പിക്സൽ 7 പ്രോ കൊള്ളാം ; പക്ഷേ ചില പ്രശ്നങ്ങളുണ്ടല്ലോ ​ഗൂ​ഗിളേ.... !

By Web Team  |  First Published Oct 15, 2022, 7:43 AM IST

ഒറ്റ അപ്ഡേറ്റിൽ ​ഗൂ​ഗിൾ പരിഹാരം കണ്ടെത്തുമോ എന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഗൂഗിളിൽ നിന്ന് ഇന്ത്യയിലെത്തുന്ന ആദ്യത്തെ പ്രീമിയം സ്മാർട്ട്‌ഫോണുകളാണിവ.


ന്യൂയോര്‍ക്ക്: ക്യാമറ റാങ്കിങിൽ മികച്ച സ്മാർട്ട്ഫോണായ ഗൂഗിൾ പിക്സൽ 7 പ്രോയുടം പ്രശ്നങ്ങൾ റിപ്പോര്ട്ട് ചെയ്ത് ​ഉപയോക്താക്കൾ.ഗൂ​ഗിൾ പിക്സൽ 7 പ്രോയുടെ ബാറ്ററി ഡ്രെയിനേജാണ് പ്രധാനമായും  ഉപയോക്താക്കൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പിക്സൽ 7 പ്രോയുടെ  6.7-ഇഞ്ച് QHD+ LTPO അമോൾഡ് പാനൽ പ്രതീക്ഷിച്ചതിലും കൂടുതൽ പവർ വലിച്ചെടുക്കുന്നുവെന്നാണ് ആക്ഷേപം. 

ഇത് ബാറ്ററി വേഗത്തിൽ തീർന്നുപോകാൻ ഇടയാക്കുമെന്ന് റിപ്പോർട്ട് പരാമർശിക്കുന്നു. ആദ്യമായി സ്‌മാർട്ട്‌ഫോൺ ഔട്ട്‌ഡോർ ഉപയോഗിക്കുമ്പോൾ സംഭവിക്കുന്നതാണെന്നാണ് വിശദീകരണങ്ങൾ. പിക്സൽ 7 പ്രോയുടെ ഡിസ്പ്ലേ 600 നിറ്റിൽ ഏകദേശം 3.5-4W ഉപയോഗിക്കുന്നുണ്ട്. ഏകദേശം 1000 nits ഉള്ള ഉയർന്ന ബ്രൈറ്റ് മോഡിൽ, ഡിസ്പ്ലേ 6W ഉപയോഗിക്കുന്നു. സാംസങ്ങിന്റെ ​​ഗ്യാലക്സി S22+ 600 nits-ൽ 2W ഉം 1000 nits-ൽ 4W ഉം ഉപയോഗിക്കുന്നു.

Latest Videos

undefined

ഗൂഗിളിന്റെ പിക്സൽ 7, പിക്സൽ 7 പ്രോ സ്മാർട്ട്ഫോണുകൾ കഴിഞ്ഞ ദിവസമാണ്  ഇന്ത്യയിലെത്തിയത്. ഈ സാഹചര്യത്തിലാണ് ഉപയോക്താക്കളുടെ പരാതി ചർച്ചയാകുന്നത്. സ്‌മാർട്ട്‌ഫോൺ ലോക്ക് ചെയ്‌തതിന് ശേഷവും ഡിസ്‌പ്ലേ കുറച്ചു സമയം കൂടി ആക്ടീവായി തുടരുന്നതിനെ കുറിച്ചും ഉപയോക്താക്കൾ സംശയം പ്രകടിപ്പിക്കുന്നുണ്ട്. അൺലോക്ക് ചെയ്യുമ്പോൾ ചില ആപ്പുകൾ ഓപ്പൺ ആകുന്നതിനെ സംബന്ധിച്ചും റിപ്പോർട്ടുകളിൽ സൂചിപ്പിക്കുന്നുണ്ട്. 

ചാർജറുകളില്ലാതെ ഫോൺ വിറ്റ ആപ്പിളിന് വൻ തുക പിഴ

ഇതിനൊക്കെ  ഒറ്റ അപ്ഡേറ്റിൽ ​ഗൂ​ഗിൾ പരിഹാരം കണ്ടെത്തുമോ എന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഗൂഗിളിൽ നിന്ന് ഇന്ത്യയിലെത്തുന്ന ആദ്യത്തെ പ്രീമിയം സ്മാർട്ട്‌ഫോണുകളാണിവ. 6.3 ഇഞ്ച് ഫുൾ എച്ച്ഡിയാണ് ഗൂഗിൾ പിക്സൽ 7 ന് ഉള്ളത്. കൂടാതെ പിക്സൽ റെസല്യൂഷനും കോർണിങ് ഗോറില്ല ഗ്ലാസും ഫോണിനുണ്ട്. 

8ജിബി റാമും 12 ജിബി റോമുമാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. സ്നോ, ഒബ്സിഡിയൻ, ലെമൺഗ്രാസ് എന്നിവയാണ് കളർ ഓപ്ഷൻസ്. ഗൂഗിൾ ടെൻസർ ജി2വാണ് ഇതിന്റെ പ്രോസസർ. ആൻഡ്രോയിഡ് 13 ആണ് ഈ ഫോണിന്റെ ഓപ്പറേറ്റിങ് സിസ്റ്റം. 50MP + 12MP റിയർ ക്യാമറയും 10.8MP ഫ്രണ്ട് ക്യാമറയുമുണ്ട് ഈ ഫോണിന്. 4,270mAh ആണ് ഈ ഫോണിന്റെ ബാറ്ററി.

ക്യാമറയില്‍ ഗൂഗിൾ പിക്സൽ 7 പ്രോ തന്നെ താരം; ഐഫോണ്‍ 14 പ്രോയെ കടത്തിവെട്ടി.!

click me!