേതീരൂ. കുട്ടിക്രിക്കറ്റിലെ പ്രതിഭകളേറെയുണ്ടെങ്കിലും യൂണിവേഴ്സൽ ബോസ് തന്നെയാണ് ഇന്നും വിൻഡീസ് ടീമിലെ ഫേവറൈറ്റ്.

Latest Videos


ഡ്വയിന്‍ ബ്രാവോ: ഐപിഎല്ലിൽ ചെന്നൈയുടെ മുന്നേറ്റത്തിൽ നിർണായകമായ ഡ്വയിന്‍ ബ്രാവോ ആണ് തന്‍റെ ഏഴാം ടി20 ലോകകപ്പിന് ഇറങ്ങുന്ന മറ്റൊരു വിന്‍ഡീസ് താരം.

Shoaib Malik-Mohammad Hafeez

ഷൊയ്ബ് മാലിക്-മുഹമ്മദ് ഹഫീസ്: ആദ്യ ലോകകപ്പ് മുതൽ പാകിസ്ഥാൻ ടീമിലുള്ള രണ്ട് പേർ ഇത്തവണ യുഎഇയിലും കളിക്കും. ഷൊയ്ബ് മാലിക്കും മുഹമ്മദ് ഹഫീസും.ഇരുവർക്കും ഓരോ ലോകകപ്പ് വീതം കളിക്കാനായില്ലെങ്കിലും ടീമിലെ അവിഭാജ്യഘടകമായി ഇന്നും തുടരുന്നു.

Mushfiqur Rahim-Shakib Al Hasan

ഷാക്കിബ് അൽ ഹസ്സൻ, മഹമ്മദുള്ള, മുഷ്ഫിഖുർ റഹിം: യോഗ്യതാ റൗണ്ട് മറികടന്നെത്താൻ പാടുപെടുന്ന ബംഗ്ലാദേശ് ടീമിലുണ്ട് എല്ലാ ടൂർണമെന്‍റിലും കളിച്ച മൂന്ന് പേർ. ഷാക്കിബ് അൽ ഹസ്സൻ, നായകൻ മഹമ്മദുള്ള, മുഷ്ഫിഖുർ റഹിം.

click me!