5ജി ഫോണുമായി നോക്കിയ എത്തുന്നു; ലോഞ്ചിംഗ് ഡേറ്റും, വിലയും പ്രത്യേകതകളും ഇങ്ങനെ

By Web Team  |  First Published Sep 6, 2023, 4:04 PM IST

കഴിഞ്ഞ മാസമാണ് നോക്കിയ G310 5ജി, നോക്കിയ C210 എന്നിവ യുഎസിൽ അവതരിപ്പിച്ചത്. ആദ്യത്തേത് ആൻഡ്രോയിഡ് 13 ഔട്ട്-ഓഫ്-ദി-ബോക്‌സിലാണ് പ്രവർത്തിക്കുന്നത്.


ദില്ലി: പുതിയ സ്മാർട്ട്ഫോണുമായി 5ജി സ്മാർട്ട്ഫോൺ ശ്രേണി വിപുലികരിക്കാൻ ഒരുങ്ങി നോക്കിയ. സെപ്തംബര്‍ 11നായിരിക്കും ഈ 5ജി ഫോൺ അവതരിപ്പിക്കുക. ഇതിന്റെ മുന്നോടിയായി സെപ്തംബർ രണ്ടിന് കമ്പനി ഒരു ടീസർ വീഡിയോ പുറത്തിറക്കിയിരുന്നു. എക്സ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം വഴിയാണ് ഇന്ത്യയിൽ പുതിയ നോക്കിയ 5ജി ഫോൺ ലോഞ്ച് ചെയ്യുന്നതായി പ്രഖ്യാപിച്ചിരിക്കുന്നത്. 

വരാനിരിക്കുന്ന സ്മാർട്ട്‌ഫോൺ മിഡ് റേഞ്ച് സെഗ്‌മെന്റിൽ അരങ്ങേറുമെന്നാണ് പ്രതീക്ഷ.  G42 5G എന്നായിരിക്കും ഫോണിന്‍റെ പേര് എന്നാണ് വിവരം. അടുത്തിടെയാണ് കമ്പനി യുഎസിൽ നോക്കിയ C210 നൊപ്പം നോക്കിയ G310 5ജിയും പുറത്തിറക്കിയത്. വരാനിരിക്കുന്ന സ്മാർട്ട്‌ഫോണ്‍ പെര്‍പ്പിള്‍, ഗ്രേ കളറുകളിലാണ് എത്തുക. ഇത് ആമസോണില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. നോക്കിയ G42 5G  നേരത്തെ യൂറോപ്പില്‍ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. ഇതിന് ഏതാണ്ട് 199 യൂറോ അതായത് ഇന്ത്യന്‍ രൂപ 20,800 ആണ് പ്രതീക്ഷിക്കുന്ന വില. 6GB RAM + 128GB സ്റ്റോറേജ് പതിപ്പിനാണ് ഈ വില. 

Latest Videos

കഴിഞ്ഞ മാസമാണ് നോക്കിയ G310 5ജി, നോക്കിയ C210 എന്നിവ യുഎസിൽ അവതരിപ്പിച്ചത്. ആദ്യത്തേത് ആൻഡ്രോയിഡ് 13 ഔട്ട്-ഓഫ്-ദി-ബോക്‌സിലാണ് പ്രവർത്തിക്കുന്നത്. കൂടാതെ 4ജിബി റാമുമായി ജോഡിയാക്കിയ സ്‌നാപ്ഡ്രാഗൺ 480+ 5ജി SoC ആണ് ഇത് നൽകുന്നത്. 20:9 അനുപാതവും 90Hz റിഫ്രഷിങ് റേറ്റുമുള്ള  6.56 ഇഞ്ച് എച്ച്ഡി + (720 x 1,612 പിക്സലുകൾ) ഡിസ്പ്ലേയാണ് നോക്കിയ G310 5ജിയുടെത്.

ഒപ്‌റ്റിക്‌സിനായി, ഓട്ടോഫോക്കസോടുകൂടിയ 50 മെഗാപിക്‌സൽ പ്രൈമറി സെൻസറിന്റെ  ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് അവതരിപ്പിച്ചത്. രണ്ട് 2-മെഗാപിക്സൽ ഡെപ്ത്, മാക്രോ സെൻസറുകൾ എന്നിവയും ഇതിനോടൊപ്പമുണ്ട്. സെൽഫികൾക്കും വീഡിയോ ചാറ്റുകൾക്കുമായി, ഫോണിന്റെ മുൻവശത്ത് 8 മെഗാപിക്സൽ സെൻസർ ഉണ്ട്. 20W ഫാസ്റ്റ് ചാർജിംഗിനുള്ള സപ്പോർട്ടോടു കൂടിയ 5,000mAh ബാറ്ററിയാണ് ഇതിനുള്ളത്. പൊടിക്കും സ്പ്ലാഷ് പ്രതിരോധത്തിനും ഹാൻഡ്സെറ്റ് IP52-റേറ്റുചെയ്തിരിക്കുന്നു. കമ്പനിയുടെ "ക്വിക്ക്ഫിക്സ്" സാങ്കേതികവിദ്യയുമായാണ് നോക്കിയ G310 5ജി വരുന്നത് എന്ന പ്രത്യേകതയുമുണ്ട്.

undefined

ഉപയോക്താക്കളുടെ ഏറ്റവും വലിയ തലവേദന മാറുന്നു: ഗംഭീര ഫീച്ചര്‍ അവതരിപ്പിക്കാന്‍ വാട്ട്സ്ആപ്പ്

ഗൂഗിൾ പിക്സൽ 8 ; ഐഫോണിനെ വെല്ലാന്‍ എത്തുന്ന ഫോണിന്‍റെ വില വിവരം ഇങ്ങനെ.!

Asianet News Live

click me!