5ജി ബീറ്റാ ട്രയൽ ആരംഭിച്ച് റിലയൻസ് ജിയോ; എങ്ങനെയാണ് ഇത് പ്രവര്‍ത്തിക്കുന്നത്

By Web Team  |  First Published Oct 7, 2022, 7:23 AM IST

സ്റ്റാൻഡ്-എലോൺ 5ജി സാങ്കേതികവിദ്യയെ 'ട്രൂ 5ജി' എന്ന പേരിലാണ് ജിയോ അവതരിപ്പിച്ചിരിക്കുന്നത്.  5ജി സേവനങ്ങൾ ഉപയോഗിക്കുന്ന ഓരോ ഉപഭോക്താവിനും മികച്ച കവറേജും ഉപയോക്തൃ അനുഭവവും ലഭിക്കും. 


മുംബൈ: മുംബൈ, കൊൽക്കത്ത, വാരണസി എന്നിവിടങ്ങളിൽ 5ജി സേവനങ്ങളുടെ ബീറ്റാ ട്രയൽ ആരംഭിച്ച് റിലയൻസ് ജിയോ. ഇന്നലെ മുതലാണ് ബീറ്റാ ട്രയൽ ആരംഭിച്ചത്. ട്രയലിന്റെ ഉപയോക്താക്കൾക്ക് നിലവിൽ 1ജിപിഎസിൽ കൂടുതൽ വേഗത ഫയലുകൾ ഡൗൺലോഡ് ചെയ്യുമ്പോൾ ലഭിക്കും. 

ദില്ലിയിലെ ലുറ്റിയൻസ് സോണിലെ ചാണക്യപുരിയിലുള്ള ഉപയോക്താക്കൾക്ക് 1Gbps-ൽ കൂടുതൽ ഇന്റർനെറ്റ് വേഗത ലഭിച്ചതായി റിപ്പോർട്ട് ഉണ്ട്. നിലവിൽ ഇൻവിറ്റേഷൻ ബേസിൽ മാത്രമേ 5ജി സേവനങ്ങൾ ലഭ്യമാകൂ.  ക്രമേണ മുഴുവൻ നഗരങ്ങളിലുമുള്ള ഉപയോക്താക്കൾക്ക് ഘട്ടം ഘട്ടമായി 5ജി സിഗ്നലുകൾ ലഭിക്കാൻ തുടങ്ങും.

Latest Videos

undefined

സ്റ്റാൻഡ്-എലോൺ 5ജി സാങ്കേതികവിദ്യയെ 'ട്രൂ 5ജി' എന്ന പേരിലാണ് ജിയോ അവതരിപ്പിച്ചിരിക്കുന്നത്.  5ജി സേവനങ്ങൾ ഉപയോഗിക്കുന്ന ഓരോ ഉപഭോക്താവിനും മികച്ച കവറേജും ഉപയോക്തൃ അനുഭവവും ലഭിക്കും. 'ജിയോ വെൽക്കം ഓഫർ' ഉള്ള ഉപയോക്താക്കൾക്ക്  അവരുടെ നിലവിലുള്ള ജിയോ സിം 5ജി ഹാൻഡ്‌സെറ്റിലേക്ക് മാറ്റേണ്ടതില്ല. അല്ലാതെ തന്നെ ജിയോ ട്രൂ 5 ജി സേവനത്തിലേക്ക് സ്വയമേവ അപ്‌ഗ്രേഡ് ചെയ്യപ്പെടും.

2023 ഡിസംബറോടെ രാജ്യത്തുടനീളം 5ജി സേവനങ്ങൾ ലഭ്യമാക്കുകയാണ് റിലയൻസ് ജിയോ ലക്ഷ്യമിടുന്നതെന്ന് ശതകോടീശ്വരൻ മുകേഷ് അംബാനി പറഞ്ഞിരുന്നു. ഒക്ടോബർ ആദ്യം നടന്ന ഇന്ത്യ മൊബൈൽ കോൺഗ്രസിന്റെ (IMC-2022) ആറാമത് എഡിഷൻ ഉദ്ഘാടനത്തിന്റെ ഭാഗമായി സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 

2023 ഡിസംബറോടെ ജിയോ മിതമായ നിരക്കിൽ 5ജി സേവനങ്ങൾ ആരംഭിക്കുമെന്നും രാജ്യത്തിന്റെ എല്ലാ ഭാഗത്തേക്കും വ്യാപിപ്പിക്കുമെന്നും റിലയൻസ് ഇൻഡസ്ട്രീസ് മേധാവി പറഞ്ഞു. മൊബൈൽ ഫോണുകളിൽ അതിവേഗ ഇന്റർനെറ്റിന്റെ യുഗത്തിന് തുടക്കമിട്ടുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച 5ജി ടെലിഫോൺ സേവനങ്ങൾ രാജ്യത്ത് ആരംഭിച്ചു.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഇന്റർനെറ്റ് ഓഫ് തിംഗ്സ്, റോബോട്ടിക്‌സ്, ബ്ലോക്ക്‌ചെയിൻ, മെറ്റാവേർസ് തുടങ്ങിയ 21-ാം നൂറ്റാണ്ടിലെ മറ്റ് സാങ്കേതികവിദ്യകൾ അൺലോക്ക് ചെയ്യാൻ 5ജി സാങ്കേതികവിദ്യയ്ക്ക് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.

6ജിയില്‍ ഇന്ത്യ ആയിരിക്കും മുന്‍നിരക്കാര്‍; കാരണം വ്യക്തമാക്കി കേന്ദ്ര ടെലികോം മന്ത്രി

click me!