ഐഫോണുമായി നേര്‍ക്കുനേര്‍; സ്ലിം ഫോണ്‍ ഇറക്കാന്‍ സാംസങും, വിവരങ്ങളെല്ലാം പുറത്ത്

By Web Team  |  First Published Oct 13, 2024, 5:00 PM IST

സാംസങ് ഗ്യാലക്‌സി എസ്25 എഫ്‌ഇയുടെ ഫീച്ചറുകള്‍ പുറത്തുവിട്ട് ടിപ്‌സ്റ്റര്‍, സത്യമെങ്കില്‍ വരിക ചരിത്ര മാറ്റം 


സാംസങ് ഗ്യാലക്‌സി എസ്‌24 എഫ്‌ഇ ഇന്ത്യയില്‍ കഴിഞ്ഞ മാസം പുറത്തിറങ്ങിയിരുന്നു. ഇതിന്‍റെ പിന്‍ഗാമിയെ കുറിച്ചുള്ള സൂചനകള്‍ വന്നുതുടങ്ങി. ഗ്യാലക്‌സി എസ്25 എഫ്‌ഇയില്‍ സാംസങ് ഫ്ലാഗ്‌ഷിപ്പ് നിലവാരത്തിലുള്ള ഡൈമന്‍സിറ്റി 9400 ചിപ്പാണ് ഉള്‍പ്പെടുത്തുക എന്നാണ് റിപ്പോര്‍ട്ട്. സ്ലിം ഡിസൈനാണ് ഫോണിനുണ്ടാവുക എന്നും സൂചനയുണ്ട്. 

സാംസങ് ഗ്യാലക്‌സി എസ്25 എഫ്‌ഇയെ കുറിച്ചുള്ള ഊഹാപോഹങ്ങള്‍ ഇങ്ങനെ. ഒരു ടിപ്‌സ്റ്റര്‍ പുറത്തുവിട്ട വിവരങ്ങളില്‍ പറയുന്നത് ഫോണ്‍ അടുത്ത വര്‍ഷം പുറത്തിറങ്ങും എന്നാണ്. മീഡിയടെക് ഡൈമന്‍സിറ്റി 9400 എന്ന കരുത്തുറ്റ ചിപ്‌സെറ്റാണ് സാംസങ് ഗ്യാലക്‌സി എസ്25 എഫ്‌ഇ വരിക. എക്‌സിനോട് മൊബൈല്‍ പ്രൊസസറില്‍ നിന്ന് സാംസങിന്‍റെ മാറ്റമാണിത് വരാനിരിക്കുന്ന എസ്25, എസ്25+, എസ്25 അള്‍ട്ര എന്നീ സ്മാര്‍ട്ട്ഫോണുകള്‍ സാംസങ് സ്‌നാപ്‌ഡ്രാഗണ്‍ 8 ജെനറേഷന്‍ 4 ചിപ്പിലാണ് നിര്‍മിക്കാന്‍ സാധ്യത.

Latest Videos

undefined

Read more: 21 രാജ്യങ്ങളിലേക്ക് ഐഎസ്‌ഡി കോളുകള്‍; 39 രൂപ മുതല്‍ പ്ലാനുകള്‍ പ്രഖ്യാപിച്ച് ജിയോ

മികച്ച കപ്പാസിറ്റിയുള്ള ബാറ്ററിയോട് കൂടിയ സ്ലിം മോഡല്‍ ഫോണായി സാംസങ് ഗ്യാലക്‌സി എസ്25 എഫ്‌ഇനെ അവതരിപ്പിക്കാനാണ് സാംസങ് ശ്രമിക്കുന്നത് എന്നും റിപ്പോര്‍ട്ടുണ്ട്. ഗ്യാലക്‌സി എസ്25 എഫ്‌ഇയ്ക്ക് സാംസങ് 6.7 ഇഞ്ച് സ്ക്രീനാണ് നല്‍കാനിട. നിലവിലെ എസ്24 എഫ്‌ഇ മോഡലിലും ഇതേ സ്ക്രീനാണുള്ളത്. ഫോണിന്‍റെ കട്ടി കുറയുമെങ്കിലും ബാറ്ററി കപ്പാസിറ്റി കൂട്ടാനാണ് സാംസങിന്‍റെ ശ്രമം. ഇത് എസ്25 സിരീസ് ഫോണുകളില്‍ നിന്ന് കാഴ്‌ചയിലും ഉള്ളടക്കത്തിലും കൃത്യമായ വ്യത്യാസം ഗ്യാലക്‌സി എസ്25 എഫ്‌ഇയ്ക്ക് നല്‍കിയേക്കും. 

സാംസങിന്‍റെ എതിരാളിയായ ആപ്പിളും സ്ലിം സ്മാര്‍ട്ട്ഫോണ്‍ പുറത്തിറക്കാനുള്ള ശ്രമങ്ങളിലാണ് എന്ന റിപ്പോര്‍ട്ട് അടുത്തിടെ പുറത്തുവന്നിരുന്നു. ഐഫോണ്‍ 17 സിരീസില്‍ വരാനിരിക്കുന്ന ഐഫോണ്‍ 17 എയര്‍ ആയിരിക്കും സ്ലിം മോഡല്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ ഫോണും 2025ലാണ് വിപണിയിലെത്തുക. 

Read more: ഒന്ന് അല്‍പം 'പണിയാണ്'! മൂന്ന് കൂറ്റന്‍ ഛിന്നഗ്രഹങ്ങള്‍ ഇന്ന് ഭൂമിക്ക് അരികിലേക്ക്, ജാഗ്രതാ നിര്‍ദേശവുമായി നാസ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!