'കറുത്തവന്‍റെ നൃത്തം', ആദ്യ അമേരിക്കന്‍ ബ്ലാക്ക് ഡാന്‍സ് കമ്പനി തുടങ്ങിയ സ്ത്രീ, കാതറീന്‍ ഡനം: ചിത്രങ്ങള്‍
First Published | Jun 14, 2020, 3:58 PM ISTഅമേരിക്കയില്‍ കറുത്ത വര്‍ഗക്കാരെ കൊന്നതിലുള്ള പ്രതിഷേധം പടരുകയാണ്. ഈ അടിച്ചമര്‍ത്തല്‍ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. അതിനെതിരെയുള്ള പ്രതിഷേധങ്ങളും... കാലങ്ങളായി കലയിലൂടെയും രാഷ്ട്രീയത്തിലൂടെയും ഈ അടിച്ചമര്‍ത്തലിനെതിരെ പ്രതിഷേധത്തിന്‍റെ ശബ്‍ദം ഉയരുന്നുണ്ട്. അങ്ങനെ തന്‍റേതായ രീതിയില്‍ ശബ്‍ദമുയര്‍ത്തിയ ആളാണ് കാതറീന്‍ ഡനവും. കാതറീന്‍ ഡനം അറിയപ്പെടുന്നൊരു നര്‍ത്തകി ആയിരുന്നു. അവിടെത്തീര്‍ന്നില്ല, പ്രശസ്‍ത കൊറിയോഗ്രാഫറും പ്രൊഡ്യൂസറും, എഴുത്തുകാരിയും, ഗവേഷകയും, ആന്ത്രോപോളജിസ്റ്റും മനുഷ്യാവകാശ പ്രവര്‍ത്തകയുമായിരുന്നു. 'ബ്ലാക്ക് ഡാന്‍സിന്‍റെ മാതാവ്' എന്നാണ് കാതറീന്‍ അറിയപ്പെടുന്നത് തന്നെ. ഇരുപതാം നൂറ്റാണ്ടില്‍ വെസ്റ്റേണ്‍ ഡാന്‍സ് തിയേറ്ററില്‍ തന്‍റേതായ വ്യക്തിമുദ്ര പതിപ്പിച്ച സ്ത്രീയാണവര്‍. സ്വന്തം ഡാന്‍സ് കമ്പനി വര്‍ഷങ്ങളോളം വിജയകരമായി കൊണ്ടുനടന്നു കാതറീന്‍. കറുത്തവന്‍റെ പാരമ്പര്യത്തെ ഡാന്‍സിലൂടെ അരങ്ങിലും ആളുകളിലും എത്തിക്കുന്നതിന് കാതറീന് കഴിഞ്ഞു.