ഐഫോണ്‍ 16 ഫീച്ചറുമായി ഒപ്പോ; ഫൈന്‍ഡ് എക്‌സ്8 സിരീസിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

By Web TeamFirst Published Oct 12, 2024, 10:36 AM IST
Highlights

ഒപ്പോ ഫൈന്‍ഡ് എക്‌സ്8ലെ പ്രത്യേക ക്യാമറ ബട്ടണിന് ഐഫോണില്‍ നിന്ന് ചില വ്യത്യാസങ്ങള്‍, എന്തിനാണ് ഈ ബട്ടണ്‍ ചേര്‍ത്തത് എന്ന് വിശദീകരിച്ചും ഒപ്പോ 

ബെയ്‌ജിങ്: ആപ്പിള്‍ കമ്പനി ഐഫോണ്‍ 16 സിരീസ് സ്‌മാര്‍ട്ട്ഫോണുകള്‍ പുറത്തിറക്കിയപ്പോള്‍ ക്യാമറ കണ്‍ട്രോള്‍ ബട്ടണായിരുന്നു വലിയ പ്രത്യേകതയായി എടുത്തുകാണിച്ച സവിശേഷതകളിലൊന്ന്. സമാനമായൊരു ഫീച്ചര്‍ ചൈനീസ് ബ്രാന്‍ഡായ ഒപ്പോ ഇപ്പോള്‍ അവരുടെ പുതിയ മോഡലില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ്. എന്നാല്‍ ചെറിയ വ്യത്യാസങ്ങള്‍ ഒപ്പോ ഫോണിലെ പ്രത്യേക ക്യാപ്‌ച്വര്‍ ബട്ടണിനുണ്ടാകും.  

ഒപ്പോ ഫൈന്‍ഡ് എക്‌സ്8 സിരീസ് സ്‌മാര്‍ട്ട്ഫോണുകള്‍ ചൈനയില്‍ ഒക്ടോബര്‍ 24ന് പുറത്തിറക്കും. പ്രത്യേക ക്യാമറ ബട്ടണോടെയാണ് ഫോണുകള്‍ വരിക. ക്യാമറയിലേക്ക് ക്വിക് ആക്സസ് ഈ ക്യാമറ ബട്ടണ്‍ പ്രദാനം ചെയ്യും. എന്നാല്‍ ഈ ക്യാമറ കണ്‍ട്രോള്‍ ബട്ടണ്‍ ഐഫോണ്‍ 16 സിരീസിലെ ക്യാപ്‌ച്വര്‍ ബട്ടണില്‍ നിന്ന് വ്യത്യസ്തമാണ് എന്ന് ഒപ്പോ വാദിക്കുന്നു. ടച്ച് സ്ക്രീന്‍ ഉപയോഗിക്കാതെ ക്യാമറ ഉപയോഗിക്കാനുള്ള ബട്ടണാണിത്. കൈയുറ ധരിച്ച് കഴിയേണ്ട ശീതകാല സാഹചര്യങ്ങളിലും കൈകള്‍ നനഞ്ഞിരിക്കുന്ന അവസ്ഥയിലും ടച്ച് സ്ക്രീന്‍ പ്രവര്‍ത്തിപ്പിക്കുക പ്രയാസമാണ്. ഇത്തരം സാഹചര്യങ്ങളില്‍ ക്യാപ്‌ച്വര്‍ ബട്ടണ്‍ ഉപയോഗിച്ച് ഒറ്റ ക്ലിക്കില്‍ ഫോട്ടോകള്‍ പകര്‍ത്താം. മറ്റെന്തെങ്കിലും ജോലിയില്‍ മുഴുകിയിരിക്കുന്ന സമയത്ത് ഒരു ഫോട്ടോ പെട്ടെന്ന് എടുക്കേണ്ടിവന്നാല്‍ ഈ ബട്ടണ്‍ അമര്‍ത്തി വളരെ എളുപ്പത്തില്‍ ചിത്രം പകര്‍ത്താമെന്നും ഒപ്പോ പറയുന്നു. 

Latest Videos

Read more: വര്‍ണങ്ങളുടെ ആകാശ കവിതൈ! നോര്‍ത്തേണ്‍ ലൈറ്റ്സ് ഇന്ത്യയിലും; തിളങ്ങി ലേയും ലഡാക്കും

ഐഫോണ്‍ 16 സിരീസില്‍ നിന്ന് വ്യത്യസ്തമായി ഒപ്പോ ഫൈന്‍ഡ് എക്‌സ്8 സിരീസിലെ ക്യാപ്‌ച്വര്‍ ബട്ടണ്‍ ഉപയോഗിച്ച് ഫോട്ടോകള്‍ എടുക്കാന്‍ മാത്രമേ കഴിയൂ. എന്നാല്‍ ഐഫോണ്‍ 16ലെ ക്യാമറ ബട്ടണ്‍ മള്‍ട്ടി ടാസ്‌കിംഗ് കേന്ദ്രീകൃതമായിരുന്നു. ശബ്ദം ക്രമീകരിക്കാനുള്ള വോളിയം ബട്ടണിന് സമാനമായ ബട്ടണാണ് ഫൈന്‍ഡ് എക്‌സ്8 സിരീസില്‍ ഒപ്പോ ഉള്‍പ്പെടുത്തുന്നത്. 

ഒപ്പോ ഫൈന്‍ഡ് എക്‌സ്8, 1.5കെ റെസലൂഷനിലുള്ള 6.5 ഇഞ്ച് ബിഒഇ ഡിസ്‌പ്ലെയിലാണ് വരാന്‍ സാധ്യത. ഐഫോണ്‍ 16ലെ പോലെ നേര്‍ത്ത ബെസ്സെല്‍സാകും സ്ക്രീനിന് ചുറ്റുമുണ്ടാവുക. സോണി എല്‍വൈറ്റി-600 സെന്‍സറുള്ള 50 മെഗാപിക്‌സല്‍ പ്രധാന ക്യാമറയോടെയാവും ഫോണ്‍ വരിക. മീഡിയടെക് ഡൈമന്‍സിറ്റി 9400 ചിപ്‌സെറ്റും വരുന്ന ഫോണിന് 15 ജിബി റാമും 1 ടിബി സ്റ്റോറേജും വരേയുള്ള ഓപ്ഷനുകള്‍ കാണും. 80 വാട്ട്‌സ് സൂപ്പര്‍വോക് ടൈപ്പ്-സി ചാര്‍ജറോടെ വരുന്ന 5,700 എംഎഎച്ച് ബാറ്ററിയുമാണ് ഒപ്പോ ഫൈന്‍ഡ് എക്‌സ്8നുണ്ടാവുക എന്നുമാണ് സൂചന. 

Read more: ലാഭം 27000; ഐഫോണ്‍ 15 ഇപ്പോള്‍ വാങ്ങിയാല്‍ കീശ സേഫ്, 15 പ്ലസിനും ചരിത്രത്തിലെ കുഞ്ഞന്‍ വില

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!