50 മെഗാപിക്സൽ മെയിൻ ക്യാമറയും 5-മെഗാപിക്സൽ സെൻസറുമായി ഓപ്പോ A17

By Web Team  |  First Published Sep 27, 2022, 2:58 PM IST

ലെതർ-ഫീൽ ഡിസൈനൊപ്പം വാട്ടർ പ്രൂഫിങ്ങിൽ  IPX4 റേറ്റിംഗും ലഭിച്ചിട്ടുണ്ട്.


പുതിയ ഫോണുമായി വിപണി കൈയ്യടക്കാൻ ഓപ്പോ. ഓപ്പോ A17 ആണ് വിപണി സ്വന്തമാക്കാൻ എത്തിയിരിക്കുന്നത്. ഫോണ്‌‍ മലേഷ്യയിൽ ആദ്യമായി പുറത്തിറക്കി. 50-മെഗാപിക്സൽ മെയിൻ സെൻസറാണ് ഫോണിന് ഉള്ളത്. AI- പവേർഡ് ഡ്യുവൽ റിയർ ക്യാമറയുമുണ്ട്. 4GB റാമുമായി പെയർ ചെയ്ത MediaTek Helio P35 (MT6765) SoC ആണ് ഇതിനുള്ളത്. ഡവലപ്പ് ചെയ്ത റാമിനും പ്രത്യേകതകളുണ്ട്. ലെതർ-ഫീൽ ഡിസൈനൊപ്പം വാട്ടർ പ്രൂഫിങ്ങിൽ  IPX4 റേറ്റിംഗും ലഭിച്ചിട്ടുണ്ട്.4 ജിബി റാം + 64 ജിബി സ്റ്റോറേജ് വേരിയന്റിന് ഓപ്പോ A17 വില MYR 599 (ഏകദേശം 10,600 രൂപ) യാണ് നിശ്ചയിച്ചിരിക്കുന്നത്. ലേക്ക് ബ്ലൂ, മിഡ്‌നൈറ്റ് ബ്ലാക്ക് കളർ ഓപ്ഷനുകളിൽ ഫോൺ രാജ്യത്ത് ലഭ്യമാകും.

ആൻഡ്രോയിഡ് 12 അടിസ്ഥാനമാക്കി കളർ ഒഎസ്12.1.1 പ്രവർത്തിപ്പിക്കുന്ന ഒരു ഡ്യുവൽ സിം സ്‌മാർട്ട്‌ഫോണാണ് ഓപ്പോ A17. 6.56 ഇഞ്ച് HD+ (720x1,612 പിക്‌സൽസ്) ഡിസ്‌പ്ലേയുള്ള ഈ സ്‌മാർട്ട്‌ഫോണിന് 4GB പെയർ ചെയ്ത MediaTek Helio P35 SoC ആണ് കരുത്ത് പകരുന്നത്. ഫോട്ടോകൾക്കും വീഡിയോകൾക്കുമായി, 50 മെഗാപിക്സൽ മെയിൻ ക്യാമറയും f/1.8 അപ്പേർച്ചർ ലെൻസുള്ള ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണവുമായാണ്  ഓപ്പോ A17 ൽ വരുന്നത്. F/2.8 അപ്പേർച്ചർ ലെൻസുള്ള 2-മെഗാപിക്സൽ ഡെപ്ത് സെൻസറുമുണ്ട് ഫോണിൽ. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി, f/2.2 അപ്പേർച്ചർ ലെൻസുമായി കണക്ട് ചെയ്തിരിക്കുന്ന 5-മെഗാപിക്സൽ സെൻസറുമുണ്ട്. ഓപ്പോ ഹാൻഡ്‌സെറ്റിന് 64 ജിബി ഇൻബിൽറ്റ് സ്റ്റോറേജും ലഭിക്കുന്നുണ്ട്. കണക്റ്റിവിറ്റി ഓപ്ഷനുകളിൽ 4G LTE, വൈഫൈ, ബ്ലൂടൂത്ത്, ഒരു മൈക്രോ-യുഎസ്ബി പോർട്ട് എന്നിവയുമുണ്ട്.ഓപ്പോ A17-ൽ 5,000mAh ബാറ്ററിയും 164.2x75.6x8.3mm മെഷേഴ്സും ഉണ്ട്. കൂടാതെ ഫോണിന് 189 ഗ്രാം ഭാരവുമുണ്ട്.

Latest Videos

tags
click me!