കലാസൃഷ്‍ടി ഒരു മനുഷ്യന്‍റെ ജീവിതത്തിന് അര്‍ത്ഥം നല്‍കുമെന്ന് ഈ കലാകാരന്മാരിൽ പലരേയും കാണുന്നതിലൂടെ അറിയാന്‍ കഴിഞ്ഞുവെന്നും ജാനിപോള്‍ എഴുതുന്നു. വര അവര്‍ക്ക് പുതിയ പ്രതീക്ഷ നല്‍കുന്നു. ജയിലിലായിക്കഴിഞ്ഞാല്‍ തകര്‍ന്നുപോകും എന്നിടത്തുനിന്നും അവര്‍ കരകയറുകയും വളര്‍ച്ച പ്രാപിക്കുകയും ചെയ്യുന്നു.മറ്റനേകം പേരെയും പോലെ വൈന്‍ സാറ്റര്‍ലീ എന്ന മനുഷ്യനും ഒരു തടവുപുള്ളിയായിരുന്നു. അയാള്‍ക്ക് ജീവിതത്തില്‍ പുതിയ പ്രതീക്ഷകളൊന്നും തന്നെ ഇല്ലായിരുന്നു. താന്‍ കാന്‍സര്‍ കാരണം മരിച്ചുപോകുമെന്ന് അയാള്‍ തന്‍റെ സഹതടവുകാരോട് എപ്പോഴും പറയാറുണ്ടായിരുന്നു. എന്നാല്‍, സുഹൃത്തുക്കളുടെ സഹായത്തോടെ അയാള്‍ വരയിലേക്ക് തിരിഞ്ഞു. വേദനകളില്‍ നിന്നും സങ്കടങ്ങളില്‍ നിന്നും രക്ഷപ്പെടാനാണ് താന്‍ പെയിന്‍റിംഗിലേക്ക് തിരിഞ്ഞത് എന്നാണ് സാറ്റര്‍ലീ പറയുന്നത്. ഇപ്പോള്‍ അയാള്‍ കാന്‍സറിനെ അതിജീവിച്ചു കഴിഞ്ഞു.
undefined
അല്‍ബാനിയയിലാണ് ഒലിഗോ മെര്‍ക്കോ ജനിച്ചത്. അയാള്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയായിരുന്നു. ജീവിതത്തില്‍ തനിക്ക് ഒരു പ്രതീക്ഷയും ലക്ഷ്യവും ഇല്ലായിരുന്നുവെന്ന് അയാള്‍ പറയുന്നു. ഞാന്‍ ആഴത്തില്‍ ചിന്തിച്ചു. കലയിലേക്ക് തിരിഞ്ഞതോടെ എനിക്ക് ഒരു വഴി തുറന്നുകിട്ടി. ഇപ്പോള്‍ താന്‍ ഒരു ദിവസം നാല് മണിക്കൂര്‍ വരെ വരയ്ക്കുന്നുവെന്നും എന്നാലും വര നിര്‍ത്താന്‍ തോന്നാറില്ല എന്നും അയാള്‍ പറയുന്നു. ജീവിതത്തില്‍ നിന്നും ഒരു രക്ഷപ്പെടല്‍ എന്നതിലുപരി ഇത് തനിക്കൊരു രണ്ടാം ജന്മമാണെന്നും മെര്‍ക്കോ പറയുന്നു.കലയിലേക്ക് തിരിഞ്ഞശേഷം കിട്ടുന്നതെന്തും ആര്‍ട്ടാക്കി മാറ്റാനുള്ള ത്വര തടവുപുള്ളികളില്‍ കാണുന്നുണ്ട്. ടോയ്‍ലെറ്റ് പേപ്പര്‍, പശ, സോപ്പ്, കാര്‍ഡ്ബോര്‍ഡ്, പേപ്പര്‍, കല്ലുകള്‍ കുപ്പികള്‍ എന്നിവയെല്ലാം പലതരത്തിലുള്ള ആര്‍ട്ടുകളായി രൂപം മാറുന്നു. റോബര്‍ട്ട് സര്‍ബറിന്‍റെ BuckDeer എന്ന കലാസൃഷ്‍ടി ടോയ്‍ലെറ്റ് പേപ്പറും പശയും ചേര്‍ത്താണ് നിര്‍മ്മിച്ചിരിക്കുന്നത്. പിന്നീടത് ആക്രിലിക് ഉപയോഗിച്ച് പെയിന്‍റ് ചെയ്‍തിരിക്കുകയാണ്.
undefined
കെന്നത്ത് മറിനെറുടെ ഈ കലാസൃഷ്‍ടി നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത് കാര്‍ഡ്ബോര്‍ഡുകളുപയോഗിച്ചാണ്. ഒപ്പം പശ, ടിഷ്യൂ, അക്രിലിക് പെയിന്‍റെ എന്നിവയെല്ലാം ഉപയോഗിച്ചിരിക്കുന്നു.
undefined
തന്‍റെ സെല്ലിന്‍റെ നൂറുകണക്കിന് ഡ്രോയിംഗുകൾ ചെയ്‍തുകൊണ്ടാണ് ജോൺ ബോൺ വരയ്ക്കാൻ പഠിച്ചത്. ചിലപ്പോൾ ദിവസത്തിൽ 16 മണിക്കൂർ വരെ അദ്ദേഹം ജോലിചെയ്യുകയും ചുറ്റുപാടും നിരീക്ഷിക്കുകയും ചെയ്യുന്നു. വളരെ ശ്രദ്ധേയചിത്രമായിരുന്നു ബോണിന്‍റെ സെല്ലിലെ കാഴ്‍ച. 'സെല്‍ സെന്‍സ്' എന്നാണ് പെയിന്‍റിംഗിന് പേരിട്ടിരിക്കുന്നത്.
undefined
വരയ്ക്കാൻ പഠിക്കുമ്പോൾ ബില്ലി ബ്രൗൺ നിരാശനായിരുന്നു. പക്ഷേ, പതിയെ അദ്ദേഹം വരയിലേക്ക് തിരിഞ്ഞു. വരയില്‍ തന്‍റേതായൊരു രീതി പിന്തുടരുന്ന ബ്രൗണിന്‍റെ ചിത്രങ്ങള്‍ ഒരേസമയം വ്യത്യസ്‍തവും മനോഹരവുമാണ്.
undefined
കാരിമെന്‍ വാലന്‍റൈന്‍ ഒരു കാര്‍പെന്‍ററായിരുന്നു. എന്നാല്‍, ജയിലിലേക്ക് വരുന്നതിന് മുമ്പ് ഒരു ചിത്രം പോലും അവള്‍ വരച്ചിട്ടുണ്ടായിരുന്നില്ല. എന്നാല്‍, 'എന്‍റെ വേദന' എന്ന് പേരിട്ടിരിക്കുന്ന അവളുടെ ആദ്യചിത്രം തന്നെ അവളനുഭവിക്കുന്ന വേദനകളുടെ പ്രതിഫലനവും അതില്‍നിന്നും വരയിലൂടെ അവള്‍ നേടുന്ന ആശ്വാസത്തിന്‍റെ നേര്‍ക്കാഴ്‍ചയുമായി.'ഞാന്‍ ചൂഷണം ചെയ്യപ്പെട്ടിട്ടുണ്ട്, തഴയപ്പെട്ടിട്ടുണ്ട്. അതാണ് എന്‍റെ പിറകില്‍ നിന്നും കടന്നുവരുന്ന അമ്പ് സൂചിപ്പിക്കുന്നത്. ഞാനാ അമ്പില്‍ തൊടാന്‍ കാരണം വേദനയാണ് എല്ലായ്പ്പോഴും എന്‍റെ കൂടെയുണ്ടാകുന്നത് എന്നതുകൊണ്ടാണ്. ജയിലില്‍ വരുന്നതിനുമുമ്പും ഞാനാ വേദനയോടെയാണ് ജീവിക്കുന്നത്. ഇപ്പോള്‍ ജയിലിലായിക്കഴിഞ്ഞതിനുശേഷവും അതെന്‍റെ കൂടെയുണ്ട്' എന്നും വാലന്‍റൈന്‍ പറയുന്നു.ഏതായാലും, തടവിലുള്ളവരുടെ സൃഷ്‍ടികള്‍ വെറും സൃഷ്‍ടികള്‍ മാത്രമല്ല, അവര്‍ക്ക് ലോകത്തോടും തന്നോടുതന്നെയും സംവദിക്കാനുള്ള അവസരം കൂടിയാണ്.(വിവരങ്ങള്‍ക്ക് കടപ്പാട്: സ്ക്രോള്‍)
undefined