പരിസ്ഥിതിയെക്കുറിച്ചുള്ള ഈ ചോദ്യങ്ങളെല്ലാം ഓര്‍ത്തുവെച്ചോളൂ; പിഎസ്‍സി പരീക്ഷകളിൽ ആവർത്തിക്കുന്നവയാണിവ!
First Published | Jun 5, 2021, 1:26 PM ISTഎല്ലാ വർഷവും ജൂൺ 5 നാണ് ലോക പരിസ്ഥിതി ദിനം ആചരിക്കുന്നത്. പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ചുള്ള അവബോധം വളർത്താനും കർമ്മപരിപാടികൾ ആസൂത്രണം ചെയ്യാനും വേണ്ടിയാണ് ഈ ദിനാചരണം. 1974 മുതലാണ് ഐക്യരാഷ്ട്ര സഭ പരിസ്ഥിതി ദിനാചരണം ആരംഭിച്ചത്. പുനഃസംഘടിപ്പിക്കുക, പുനഃനിർമ്മിക്കുക, പുനഃസ്ഥാപിക്കുക' എന്നതാണ് 2021 പരിസ്ഥിതി ദിനത്തിന്റെ ആപ്തവാക്യം. ആവാസവ്യവസ്ഥ പുനസ്ഥാപിക്കാനുള്ള പതിറ്റാണ്ടിൻ്റെ തുടക്കമായാണ് ഈ പരിസ്ഥിതി ദിനത്തെ ഐക്യരാഷ്ട്രസഭ പരിഗണിക്കുന്നത്. പിഎസ്‍സി പരീക്ഷകളിലും പരിസ്ഥിതിയെക്കുറിച്ചും പരിസ്ഥിതി പ്രസ്ഥാനങ്ങളെക്കുറിച്ചുമുള്ള ചോദ്യങ്ങൾ കടന്നു വരാറുണ്ട്. മുൻവർഷങ്ങളിൽ ആവർത്തിച്ച ചോദ്യങ്ങളാണ് ഇവ മിക്കതും എന്നതാണ് ഏറെ ശ്രദ്ധേയം.