മാമ്പഴപ്പുളിശ്ശേരി കഴിച്ച് കഴിഞ്ഞ് കയ്യിലിരുന്ന മാങ്ങയണ്ടിയിലെ നാരുകള്‍ ജോക്കറിനേപ്പോലെ തോന്നിയത്രെ ശരത്തിന്. അതോടെ അതില്‍ ഒരു ജോക്കര്‍ വിരിഞ്ഞു.
undefined
ഇത് രസകരമായി തോന്നിയപ്പോള്‍ മാങ്ങാണ്ടിയില്‍ കൂടുതല്‍ ചിത്രങ്ങള്‍ വരച്ചു. പ്രേതം സിനിമയിലെനടന്‍ ജയസൂര്യയുടെ ലുക്ക് അദ്ദേഹം തന്നെ ഫേസ്ബുക്കിലൂടെ പങ്കുവച്ചിരുന്നു.
undefined
അന്തരിച്ച സിനിമാ നാടക നടന്‍കലിംഗ ശശിയും തേന്‍മാവിന്‍ കൊമ്പത്തിലെ ശ്രീനിവാസന്‍റെ അപ്പക്കാളയുമെല്ലാം ഇങ്ങനെ മാങ്ങയണ്ടിയിലെ രൂപങ്ങളായി.
undefined
മാങ്ങയണ്ടിയിലെ കൗതുകം വിത്തിനുള്ളിലേക്ക് കടന്നപ്പോള്‍ അത് അമ്മ വയറ്റിലെ കുഞ്ഞുഭ്രൂണമായി. ആളുകള്‍ ഏറ്റവുമധികം ഏറ്റെടുത്തത് ഈ രൂപമാണെന്ന് ശരത് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
undefined
മാങ്ങയില്‍ ഈ മുഖങ്ങളെങ്ങനെ കണ്ടെത്തുന്നു എന്ന് ചോദിച്ചാല്‍ മാങ്ങയണ്ടിയിലെ നാരുകള്‍ തലമുടികളായി സങ്കല്‍പ്പിച്ച് നോക്കി ചേരുന്ന മുഖങ്ങള്‍ തെരഞ്ഞെടുക്കുന്നുവെന്നാണ് ശരത്തിന് പറയാനുള്ള മറുപടി.
undefined
സിനിമയില്‍ അസോസിയേറ്റ് ആര്‍ട്ട് ഡിറക്ടറാണ് ശരത്. ഫിലിപ്സ് ആന്‍റ് മങ്കി പെന്‍, സ്പിരിറ്റ്, റെഡ് ചില്ലീസ്, റെഡ് വൈന്‍, ബാവൂട്ടിയുടെ നാമത്തില്‍, ഹീറോ എന്നിങ്ങനെ നിരവധി സിനിമകളില്‍ അസോസിയേറ്റ് ആര്‍ട്ട് ഡയറക്ടറായി ശരത് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഫിലിപ്സ് ആന്‍റ് മങ്കി പെന്നിലെ പ്രത്യേകതയുള്ള, കുട്ടികളെല്ലാം കൊതിക്കുന്ന ആ പെന്‍ പണിതെടുത്തത് ശരത് ആയിരുന്നു. ഈ മ യൗവിലെ ക്ലാരനെറ്റും ചെയ്തത് അദ്ദേഹം തന്നെയാണ്.
undefined
മിന്നല്‍ മുരളിയാണ് ഒടുവിലായി ശരത് അസോസിയേറ്റ് ചെയ്ത ചിത്രം. ഗുരുവായൂരപ്പന്‍ എന്ന സീരിയലിലൂടെയാണ് ആര്‍ട്ട് ഡയറക്ഷന്‍ രംഗത്തേക്ക് ശരത് എത്തുന്നത്. പിന്നീട് സിനിയമയിലേക്കും. ആലുവ ആലങ്ങാട് സ്വദേശിയായ ശരത്.
undefined
കലാനിലയം നാടക സംഘത്തിനായി സെറ്റ് തയ്യാറാക്കുന്നുമുണ്ട് ശരത്.
undefined
കലാനിലയത്തിന്റെ കടമറ്റത്ത് കത്തനാർ നാടകത്തിനുവേണ്ടി ചെയ്ത ഒമ്പതര അടി നീളമുള്ളഅരയന്നം
undefined