ഒന്നും രണ്ടുമല്ല, കോടികള്‍ വിലയുള്ള ക്ലാസിക്ക് കാറുകളുടെ വന്‍ ശേഖരം; അതും പൊടി പിടിച്ച്

First Published | Sep 4, 2021, 4:34 PM IST

ടക്കൻ ലണ്ടനിലെ 45,000 ചതുരശ്ര അടി വെയർഹൗസിൽ ഒരു ബിസിനസുകാരൻ ശേഖരിച്ച കാറുകളുടെ ശേഖരം കണ്ടാല്‍ ആരായാലും ഒന്ന് മൂക്കത്ത് വിരല്‍വെയ്ക്കും. കാരണം കോടികള്‍ വിലയുള്ള കാറുകള്‍ പൊടി പിടിച്ച് ഒന്നിന് പുറകെ ഒന്നായി കൂട്ടിയിട്ടിരിക്കുന്നു. ഇതൊരു കാര്‍ പ്രേമിയെയും അതിശയിപ്പിക്കുന്ന കാഴ്ച. 1940 കളിലെ കാറുകളാണ് ഇവിടെ പൊടിപിടിച്ച് കിടക്കുന്നത്. ഒന്നും രണ്ടുമല്ല  174 ക്ലാസിക്ക് കാറുകളാണ് ഈ വെയര്‍ഹൌസില്‍ സൂക്ഷിച്ചിരിക്കുന്നത്. ലണ്ടനിലെ ടോട്ടൻഹാം നഗരത്തിലെ ഒരു ബിസിനസ് പാർക്കിലാണ് ഈ അത്യപൂര്‍വ്വ കാര്‍ശേഖരമുള്ളത്.  

പൊടി പിടിച്ച് കിടക്കുന്നതെന്ന് കരുതി വില കുറവാണെന്ന് കരുതരുത്. ഏറ്റവും ചെലവേറിയത് 1960 MG MGA റെഡ് സ്പോർട്സ് കാറിന്‍റെ വില 25,000 പൗണ്ടാണ് (25 ലക്ഷം). 

ഉയർന്ന വിലയുള്ള മറ്റ് വാഹനങ്ങള്‍: 1975 മെഴ്‌സിഡസ് 350 എസ്‌എൽ  18,000 പൗണ്ട്, 1989 BMW 635CSI 16,000 പൗണ്ട്, അഞ്ച് കാറുകൾ ഓരോന്നിനും 15,000  പൗണ്ട് വീതം.  

Latest Videos


1973 പോർഷെ 911 15,000  പൗണ്ട്.  1983 മെഴ്‌സിഡസ് 280 എസ്‌എൽ, 1981 380 എസ്‌എൽ 15,000  പൗണ്ട് എന്നിവയും ഈ ശേഖരത്തില്‍ ഉൾപ്പെടുന്നു.

വെയർഹൗസിന്‍റെ ഉടമസ്ഥനായ ഫ്രെഡി ഫിസൺ തന്‍റെ കാര്‍ ശേഖരം വില്‍ക്കാന്‍ തീരുമാനിച്ച ശേഷമാണ് ഇത്തയും കാറുകള്‍ ആ വെയല്‍ഹൌസില്‍ പൊടിപിടിച്ച് കിടക്കുന്നുണ്ടെന്ന് ലോകമറിഞ്ഞത്. 

കാറുകള്‍ സൂക്ഷിച്ചിരിക്കുന്ന 45,000 ചതുരശ്ര അടിയുള്ള വെയര്‍ഹൌസ് തന്‍റെ ഇപ്പോഴത്തെ ഉടമസ്ഥരായ കൌണ്‍സിലിന് തിരികെ വേണമെന്ന് ആവശ്യപ്പെട്ടു. 

കാറുകളെല്ലാം ഒരു പ്രാദേശിക കൗൺസിലിന്‍റെ ഉടമസ്ഥതയിലുള്ള വെയർഹൗസിലാണ് സൂക്ഷിച്ചിരുന്നത്. ഇപ്പോള്‍  45,000 ചതുരശ്ര അടിയുള്ള വെയര്‍ഹൌസ് അവര്‍ക്ക് തിരികെ വേണമെന്ന് കൌണ്‍സില്‍ ആവശ്യപ്പെട്ടു. 

ഇതോടെ വാഹനങ്ങള്‍ സൂക്ഷിക്കാന്‍ മറ്റൊരു സ്ഥലമില്ലാത്തതിനാല്‍ അവ വില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് കാറുകളുടെ ഉടമസ്ഥനായ ഫ്രെഡി ഫിസൺ മെയില്‍ ഓണ്‍ലൈനോട് പറഞ്ഞു. 

കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ അദ്ദേഹം തന്‍റെ ശേഖരം വിപുലമാക്കാന്‍ ഉടമ തീരുമാനിച്ചത്, ഒരു മെഴ്‌സിഡസ് എസ്‌എല്ലിൽ നിന്നാണ് ഈ കാര്‍ ശേഖരം ആരംഭിച്ചത്. 

അദ്ദേഹം തന്‍റെ കാറുകളെ സ്നേഹിക്കുന്നു. ആ സ്നേഹം പതുക്കെ പതുക്കെ വളര്‍ന്നു. ഒടുവില്‍ 46,000 അടി വിസ്തീര്‍ണ്ണമുള്ള വെയര്‍ഫൌസ് നിറഞ്ഞു. 

കാറുകളെല്ലാം ഒന്നിച്ച് വാങ്ങിയതല്ല, പത്ത് വര്‍ഷത്തിനിടെ പലപ്പോഴായി വാങ്ങിയതാണെന്ന് ഫ്രെഡി ഫിസൺ പറയുന്നു. 


ഈ വലിയ ശേഖരത്തില്‍ 1971 ട്രയംഫ് സ്പിറ്റ്ഫയർ എംകെ 4, 1973 എംജി എംജിബി, 1989 നിസ്സാൻ 300 ഇസഡ്എക്സ്, 1986 മെഴ്സിഡസ് 300 എസ്ഇ എന്നിവ ഉൾപ്പെടുന്നു. 

ഇവയ്ക്കെല്ലാം ഗൈഡ് വില £ 8,000 ആണ്.  1976 വിഡബ്ല്യു കാമ്പർ, 1986 മെഴ്സിഡസ് 300 എസ്ഇ, അതേ നിർമ്മാതാവിന്‍റെ പോണ്ടൻ 200 എന്നിവയും ഈ ശേഖരത്തില്‍ ഉൾപ്പെടുന്നു. ഏറ്റവും വില കുറഞ്ഞ വാഹനം  2000 സിട്രോൺ ബെർലിംഗോയാണ്, വില 100 പൗണ്ട്. (10,000 രൂപ)

ഈ ശേഖരത്തിലെ ഏറ്റവും പഴയ കാർ 1948 എംജി ആണ്. ഇതിന് ഇതുവരെ വില നിശ്ചയിച്ചിട്ടില്ല. ഈ കറിന് അവസാനമായി നികുതി അടച്ചത് 1991 ൽ. 

രണ്ടാമത്തെതിൽ ഏറ്റവും പഴയ കാര്‍ 1952 എംജി വൈബിയും മൂന്നാമത്തേത് 1955 മോറിസ് മൈനറുമാണ് 2,000 പൌണ്ടാണ് വില (2 ലക്ഷം രൂപ). 

ചില കാറുകൾക്ക് നമ്പർ പ്ലേറ്റുകളില്ല, മറ്റുള്ളവയ്ക്ക് തിരിച്ചറിയൽ രേഖകളില്ല, മറ്റ് ചില വാഹനങ്ങള്‍ ഒരേ നമ്പര്‍ പ്ലേറ്റുകളിലാണുള്ളത്. എല്ലാ വാഹനങ്ങളിലും പൊടി അടിഞ്ഞ് കിടക്കുന്നു. 

പലതിലും പക്ഷി കാഷ്ഠവും കാണാം. അപ്പോഴും കാറുകളെല്ലാം പ്രവര്‍ത്തന ക്ഷമമാണെന്ന്  ഫ്രെഡി ഫിസൺ പറയുന്നു.  ചിലത് 2016 വരെ ഉപയോഗിച്ചിരുന്നെന്നും അതുവരെയുള്ള റോഡ് നികുതി അടച്ചിരുന്നെന്നും അദ്ദേഹം അവകാശപ്പെട്ടു. എന്നാല്‍ മറ്റ് പല വാഹനങ്ങള്‍ക്കും മുപ്പത് വര്‍ഷമായി നികുതി അടച്ചിട്ടില്ല. 

ജനപ്രിയ കാർ പ്രേമിയും യൂട്യൂബറുമായ ഫ്രെഡി അറ്റ്കിൻസ് കഴിഞ്ഞയാഴ്ച ഈ വെയര്‍ഹൈസ് സന്ദര്‍ശിച്ചു. അദ്ദേഹം  അതിനെ 'വളരെ പ്രത്യേകതയുള്ള വെയർഹൗസ്' എന്നാണ് വിശേഷിപ്പിച്ചത്.

'എന്‍റെ ജീവിതത്തിൽ ഇതുപോലൊന്ന് ഞാൻ കണ്ടിട്ടില്ല.' അദ്ദേഹം കൂട്ടിചേര്‍ത്തു. TheTFJJ എന്ന പേരിലാണ് അദ്ദേഹം തന്‍റെ വീഡിയോകള്‍ യൂറ്റൂബില്‍ പ്രസിദ്ധപ്പെടുത്തുന്നത്. 

ഇത് അടിസ്ഥാനപരമായി മെഴ്‌സിഡസ്, പോർഷെ, ഫോക്‌സ്‌വാഗൺ, ബിഎംഡബ്ല്യു തുടങ്ങിയ ധാരാളം ക്ലാസിക് കാറുകളുടെ ഒരു ഭ്രാന്തൻ ശേഖരമാണ്. 

അവയെല്ലാം ഈ വെയല്‍ഹൌസില്‍ പൊടിപിടിച്ച് കിടക്കുന്നു. ഈ കാറുകള്‍ പുതിയ ഉടമയെ തേടുന്നു. ഇൻസ്റ്റാഗ്രാമിൽ ലണ്ടൻ ബാർൺ ഫൈൻഡ്‌സുമായി ചേര്‍ന്ന് അവ വിൽപ്പനയ്‌ക്കെത്തും. 

'ഈ സ്ഥലത്തിന്‍റെ വ്യാപ്തി അവിശ്വസനീയമാണ്. കാറുകളുടെ ഇന്‍റീരിയറിന്‍റെ വ്യത്യസ്ത അവസ്ഥകൾ കാണുന്നത് രസകരമാണെന്നും. നിങ്ങള്‍ കാറുകൾ നിരവധി വർഷങ്ങളായി ഉപേക്ഷിച്ചിരിക്കുകയാണെങ്കില്‍ അവയുടെ ഇന്‍റീരിയർ എങ്ങനെയിരിക്കും എന്നതിനെക്കുറിച്ചുള്ള ഒരു ഉൾക്കാഴ്ച നൽകാന്‍ ഈ കാഴ്ച സഹായിക്കുമെന്ന് യൂറ്റൂബര്‍ ഫ്രെഡി അറ്റ്കിൻസ് പറയുന്നു.  

മൊത്തം 942,700 പൌണ്ട് (ഏതാണ്ട് ഒമ്പതര കോടി) ആണ് ഈ കാറുകള്‍ക്ക് വിലയിട്ടിരിക്കുന്നത്. അടുത്ത തിങ്കളാഴ്ച  ഇവ ലേലത്തിന് വെയ്ക്കും. 

സീൽ ചെയ്ത ഓഫറുകള്‍ ശ്രദ്ധിക്കുകയാണെന്നും ഇവ ലേലത്തിന് വച്ച് മികച്ച വിപണി കണ്ടെത്തുകയാണ് ലക്ഷ്യമെന്നും ഉടമ പറയുന്നു. ലേലത്തില്‍ വിൽക്കാന്‍ പറ്റാത്ത കാറുകള്‍ക്ക് ഇബേ വഴി വിപണി കണ്ടെത്താന്‍ ശ്രമിക്കും.

'ഇത് ശേഖരം വളരെ വലുതാണ്, എല്ലാം ക്ലാസിക്ക് വിഭാഗത്തിലുള്ളവ. ഓരോ വിഭാഗത്തിലും ഓരോ ആവശ്യക്കാരാണ്. ഓരോ കാറിനും കുറഞ്ഞത് 50 -ഒളം അന്വേഷണങ്ങളാണ് എത്തുന്നതെന്ന് ഉടമ ഫ്രഡി ഫിസൺ പറയുന്നു. 
 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.
 

click me!