ഹരി കുമാർ പി പകര്‍ത്തിയ, സ്കോട്ട്ലൻഡിലെ അവീമോറിലെ ജലാശയത്തില്‍ നിന്ന് ഇരപിടിച്ച് പറന്നുയരുന്ന പരുന്തിന്‍റെ ഈ ചിത്രത്തിനാണ് റണ്ണറപ്പ് അവര്‍ഡ് ലഭിച്ചത്.
മിച്ചൽ ലൂയിസ് പകര്‍ത്തിയ ലണ്ടനിലെ റിച്ച്മണ്ട് പാർക്കിന് മുകളില്‍ സൂര്യാസ്തമയത്തിലെ വെളിച്ചത്തില്‍ നില്‍ക്കുന്ന മുയലിന്‍റെ ചിത്രത്തിനാണ് വന്യജീവി വിഭാഗത്തില്‍ ഒന്നാം സ്ഥാനം.
ദിമിത്രിയോസ് സഖറോപൗലോസ് പകര്‍ത്തിയ സറേയിലെ ആർഎച്ച്എസ് ഗാർഡൻ വിസ്‍ലിയിൽ ഒരു പുഷ്പത്തിൽ തേന്‍കുടിക്കുന്ന തേനീച്ചയുടെ ചിത്രത്തിനാണ് വന്യജീവി വിഭാഗത്തിൽ മറ്റൊരുണ്ണറപ്പ്.
ക്ലാര ഡിപ് വാൻ ച്യൂങ്ങ് പകര്‍ത്തിയ സ്പെയിനിലെ വെലെസ് ഇ വെന്‍റില്‍ നിന്നുള്ള ഈ ചിത്രത്തിനാണ് നഗര പരിസ്ഥിതി വിഭാഗത്തില്‍ ഒന്നാം സ്ഥാനം.
വൈ മെംഗ് ചാൻറെ പകര്‍ത്തിയ ഇംഗ്ലണ്ടിലെ റെയിൻഹാമിലെ സൂര്യാസ്തമയത്തിന്‍റെ അതിശയകരമായ ചിത്രം നഗര പരിസ്ഥിതി വിഭാഗത്തിൽ റണ്ണറപ്പായി.
ജോൺവാ പോൾ അക്കേഴ്സിന്‍റെ മ്യാൻമറിലെ ഡൗൺടൗൺ യാങ്കോണിലെ ചാൻമയേ ഗസ്റ്റ് ഹൗസിന്‍റെ അഞ്ചാം നിലയിൽ നിന്നുള്ള കാഴ്ചാ ചിത്രം നഗര പരിസ്ഥിതി വിഭാഗത്തിൽ മറ്റൊരു റണ്ണറപ്പായി.
നിക്ക് ക്രില്ലി-ഹാർഗ്രേവ് പകർത്തിയ മെക്‌സിക്കോയിലെ വെരാക്രൂസിലെ മത്സ്യം മുറിച്ച് വില്‍പ്പനയ്ക്കായി തയ്യാറാക്കുന്ന രണ്ട് പേരുടെ ചിത്രം ഭക്ഷണ, യാത്രാ വിഭാഗം ഒന്നാം സ്ഥാനം നേടി.
ഇയാൻ ഡഗ്ലസ് സ്കോട്ട് പകര്‍ത്തിയ ഷാങ്ഹായിയിലെ യു ഗാർഡൻ ജില്ലയിലെ ഒരു റസ്റ്റോറന്‍റില്‍ പചകവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന പാചകക്കാരുടെ ചിത്രത്തിന് ഭക്ഷണ, യാത്രാ വിഭാഗത്തില്‍ റണ്ണറപ്പ് നേടി.
കരോലിന വിയർസിഗ്രോച്ച് പകര്‍ത്തിയ പെറുവിയൻ സേക്രഡ് വാലിയുടെ ഹൃദയഭാഗത്തുള്ള ഒരു പട്ടണത്തില്‍ നിന്നുള്ള ചിത്രമാണിത്. പച്ചക്കറികൾ, പഴങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, ഔഷധച്ചെടികൾ എന്നിവ വില്‍പ്പനയ്ക്കായി വച്ചിരിക്കുന്നു. പെരുവിയയിലെ ഉരുബംബ മാര്‍ക്കറ്റില്‍ നിന്ന് പകര്‍ത്തിയ ഈ ചിത്രവും ഭക്ഷണ, യാത്രാ വിഭാഗത്തില്‍ റണ്ണറപ്പ് നേടി.
ഓസ്ഗുൻ ഓസ്ഡെമിർ പകര്‍ത്തിയ അയർലണ്ടിലെ കൗണ്ടി ഡൊനെഗലിലെ മാർബിൾ ഹിൽ എന്ന ബീച്ചിലേക്ക് ഒഴുകുന്ന ഒരു ചെറിയ അരുവി ചിത്രത്തിനാണ് ലാന്‍ഡ്സ്കേപ്പ് വിഭാഗത്തില്‍ ഒന്നാം സ്ഥാനം.
ജോർദാൻ ബാങ്ക് പകര്‍ത്തിയ ഐസ്ലാൻഡിലെ ഹോഫ്നിലുള്ള ജോകുൽസർലോൺ ഹിമപാളിയില്‍ നിന്ന് ഐസ് കഷ്ണങ്ങള്‍ അടര്‍ന്നു വീഴുന്നതിന്‍റെ ചിത്രം ലാന്‍ഡ്സ്കേപ്പ് വിഭാഗത്തില്‍ റണ്ണറപ്പ് നേടി.
ജിയാൻബോ ജിയ പകര്‍ത്തിയ ചൈനയിലെ ക്വിങ്ഹായ് പ്രവിശ്യയിലെ മംഗ്യയിലുള്ള എമറാൾഡ് തടാകത്തിന്‍റെ ചിത്രത്തിനും ലാൻഡ്സ്കേപ്പ് വിഭാഗത്തിൽ റണ്ണറപ്പ് ലഭിച്ചു.
ക്ലയർ വെയറിംഗ് പകര്‍ത്തിയ ജപ്പാനിലെ ഏറ്റവും വടക്കൻ ദ്വീപായ നോട്ട്സ്യൂക്ക് ഉപദ്വീപിൽ നിന്ന് ശീതീകരിച്ച കടലിൽ ഉറഞ്ഞ് പോയ മഞ്ഞില്‍ നിന്ന് മത്സ്യബന്ധനം നടത്തുന്ന വ്യക്തിയുടെ ഈ ചിത്രം ജനങ്ങളുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി.
വാൾട്ടർ മോണ്ടിസെല്ലി പകര്‍ത്തിയ ഹ്യൂ ഇംപീരിയൽ സിറ്റിയിലെ കൊട്ടാരത്തിൽ ഇരിക്കുന്ന പരമ്പരാഗത വസ്ത്രം ധരിച്ച ഒരു വിയറ്റ്നാമീസ് വനിതയുടെ ചിത്രവും ജനങ്ങളുടെ വിഭാഗത്തിൽ റണ്ണറപ്പായി.
രാജീവ് ജോഷി പകര്‍ത്തിയ മ്യാൻമാറിലെ ഒരു പ്രാദേശിക മത്സ്യത്തൊഴിലാളി കടലില്‍ മത്സ്യബന്ധനത്തിനായി ബോട്ടോടിച്ചു പോകുന്ന ചിതം ഈ വിഭാഗത്തില്‍ റണ്ണറപ്പ് നേടി.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona